കഥ

അക്ഷരങ്ങളൊരിക്കൽ വാക്കുകളോട്‌ പറഞ്ഞു..“എന്നെ ചേർത്തു വെച്ചുകൊള്ളുക, പക്ഷേ അർത്ഥവത്തായിരിക്കണം..” വാക്കുകൾ വരികളോടു പറഞ്ഞു..“എന്നെയും ചേർത്തുകൊള്ളൂ പക്ഷേ, ഒരേ അകലത്തിലായിരിക്കണം..” വരികൾ കഥകളോടു പറഞ്ഞു..“ഒരുമിപ്പിക്കുമ്പോൾ നിന്റെ ഹൃദയം ഞങ്ങൾക്ക്‌ പകരുക..” അങ്ങനെ കഥ മെനഞ്ഞു. ഹൃദയം പേറിയ കഥകൾ മനുഷ്യൻ പാടി നടന്നു..…

വിരൽ

കുന്നിൽ ചെരിവിലെ ഒറ്റമരം, തന്റെ ചില്ലയിൽ ചേക്കേറിയ കുരുവിയോട് പറഞ്ഞു.. “നീ എന്റെ ഹൃദയത്തിലാണ് കൂടു കൂട്ടുന്നത്..” അപ്പോൾ കുരുവി മറുപടി പറഞ്ഞു..” അല്ല.. ഞാൻ നിന്റെ വിരലിലാണ് കൂടു കൂട്ടിയത്..” “അതെങ്ങിനെ..?” മരത്തിനു സംശയമായി.. കുരുവി സാവധാനം വിശദീകരിച്ചു.. “ഭൂമിയിലെ…

അറിവ്

അറിയാതെ തൊടുന്നതൊക്കെ..അപരന്നുമറിവായ്‌ അറിയാൻ..അറിഞ്ഞതു പോലും അറിയാതെ അടർന്ന്..അറിവിലലിഞ്ഞില്ലാതെ ആവണം.. സ്നേഹം കരയുന്നു..“എന്നെ ആരും സ്നേഹിക്കുന്നില്ല.. “ഇഷ്ടം അതു നോക്കി ചിരിക്കുന്നു..“എന്നെ എന്തുകൊണ്ടാണു എല്ലാവരും സ്നേഹിക്കുന്നത്‌..?ദൈവം മറുപടി പറഞ്ഞു..“സ്നേഹത്തെ എന്റെ ആത്മാവുകൊണ്ടും, ഇഷ്ടത്തെ എന്റെ ബുദ്ധികൊണ്ടുമാണു ഞാൻ സൃഷ്ടിച്ചത്‌..” റോബിൻ കുര്യൻ

ഭ്രമം

നമ്മളിൽ അന്യോന്യം മനസ്സിലാകാതെ പോകുന്ന നിമിഷങ്ങളെ നമുക്ക്‌ ഭ്രാന്ത്‌ എന്നു വിളിക്കാം. ഓർമ്മപ്പെടുത്തലുകളുടെയും ദീർഘമാകാത്ത നൊമ്പരങ്ങളുടെയും, സുദീർഘമായ ചിന്താധാരകളുടെ പുതിയ നാമ്പിടലിന്റെയും നല്ല നിമിഷങ്ങളായി നമുക്കതിനെ നിർവചിക്കാം.. വളർച്ച മുറ്റിയ ഒരു ചെടി മറ്റൊരു വന്മരത്തോടു ചേർന്ന് വളരുമ്പോൾ ഉണ്ടാകുന്ന തളിരാർന്ന…

സഹശയനം

അവൾ ഇടക്കിടെ കണ്ണിമക്കുന്നുണ്ട്.. കണ്ണുനീരും വരുന്നുണ്ട്… ലോകത്തോട് മുഴുവൻ ദേഷ്യം.. സങ്കടം. ചങ്കിൽ ഒരമ്മിക്കല്ലു കേറ്റി വെച്ചതുപോലെ.. വേണ്ടായിരുന്നു.. പക്ഷെ അവൾക്കറിയില്ല, എന്തിനാണിതെന്ന്. താനെന്തിനാണ് വേദനിക്കുന്നതെന്ന്. തന്റെ പ്രണയിതാവ് അവളെ ചുംബിച്ചു. ഒരുപാടു നാളായി അവൻ പറയുന്ന ആഗ്രഹമാണത്. പക്ഷെ അപ്പോൾ…

