പട്ടുനൂൽ

പാതിരാത്രി വീട്ടിലെ ടെലഫോൺ മണിമുഴക്കി. ട്രിണീം…ട്രിണീം… പഴേ മോഡൽ കറക്കുന്ന ഡയലുള്ള ഫോണാണ്. ഒച്ച അപാരം. ഉറക്കത്തിന്റെ നിശബ്ദതയിൽ കൂപ്പുകുത്തിക്കിടന്ന വീടൊന്നാകെ ഉണർന്നു. കൂട്ടുകുടുംബമാണ്. ഗൃഹാന്തരീക്ഷത്തിലുണ്ടാകുന്ന ചെറിയൊരസ്വസ്ഥതയും ഒരുപാടംഗങ്ങളുടെ ഉറക്കം കളയും. ഫോണിരിക്കുന്ന മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മാവൻ ഫോണെടുത്തു. തൊട്ടു ചേർന്നുള്ള…

നാട്ടുഭാ(പാ)ഷ(ഷാ)ണങ്ങൾ

പുലർന്ന് ആറേഴു നാഴിക കഴിഞ്ഞെങ്കിലും ഇരുട്ട് പൂർണ്ണമായും വിട്ടൊഴിയാതെ നിന്നിരുന്ന ഒരു ഫെബ്രുവരി മാസത്തിലാണ് മൂന്നു ബൈക്കുകൾ കുതിച്ചെത്തി ടാർ റോഡുകഴിഞ്ഞ് ചെമ്മൺപാതയിലേക്കുള്ള തുടക്കത്തിൽ സഡൻ ബ്രേക്കിട്ടത്! മലഞ്ചരിവിൽ മഞ്ഞ് കനത്തുകിടന്നിരുന്നതിനാൽ ബൈക്കുകൾ തീരെ അടുത്തെത്തിയിട്ടേ കാണാനാവുന്നുണ്ടായിരുന്നുള്ളൂ. ആ നാട് അങ്ങനെയാണ്;…

കഥയമമ

ഓരോ മുഖവും ഒരു കഥയാണ്. കഥകളിലൂടെ, കഥകളായി മാറി, കഥാവശേഷരായി ഒടുങ്ങുന്ന മുഖങ്ങൾ. ബിന്ദു ഹരികൃഷ്ണൻ എന്നെ കഥാകാരിയുടെ അക്ഷരങ്ങളിൽ പിറക്കുന്നത്, എന്നോ എരിഞ്ഞടങ്ങിയവരും ഇന്നും നമുക്കിടയിൽ കഥകളായി അലയുന്നവരുമാണ്. ഒരു നോട്ടത്തിൽ, ചിരിയിൽ, ഒരു തുളളി കണ്ണുനീരിൽ പിറവിയെടുക്കുന്ന കഥകളെത്രയെത്ര…..…

error: Content is protected !!