പ്രണയ സംവാദം….

അവനും ഞാനുംരണ്ടു ഗണക്കാരായിരുന്നു..നന്മയുറച്ച അസുരനോടൊപ്പംതിന്മ തെണ്ടി ചാപ്പകുത്താനൊരുദേവനായ് ഞാനും.. ഞാൻ കൈയിലൊരുകവിത പുണരുമ്പോൾഅവൻ ‘ചർച്ചിലിന്റെനുണഫാക്ടറി’യെപറ്റി വാചാലനാകും… ഞാൻ തൂലികയൊന്നുകുടഞ്ഞെറിഞ്ഞുചിതറിവീണ വാക്കുകളെചേർത്തുവയ്ക്കാൻവെമ്പുമ്പോൾഅവൻ ഷേക്സ്പിയറിന്റെഹാംലെറ്റിനെ വാഴ്ത്തും… നടവഴികളിലൊക്കെആത്മഹർഷം നൽകും സുമങ്ങളെ തൊട്ടുതഴുകുമ്പോൾഅവയുടെ ക്ഷണികജീവിതങ്ങളെപറ്റിയോർത്തു മൗനം മൂടുമ്പോൾഅവൻ ഒന്നാംലോകമഹായുദ്ധംഅവസാനിപ്പിച്ചവേഴ്സായിസന്ധിയുടെകപടതയെപ്പറ്റി പിറുപിറുക്കും… പ്രണയലേഖനങ്ങളിലെപൈങ്കിളികളിൽഅടയിരുന്നു പെറ്റുകൂട്ടിസ്നേഹം കുറയുന്നെന്ന്പരിഭവമോതുമ്പോൾപഞ്ചപാണ്ഡവന്മാരുണ്ടായിട്ടുംപൊതുസദസിൽതുണിയുരിയപ്പെട്ടപാഞ്ചാലിയുടെദുരവസ്ഥയെ പറ്റി…

error: Content is protected !!