സ്വം

എനിക്ക്‌ കിട്ടിയതല്ലാതെ ഒന്നുമെനിക്ക്‌ തരാനില്ല.. കാരണം, നിന്നെ കണ്ടപ്പോഴേയ്ക്കും എന്നിലെ ‘ഞാൻ’ പ്രസവം നിർത്തിയിരുന്നു.. എനിക്കിനി സഹശയനങ്ങളില്ല, ആത്മരതികളില്ല..എനിക്കിനി മനോമലമില്ല, ആർത്തവ രാവുകളില്ല..എന്റെ തുടയിൽ രക്തം കട്ടപിടിക്കില്ല..എന്റെ ഹൃദയം പ്രണയാവേശത്തിൽ കൊതിപിടിപ്പിക്കില്ല.. ഞാൻ നീ ആയി.. നീ ഞാനായി.. നമ്മൾ ഒന്നായി..നമ്മളിൽ…

കനൽ

ഭൂമിയിലെ ഓരോരോ കണികയിലും ആളിക്കത്താൻ ഒരുങ്ങിനിൽക്കുന്ന കനലുകളുണ്ട്. അതുവെറും ജീവന്റെ തുടിപ്പല്ല. ഭ്രാന്തുകളിൽ കൊതിതീരാത്ത.. ശ്വാസനിശ്വാസങ്ങളിൽ കുളിരുമാറാത്ത.. ചുംബനങ്ങളിൽ ഹൃദയം തുടിക്കുന്ന.. തീവ്രത, ഉറക്കം നടിച്ച് കിടപ്പുണ്ട്. അവർ മൗനത്തെ വളരെ ആഴത്തിലാണ് പുൽകിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ നിഗൂഢതകൾക്ക് കടന്നുചെല്ലുക പ്രയാസം.. പക്ഷേ,…

സ്നേഹവ്രണം

നാം കാണാത്ത ദർശനങ്ങൾ സ്നേഹത്തിനുണ്ട്‌..നാം കേൾക്കാത്ത ശബ്ദങ്ങൾ സ്നേഹം കേൾക്കും..അദൃശ്യമായി ആൾക്കൂട്ടങ്ങളോട്‌ സ്നേഹം സംസാരിക്കും..ഓരോ മനുഷ്യരിലൂടെയും ഇനിയും ജനിക്കാനിരിക്കുന്ന മാനവരാശിയോടത്‌ സംസാരിക്കും..എന്നോ വന്നു, ഇന്നു കാണുന്ന‌, എന്നും നിലനിന്നുപോകുന്ന വെളിച്ചമാണത്‌.. മനുഷ്യൻ കാണാതെപോകുന്ന വെളിച്ചം..കേൾക്കാതെ പോകുന്ന ശബ്ദം..അനുഭവിക്കാതെ തള്ളിമാറ്റുന്ന വികാരം..ഓരോ മനുഷ്യരിലും…

തഴുത്‌

നീ ചെയ്യുന്നതൊക്കെ ഞാൻ ചെയ്യണം.. നീ കാണുന്നതൊക്കെ ഞാൻ കാണണം.. കണ്ണുനീരിൽ അടഞ്ഞുപോയ ഹൃദയങ്ങളും, കാഠിന്യങ്ങളിൽ അടർന്നുപോയ കരുണയും, വാശിയിൽ മരവിച്ചുപോയ പ്രണയുമൊക്കെ വാതിൽ തുറക്കാൻ കാത്തിരിക്കുന്നു. ചിലപ്പോഴൊക്കെ ഈ വാതിലുകളൊക്കെ തള്ളിത്തുറന്നു അകത്ത് കയറാതെ എന്തു മോക്ഷമാണെനിക്കുള്ളത്..? എതിരെ ഒരു…

നിത്യത

അൽപ്പനേരം എന്റെ അടുത്തിരിക്കൂആ മണികിലുക്കം ഞാനൊന്നു കേട്ടോട്ടെ..അൽപ്പദൂരം അകന്നിരുന്നെങ്കിലും,ശിഷ്ടകാലമെൻ സ്വരപ്രഭയാണു നീ വിശ്വസിച്ചീടുന്നതെല്ലാം തെളിയുന്നു..അതിനലഞ്ഞതൊക്കെ നിന്റെ മണ്ണിലും,വിരിഞ്ഞതൊക്കെ നേർധാരകൾ,പതിഞ്ഞതൊക്കെയോ അറിവിന്റെ സ്വപ്‌നങ്ങൾ പൂവിലിരുന്നു ചിരിക്കുന്ന നിൻമുഖംകാമ്പിലിരുന്നു തെളിക്കുന്നതെൻ മനം..പാറിനടന്നു തിരയുന്നതേതോ, അത്ആകെയൊരല്പം ആനന്ദമല്ലയോ മണ്ണിലാഴ്ന്നിറങ്ങിയ വേരുകൾ മൊഴിഞ്ഞു,ഇനിയുമെനിക്കാഴങ്ങൾ താണ്ടണം..വിണ്ണിലാഞ്ഞ തളിരുകൾ തുളുമ്പി,ഇനിയുമെനിക്കമ്പിളിയെ…

error: Content is protected !!