മനോമലാർത്തവം

ചിത്തഭ്രമത്തിനു കണ്ണുകളില്ല, പക്ഷേ,കണ്ണുകൾക്കിവിടെ ചിത്തഭ്രമവും.ഇരുട്ടിന്റെ മറപറ്റിഉറഞ്ഞുകൂടിയ കണങ്ങളെല്ലാം ഒഴുകുന്നു.. ഈ അഴുക്കുചാലിൽ വിഷമുണ്ട്‌,വിഷത്തിൽ ജീവനുണ്ട്‌.ജീവനിൽ തുടിപ്പില്ല, നനവില്ല! വിറകൺതുള്ളിയിൽ ഉപ്പുരസമില്ല..എങ്കിലും അടിവയറിൽ വേദന ശമിക്കുന്നില്ല.നീതിബോധത്തിനോ, തത്വശാസ്ത്രത്തിനോമയപ്പെടുത്തുവാനാവാതെ ഒഴുക്കു തുടരുന്നു.. കട്ടപിടിച്ച കറുത്ത മേഘത്തിൽനിണമൊഴുക്കിയ മനുഷ്യചിന്തകൾ..ഒഴുക്കു തുടരുന്നു.. കരിഞ്ഞുണങ്ങിയ ഇലകളിൽപോലുമൊന്നുരുമ്മിയുണരുവാൻ കൊതിച്ച,തളർന്ന ദലമതിൽപോലുമൊന്നമർന്നു…

സ്നേഹമഴ

സ്നേഹമഴയേ.. നീ ദൂരെ നിന്നും ചൂളമടിച്ചു വന്നത് ഞാനറിഞ്ഞു.. ശബ്ദ്ദം കേട്ടു, പക്ഷെ കാണാനായില്ല. നിനക്കു മുൻപേ വന്ന നനുത്ത കാറ്റിന്റെ തലോടലിൽ ഉന്മാദയായെങ്കിലും ഞാൻ ഉറച്ചിരിക്കുന്ന എന്റെ വേരുകൾക്ക് ഇളക്കമുണ്ടായില്ല. ആർത്തലച്ചു വന്നു നീ എന്നെ വല്ലാതെ മദിച്ചു കടന്നുപോയെങ്കിലും…

നിശ്ചലത

എന്റെ കുന്നുകളെ നീ നിരപ്പാക്കുന്നു.. താഴ്‌വരകളെ ഉയർത്തുന്നു.. പരുപരുത്തവയെ മൃദുവാക്കുന്നു.. നിന്റെ സിരകളിലൂടെ ഞാന്‍ ഒഴുക്കി ഇറക്കുന്ന രക്തം എത്ര മാലിന്യം കലര്‍ന്നതാണ്. അത് നിന്റെ ഹൃദയപരവതാനിയിൽ ചീളുപോലെ വീണു ചിതറിയാലും നിനക്കെന്നോട് പരിഭവമില്ല.. നിന്റെ ഹൃദയഭിത്തികളിൽ ഊറിയിറങ്ങുന്ന എന്റെ നിണവേരുകൾ,…

ഊർന്നുവീഴുന്നത്..

എങ്ങോട്ടാണ് ഞാൻ ഊർന്നുവീഴുന്നത്എങ്ങോട്ടാണ് ഞാൻ അടർന്ന് വീഴുന്നത്ഞെട്ടറ്റ കരിയിലകണക്കല്ലകയ്യിൽ കോരിയ ചൊരിമണൽ കണക്കും അല്ല ചരിഞ്ഞുതൂങ്ങിയ ഒരു ജനാലവാതിൽ പോലെഅവസാനത്തെ തുരുമ്പിനോടും വിടചൊല്ലിവേർപെട്ട് വീഴുന്ന ഒരു ജാലകപ്പൊളി പോലെ എങ്ങോട്ടാണ് ഞാൻ വീഴുന്നത് പാതി തുറന്ന , പാതിയടഞ്ഞ ശബ്ദങ്ങളുടെപാതി തെളിഞ്ഞ…

error: Content is protected !!