സമയം

സമയം

പൊഴിഞ്ഞ ഇലയുടെ
പൊടിഞ്ഞു തുടങ്ങിയ
ഞരമ്പിൽ
കാലം
ഒളിച്ചു കളിച്ചു.

മുള പൊട്ടാൻ
വെമ്പുന്ന
വിത്തിന്റെ വിങ്ങലിൽ
വിറ കൊണ്ട്
നേരം
മുന്നോട്ടു കുതിച്ചു.

പ്രണയം

നിന്റെ ഭൂമിയിൽ
വേരാഴ്ത്തി.
എന്റെ ആകാശത്തിൽ
ഉയർന്ന്,
കാറ്റിലുലഞ്ഞ്,
നക്ഷത്രശോഭയിലലിഞ്ഞ്,
നിലാവിന്റെ കുളിരണിഞ്ഞ്,
എന്നിലൂടെ
നിന്നിലേയ്ക്കൊന്നു
നോക്കണം..!

എത്ര ഉയരേയ്ക്ക്
പോയാലും,
എത്രതന്നെ പടർന്ന്
പന്തലിച്ചാലും,
നിന്നിലെ നീരുറവകൾ
ഇല്ലെങ്കിൽ
ഞാൻ
ഞാനാവുന്നതെങ്ങനെ?

(കട: ക്യാംപസ് കവിതകൾ)

പ്രജീഷ് വളയംകുന്നത്ത്

error: Content is protected !!