നാളം പടരാൻ..

നാളം പടരാൻ.. ഒരു ചെറുകാറ്റിന്റെ ചലനം പോരെ,നെഞ്ചിലണയുന്നൊരു കനലിനു നാളം പടരാൻ..ഒരു മുളം തണ്ടിന്റെ ചെറുമൂളൽ പോരെ,മൂകമാം കവിതയ്‌ക്കു ശ്രുതി പകരാൻ… ഒരു വാക്കിൽ ഇടർച്ചയുടെ തേങ്ങൽ പോരെ,പറയാതെ കരുതിയ സത്യമറിയാൻ ..പുഞ്ചിരി മായാത്ത നിൻ നിഴൽ പോരെ,പിരിയുന്ന നേരത്തെ നെഞ്ചിടിപ്പറിയാൻ..…

അഭിമുഖം

പേര്?? ഗതിയില്ലാതൊഴുകുന്ന പുഴയ്ക്ക്പലനാട്ടിൽ പലതാണു പേര്.എന്നിലൊരു കാലംകനൽമാറ്റി ചിതയാറ്റിആത്മാവിലൂടൊലിച്ചുപേരറിയാത്തവളാക്കി…സ്വയം ഒരു പേരിടുന്നവളാക്കി … വയസ്?? എണ്ണിയിട്ടില്ലിന്നേവരെനോവ് തുപ്പിയ പകലിനെസ്നേഹം പകർന്ന രാവിനെമരിച്ചിട്ടും ഉയിരുള്ള എന്നെ ജോലി?? നോവിനെ എഴുതിവിൽക്കുംകീ കൊടുത്തോടുന്ന പാവയാകുംആകാശത്തെ തുന്നികടലിനെ ഡപ്പിയിലാക്കിമണലില്ലാതെ ചെടിമുളപ്പിക്കും അച്ഛൻ?? മരിച്ചെന്നു പറയുന്നുണ്ട്സർക്കാർ കടലാസ്സിൽ.സ്വപ്നത്തെ…

സാധ്യത

ഒരുപാട് ഏകാന്തമായ ഭൂമിയില്‍ വല്ലപ്പോഴും മുളക്കുന്ന ചെടികളായിരുന്നു എനിക്കു കൂട്ട്. ചിലവ മുളച്ചാലും വളരില്ല, ചിലത് രണ്ടിലകളായി അവിടെ വാടി വീഴും.. പക്ഷെ മറ്റു ചിലതു മുളച്ചു പൊങ്ങി, ഒരു പൂ മാത്രം വിരിയിച്ച് ചെറുപുഞ്ചിരി തൂകി കടന്നു പോകും. ആ…

അറിവ്

അറിയാതെ തൊടുന്നതൊക്കെ..അപരന്നുമറിവായ്‌ അറിയാൻ..അറിഞ്ഞതു പോലും അറിയാതെ അടർന്ന്..അറിവിലലിഞ്ഞില്ലാതെ ആവണം.. സ്നേഹം കരയുന്നു..“എന്നെ ആരും സ്നേഹിക്കുന്നില്ല.. “ഇഷ്ടം അതു നോക്കി ചിരിക്കുന്നു..“എന്നെ എന്തുകൊണ്ടാണു എല്ലാവരും സ്നേഹിക്കുന്നത്‌..?ദൈവം മറുപടി പറഞ്ഞു..“സ്നേഹത്തെ എന്റെ ആത്മാവുകൊണ്ടും, ഇഷ്ടത്തെ എന്റെ ബുദ്ധികൊണ്ടുമാണു ഞാൻ സൃഷ്ടിച്ചത്‌..” റോബിൻ കുര്യൻ

പരിണാമം

നിന്റെ നിർമ്മലമായ ഭാവനയുടെ ഇരിപ്പിടത്തിലാണ് ഞാനിരിക്കുന്നത്. തകർക്കപ്പെടുന്നതിൽ നിന്നും വിമലീകരിക്കുന്ന ഹൃദയമാണെനിക്കു കൂട്ട്. ഏതു സത്രത്തിൽ ചെന്നാലും നിനക്കൊരു മുറിയുണ്ടാവണം. എന്നും തുടച്ചു വൃത്തിയാക്കിയ കിടക്കയും, മേശവിരിപ്പും പിന്നെ കുറെ പുസ്തകങ്ങളുമായിക്കണം അവിടെ നിനക്കുള്ളത്. ആവോളം നിനക്കവിടെ വിശ്രമിക്കാം. പരിശുദ്ധമായ ഭാവനയുടെ…

