ഒരു പ്രത്യേക താളത്തിൽ ഇഴച്ചുവയ്ക്കുന്നൊരു ഇടങ്കാൽ.. വളരെക്കാലം പുലർകാല സ്വപ്നങ്ങളിൽ ആ നടത്തയുണ്ടായിരുന്നു. പതിയെ മനസ്സിന്റെ പടിയിറങ്ങിപ്പോയി ആ നടത്തയും അതിന്റെ ഉടമയും.. പിന്നെയെപ്പോഴൊക്കെയോ അകാരണമായി വന്നുമൂടുന്ന വിഷാദമേഘങ്ങൾക്കിടയിൽ ഒഴുകി നടക്കുന്നപോലെ ആ കാലടികൾ കാണുമായിരുന്നു. തീർത്തും അവ വിസ്മൃതിയിലായിട്ട് വർഷങ്ങളായി.…
Tag: short stories by Bindu Harikrishnan
‘കിറുക്കി’ ഭാർഗ്ഗവി
ഇങ്ങനെയൊരു പേരിടുമ്പോൾ ഞാൻ കുറ്റബോധത്തിനടിമയാണ്. ‘അരുത്.. അങ്ങനെ വിളിക്കരുത്..’ എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നുണ്ട്. വേറൊരു പേര് ഈ കഥയ്ക്ക് യോജിക്കുന്നുമില്ല. കിറുക്കില്ലാത്ത ഒരേയൊരാൾ എന്ന് എന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞുപോയ ആ അമ്മയെ നമുക്ക് ഭാർഗ്ഗവിയമ്മയാക്കാം. എനിക്കന്ന് ഏഴെട്ടുവയസ്സാണ്. വീടിനകത്തോ ചുറ്റുവട്ടങ്ങളിലോ എന്നെ…
രാമുവിന്റെ കഥ തുടരുന്നു..
ട്രെയിനിലും ബസ്സിലും കാൽനടയുമൊക്കെയായി രാമു ഒരുവിധം നാടിനകലെയായി. അപ്പോഴാണ് അവന് സമാധാനമായത്. ജഗ്ഗയ്യയ്ക്കും കൂട്ടർക്കും ഇനി തന്നെ തൊടാനാവില്ലെന്ന് ഉറപ്പായി. കേരളത്തിന്റെ പച്ചപ്പിൽ, ആളുകളുടെ പെരുമാറ്റത്തിൽ, തന്റെ നാടിന്റേതിൽ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയിലൊക്കെ രാമു സമാധാനം കണ്ടെത്താൻ ശ്രമിച്ചു; കഴിഞ്ഞതൊക്കെ മറക്കാൻ…
രാമുവിന്റെ കഥ
സ്വന്തം കഥപറയാൻ രാമുവിനു പരുങ്ങലുണ്ട് . വേറൊന്നുമല്ല, അങ്ങനെ ഒരു കഥയായിപ്പറയാൻ അവനൊരു ഭൂതകാലമില്ല. നാട്ടുകാരുടെ ഊഹംപോലെ ദക്ഷിണ കന്നഡ സൈഡിലെങ്ങോ ജനിച്ച് മംഗലാപുരത്തിന്റെ പ്രാന്തത്തിലെങ്ങോ വളർന്നവനാണ് അവൻ. അവന് രാമു എന്നൊരു പേരുമുണ്ടായിരുന്നില്ല, അത് ഇന്നാട്ടുകാർ ചോദ്യംചെയ്തപ്പോൾ വായിൽവന്നത് പറഞ്ഞതാണ്!…
സത്യനാഥൻ പറഞ്ഞ രാമുവിന്റെ കഥ
ഉടുമുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായാണ് രാമുവിനെ ആദ്യമായി കാണുന്നതെന്ന് കഥപറഞ്ഞു തുടങ്ങിയല്ലോ. രാമു എങ്ങുനിന്നോ അന്നാട്ടിലേയ്ക്കു വന്ന അനാഥനായിരുന്നു; അഥവാ അനാഥനാണെന്ന് അയാൾ നാട്ടുകാരെ ധരിപ്പിച്ചു. സംസാരം കന്നഡ കലർന്ന മലയാളത്തിലായിരുന്നതിനാൽ കാസറഗോഡോ, അതുമല്ലെങ്കിൽ ദക്ഷിണ കർണ്ണാടക തന്നെയോ ആവും അയാളുടെ നാടെന്ന്…