ഹുമയൂൺതെരുവിലെസാക്ഷി

അനീഷിന്റെ പുസ്തകം “ ഹുമയൂൺ തെരുവിലെ സാക്ഷി” വർത്തമാന ഇന്ത്യയിൽ വായിച്ചിരിക്കേണ്ട പുസ്തകമാണ്. തിരിച്ചറിവുകൾ, പലകാലങ്ങൾ കടന്ന് ഇന്ത്യയുടെ ആത്മാവിനെ തേടിയെത്തുമ്പോൾ രാജ്യം മുറിവേറ്റ് പിടയുന്നുണ്ടെങ്കിലും തെരുവുകൾ മനുഷ്യരാൽ ശബ്‌ദമുഖരിതമാണ്. ഓരോ തെരുവിനും ഒട്ടേറെ സാക്ഷികളുണ്ട്, ചരിത്രങ്ങൾക്കും. ഹുമയൂൺ തെരുവും നിശബ്ദമായൊരു സാക്ഷിയാണ്.

കാലം പലതവണ തിരിഞ്ഞെത്തിയാലും, ഒരിടത്തും പോവാതിരിക്കുന്ന അടയാളങ്ങളുണ്ടാകും, ഓർമ്മകളെ അത് തലമുറകൾക്കപ്പുറത്ത് നിന്നും മാടിവിളിക്കും. ദില്ലിയിലെ രാജകുമാരി ഒരു സാക്ഷ്യമാണ്. തെരുവുകളിൽ ജീവിതങ്ങൾ എത്ര അലമുറയിട്ടാലും, ആത്മാവ് നഷ്ടപ്പെടാത്ത രാജ്യങ്ങൾക്ക് എന്നും സാക്ഷികളുണ്ടാകും, അവർ ചരിത്രത്തിന്റെ പതിപ്പുകളാണ്.ഹുമയൂൺ തെരുവിലെ സാക്ഷി, പല കാലത്തേയും വർത്തമാനത്തെയും കൂട്ടിയിണക്കുന്നു. തെരേസ ഒരു നിയോഗമാണ്, ചരിത്രത്തിലെ തെറ്റുകളെ തിരുത്താനെത്തിയ മറ്റൊരാത്മാവ്!

പ്രിയ ഉണ്ണികൃഷ്ണൻ

Leave a Reply

Your email address will not be published.

error: Content is protected !!