അറിവ്

അറിയാതെ തൊടുന്നതൊക്കെ..
അപരന്നുമറിവായ്‌ അറിയാൻ..
അറിഞ്ഞതു പോലും അറിയാതെ അടർന്ന്..
അറിവിലലിഞ്ഞില്ലാതെ ആവണം..

സ്നേഹം കരയുന്നു..
“എന്നെ ആരും സ്നേഹിക്കുന്നില്ല.. “
ഇഷ്ടം അതു നോക്കി ചിരിക്കുന്നു..
“എന്നെ എന്തുകൊണ്ടാണു എല്ലാവരും സ്നേഹിക്കുന്നത്‌..?
ദൈവം മറുപടി പറഞ്ഞു..
“സ്നേഹത്തെ എന്റെ ആത്മാവുകൊണ്ടും, ഇഷ്ടത്തെ എന്റെ ബുദ്ധികൊണ്ടുമാണു ഞാൻ സൃഷ്ടിച്ചത്‌..”

റോബിൻ കുര്യൻ

error: Content is protected !!