ഒരു ഹവായിന്‍ ജപ്പാനീസ് ഫ്യൂഷന്‍ കേക്ക്.
ആവശ്യം വേണ്ട ചേരുവകള്‍:
1) മൊച്ചിക്കോ (ജപ്പാനീസ് സ്വീറ്റ് അരി/ഗ്ലൂട്ടിനസ് അരി/പച്ചരി) പൊടി – 2 കപ്പ്
2) തേങ്ങാപ്പൊടി – 1 1/2 കപ്പ്
3) ബേക്കിങ്ങ് പൊടി – 2 tsp
4) പഞ്ചസാര – 2 കപ്പ്
5) ബട്ടര്‍ – 1 കഷണം
6) മുട്ട – 4 എണ്ണം
7) പാല്‍ – 2 കപ്പ്
8) തേങ്ങാപ്പാല്‍ – 2 കപ്പ്
9) വാനില എസെന്‍സ് – 2 tsp
10) പാന്റന്‍ പേയ്സ്റ്റ് എസ്സെന്‍സ് – 3 തുള്ളി
11) പിസ്താച്ചിയോ അരിഞ്ഞത് – 3 tbs
തയ്യാറാക്കുന്ന വിധം:
350 ഡിഗ്രി ഫാരന്‍ഫീറ്റില്‍ അവന്‍ ചൂടാക്കി ഇടുക.
വലിയ ഒരു പാത്രത്തില്‍ ബട്ടര്‍ ഉരുക്കിയതും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിച്ച് പതപ്പിക്കുക. പാന്റന്‍ എസെന്‍സും വാനില എസെന്‍സും ചേര്‍ത്ത് ഇളക്കുക. ഇനി ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് ഇളക്കി കട്ടകളില്ലാത്ത പരുവമാക്കുക.
ശേഷം ഇവ ഒരു കേക്ക് പാനിലേയ്ക്ക് ഒഴിച്ച് 350 ഡിഗ്രി ഫാരന്‍ഹീറ്റില്‍ ചൂടാക്കിയ അവനില്‍ ഒരു മണിക്കൂര്‍ വെയ്ക്കുക. ഒരു മണിക്കൂറിനു ശേഷം എടുത്ത് തണുക്കുവാന്‍ അനുവദിക്കുക.
ഡോ. സുജാ മനോജ്
Thanks for sharing. I read many of your blog posts, cool, your blog is very good.