സമയം

സമയം പൊഴിഞ്ഞ ഇലയുടെപൊടിഞ്ഞു തുടങ്ങിയഞരമ്പിൽകാലംഒളിച്ചു കളിച്ചു. മുള പൊട്ടാൻവെമ്പുന്നവിത്തിന്റെ വിങ്ങലിൽവിറ കൊണ്ട്നേരംമുന്നോട്ടു കുതിച്ചു. പ്രണയം നിന്റെ ഭൂമിയിൽവേരാഴ്ത്തി.എന്റെ ആകാശത്തിൽഉയർന്ന്,കാറ്റിലുലഞ്ഞ്,നക്ഷത്രശോഭയിലലിഞ്ഞ്,നിലാവിന്റെ കുളിരണിഞ്ഞ്,എന്നിലൂടെനിന്നിലേയ്ക്കൊന്നുനോക്കണം..! എത്ര ഉയരേയ്ക്ക്പോയാലും,എത്രതന്നെ പടർന്ന്പന്തലിച്ചാലും,നിന്നിലെ നീരുറവകൾഇല്ലെങ്കിൽഞാൻഞാനാവുന്നതെങ്ങനെ? (കട: ക്യാംപസ് കവിതകൾ) പ്രജീഷ് വളയംകുന്നത്ത്

error: Content is protected !!