മനോമലാർത്തവം

ചിത്തഭ്രമത്തിനു കണ്ണുകളില്ല, പക്ഷേ,
കണ്ണുകൾക്കിവിടെ ചിത്തഭ്രമവും.
ഇരുട്ടിന്റെ മറപറ്റി
ഉറഞ്ഞുകൂടിയ കണങ്ങളെല്ലാം ഒഴുകുന്നു..

ഈ അഴുക്കുചാലിൽ വിഷമുണ്ട്‌,
വിഷത്തിൽ ജീവനുണ്ട്‌.
ജീവനിൽ തുടിപ്പില്ല, നനവില്ല!

വിറകൺതുള്ളിയിൽ ഉപ്പുരസമില്ല..
എങ്കിലും അടിവയറിൽ വേദന ശമിക്കുന്നില്ല.
നീതിബോധത്തിനോ, തത്വശാസ്ത്രത്തിനോ
മയപ്പെടുത്തുവാനാവാതെ ഒഴുക്കു തുടരുന്നു..

കട്ടപിടിച്ച കറുത്ത മേഘത്തിൽ
നിണമൊഴുക്കിയ മനുഷ്യചിന്തകൾ..
ഒഴുക്കു തുടരുന്നു..

കരിഞ്ഞുണങ്ങിയ ഇലകളിൽ
പോലുമൊന്നുരുമ്മിയുണരുവാൻ കൊതിച്ച,
തളർന്ന ദലമതിൽ
പോലുമൊന്നമർന്നു പടരുവാൻ കൊതിച്ച
മനുഷ്യബോധം!

നാളെയുണരുമ്പൊൾ,
കനക്കുന്ന ഹൃദയപാളികൾ പൊട്ടിച്ച്‌
തളിർക്കുന്ന പുതുമുകുളത്തിനു നനവുപകരാൻ,
ഈ ആർത്തവരാവുകൾക്കുമപ്പുറം
ജീവന്റെ തുടിപ്പു പെയ്യുന്ന
തണുനുകരാൻ,
ഞാൻ വരും…

എങ്കിലും എന്റെ മനോമലത്തിനു
ഭംഗിയില്ല..
പക്ഷേ, എന്റെ സ്ത്രൈണതയ്ക്കോ‌
എന്തു ഭംഗി..!

ഒഴുക്കു തുടരുന്നു!!

റോബിൻ

The menstrual mind

Insanity has no eyes,
yet the eyes are rabid now.
All that was frozen,
now bleeds out,
under the shades of dark.

This sewage has poison,
and in it; life.
But life has no beat,
nor any warmth.

The tear dews quiver,
yet it doesn’t taste salt.
The pain in the gut persists.
And it flows unmoved,
neither by those laws nor any philosophies.

And the bloody thoughts,
that stained the stoic clouds dark,
continues its flow…

The human conscience,
that longed to wake up, by the embrace of even the dry autumn leaves,
to spread through, pressing against those frail petals…

When tomorrow dawns,
I shall come,
shattering these heavy walls of the heart,
past these menstrual nights,
to bring in the tenderness of life…

Yet, ugly is my menstrual mind,
But the beauty is my feminine.

It flows on!!

-Translated by

Harishna

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!