ഇന്നലെകള്‍

ഇന്നുകൊണ്ടു നിലക്കുന്ന ഒരു ഘടികാരമാണത്. പരിചിതമല്ലാത്ത പല മുഖങ്ങളും നമുക്കു പരിചിതമാക്കിത്തന്ന പുസ്തകത്താളുകൾ. അവിടെ ഒരുപാട് മുരടനക്കങ്ങള്‍ ഉണ്ടായിരുന്നിരിക്കാം..സിംഹമടയിലെ ഗര്‍ജ്ജനങ്ങളുണ്ടായിരുന്നിരിക്കാം..പൂക്കളുടെ ചിരികളുണ്ടാവാം..കരിഞ്ഞുപോയ കിനാക്കളുടെ ചെറുസ്പന്ദനങ്ങളുണ്ടാകാം..രക്തം പുരണ്ട ആടകള്‍ ഉണ്ടാകാം..അഴിഞ്ഞു വീണ മുടിക്കെട്ടുകള്‍ ഉണ്ടാകാം..ഒരിക്കലും പൊട്ടിമാറാത്ത പാറകള്‍ ഉണ്ടാകാം..വൈകിവന്ന വസന്തങ്ങള്‍ ഉണ്ടാകാം.. എങ്കിലും…

ഗർഭഭൂമി

പൂമ്പാറ്റകളെ പോലെ വർണ്ണച്ചിറകു വെച്ച് പാറിപ്പറക്കാൻ പാകത്തിൽ എത്ര എത്ര സുന്ദര സ്വപ്നങ്ങളാണ് നമ്മിൽ ഉറങ്ങികിടക്കുന്നത്. “നീ പാറിപ്പറക്കൂ…” എന്ന് നൂറു പ്രാവശ്യം ഉള്ളിലിരുന്നു മൊഴിയുന്ന ബോധത്തോടു നീതി പുലർത്തനാവാതെ, നിരർത്ഥകമായ നിസ്സംഗതയോടെ ജീവിച്ചു മരിക്കയാണ് നമ്മൾ. നൂറ്റാണ്ടുകളിലെ ഒരു ദിവസം…

സഹശയനം

അവൾ ഇടക്കിടെ കണ്ണിമക്കുന്നുണ്ട്.. കണ്ണുനീരും വരുന്നുണ്ട്… ലോകത്തോട് മുഴുവൻ ദേഷ്യം.. സങ്കടം. ചങ്കിൽ ഒരമ്മിക്കല്ലു കേറ്റി വെച്ചതുപോലെ.. വേണ്ടായിരുന്നു.. പക്ഷെ അവൾക്കറിയില്ല, എന്തിനാണിതെന്ന്. താനെന്തിനാണ് വേദനിക്കുന്നതെന്ന്. തന്റെ പ്രണയിതാവ് അവളെ ചുംബിച്ചു. ഒരുപാടു നാളായി അവൻ പറയുന്ന ആഗ്രഹമാണത്. പക്ഷെ അപ്പോൾ…

സമയം

സമയം പൊഴിഞ്ഞ ഇലയുടെപൊടിഞ്ഞു തുടങ്ങിയഞരമ്പിൽകാലംഒളിച്ചു കളിച്ചു. മുള പൊട്ടാൻവെമ്പുന്നവിത്തിന്റെ വിങ്ങലിൽവിറ കൊണ്ട്നേരംമുന്നോട്ടു കുതിച്ചു. പ്രണയം നിന്റെ ഭൂമിയിൽവേരാഴ്ത്തി.എന്റെ ആകാശത്തിൽഉയർന്ന്,കാറ്റിലുലഞ്ഞ്,നക്ഷത്രശോഭയിലലിഞ്ഞ്,നിലാവിന്റെ കുളിരണിഞ്ഞ്,എന്നിലൂടെനിന്നിലേയ്ക്കൊന്നുനോക്കണം..! എത്ര ഉയരേയ്ക്ക്പോയാലും,എത്രതന്നെ പടർന്ന്പന്തലിച്ചാലും,നിന്നിലെ നീരുറവകൾഇല്ലെങ്കിൽഞാൻഞാനാവുന്നതെങ്ങനെ? (കട: ക്യാംപസ് കവിതകൾ) പ്രജീഷ് വളയംകുന്നത്ത്

സത്യം

നീ അനുഭവിക്കുന്ന വേദനകള്‍ക്ക് ഒരു അവസാനമില്ലായിരിക്കാം.. പക്ഷെ അതില്‍നിന്നും സ്വയം പുറത്തുവരാനുള്ള ഒരു വാതില്‍ എവിടെയോ നിന്നെ കാത്തിരിപ്പുണ്ട്.. കണ്ടുപിടിക്കാനുള്ള തുറവി ഉണ്ടാകുവാന്‍ ശ്രദ്ധയോടെ പാര്‍ത്തിരിക്കുക. നിന്‍റെ ചങ്കില്‍ ഒരായിരം കനലെരിയുന്നുണ്ടായിരിക്കാം, പക്ഷേ, ആ കനലിന്റെ ചൂടില്‍ കുളിരുമാറ്റുന്ന മറ്റൊരു പുല്‍നാമ്പെങ്കിലും…

error: Content is protected !!