പൊതുസമൂഹത്തിന്റെ വീക്ഷണത്തിൽ “ന്യൂ ജൻ” കുട്ടികൾ എന്നാൽ, ആവശ്യത്തിൽകൂടുതൽ സൗകര്യങ്ങളും,മുതിർന്നവരെ ബഹുമാനിക്കാത്തവരും,പ്രായോഗിക ബുദ്ധി പ്രയോഗിക്കാൻ അറിയാത്തവരും ,പാശ്ചാത്യസംസ്കാരരീതിയിലുള്ള ജങ്ക്ഫുഡ്ഡുകളും, സംസ്കാരത്തിനു യോജിക്കാൻ കഴിയാത്തതായുള്ള പഠനരീതികളും,വസ്ത്രധാരണങ്ങളും അങ്ങനെ വർണ്ണിക്കാവുന്നതിൽ കൂടുതൽ പേരുകൾചാർത്തപ്പെട്ടവരാണ്.. എന്നാൽ, പൊതുജനത്തിന് ഇവരുടെമേൽ പശ്ചാത്താപവുമുണ്ട്. അടച്ചിട്ടമുറികളിൽ തളക്കപെട്ടവർ,പൊതുജനവുമായിയാതൊരു സമ്പർക്കവുമില്ലാതെ വളരുന്നവർ,സ്കൂളിൽകൊണ്ടുപോകുന്ന…
Category: Article
മെഹ്ഫിൽ…
കഷ്ടിച്ച് ഒരാൾക്ക് കയറിപോകാവുന്ന കുത്തനെയുള്ള ഇടുങ്ങിയ ഏണിപ്പടികൾ… തീരെ വൃത്തിയില്ലാത്ത കോഴിക്കോടിന്റെ ആ തെരുവിൽ പാതിരാത്രി ചെന്നുകയറിയതിന് മനസ്സിൽ ഉണ്ടായ ഈർഷ്യ ചെറുതൊന്നുമായിരുന്നില്ല… അവിടേയ്ക്ക് കൂട്ടികൊണ്ട് പോയ ഉണ്ണി. R നെ മനസ്സിൽ ഒന്നുരണ്ട് തെറിയും പറഞ്ഞു… തെരുവിലെ പൊളിഞ്ഞു വീഴാറായ…
ഇതൊരു കഥയല്ല
മരണം മുന്നിൽ കാണുന്ന നിമിഷങ്ങളിലാണ് നാം ജീവന്റെ വില അറിയുക. പ്രാണൻ നിലനിർത്താൻ വേണ്ടി മാത്രം നാം എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്തു കൊണ്ടിരിയ്ക്കും. അന്നേ വരെ അവൻ പാലിച്ച് പോന്ന പ്രത്യയശാസ്ത്രവും, മതവും, ലോജിക്കും, വിശ്വാസവും, ഉപഭോഗ സംസ്കാരവും…
വൈറസും മനഷ്യരുടെ മാസ്കും..
COVID-19( Corona Virus Decease -2019 ) -ഒരു വൈറസ് രോഗം എത്ര ഭീകരമായിട്ടാണ് മാനവരാശിയെ മുഴുവനായി ഭീതിയിലാക്കിയത്. ഏകദേശം 200 ഓളം രാജ്യങ്ങളിൽ ആയിരക്കണക്കിനാളുകളെ ദിനംപ്രതി കൊന്നുതള്ളുബോൾ, നാം ഇവിടെ സ്വന്തം വീടുകളിൽ ജയിലകളെ പോലെ കഴിയേണ്ടി വരുന്ന ഈ…
വെറും ഒരു അണുവിനുമുന്നിൽ..
വെറും ഒരു അണുവിനുമുന്നിൽ വിശ്വം നിശ്ചലമായിരിയ്ക്കുന്നു.. ഒരു കഷ്ണം തുണിയിലാണ് മനുഷ്യന്റെ എല്ലാ ഭാവങ്ങളെയും കൂട്ടി കെട്ടിയിരിയ്ക്കുന്നത്. ശ്വാസത്തെ പോലും നാം സ്വയം തടവിലാക്കി. ഭൂഗോളം തുറിച്ചു നോക്കുന്നുണ്ട് . ഷാർജയിലെ ഒരിയ്ക്കലും ഉറങ്ങാത്ത നഗരം ഇന്നിപ്പോൾ മൗനത്തിലാണ്. കറ്റാർ വാഴകൾ…
കുട്ടികളെ തല്ലി പഠിപ്പിയ്ക്കണമോ..
ഈയിടെ നടന്ന ഒരു വാദപ്രതിവാദത്തിൽ നിന്നാണ് ഇത് എഴുതണമെന്നു തോന്നിയത്. ചില കുട്ടികളെ തല്ലി പഠിപ്പിയ്ക്കണം തല്ലിയില്ലെ ങ്കിൽ അഥവാ പേടിയില്ലെങ്കിൽ അവർ പഠിയ്ക്കില്ലയെന്നും അവരുടെ തലയിൽ കയറില്ല എന്നതാണ് ചിലരുടെയെങ്കിലും വിശ്വാസവും വാദവും , മാത്രമല്ല , തങ്ങൾക്കു ചെറുപ്പത്തിൽ…
വെള്ളപ്പാവാടയിലെ ചുവന്ന പൂക്കൾ
“ടി.. എന്റെ പാവാടയുടെ പിറകുവശത്തു വല്ലതും ഉണ്ടോ?” അവൾ ചോദിച്ചു. “ഇല്ല. പെർഫെക്ട് !” ഞാൻ മറുപടി നൽകി. “ഇന്നു വെള്ള യൂണിഫോം ആണ്. കറ ആയാൽ എങ്ങനെ ആളുകളുടെ മുന്നിലൂടെ നടക്കും. എന്തൊരു പരീക്ഷണമാ ഈശ്വരാ” അവൾ നെടുവീപ്പിട്ടു. അവളെ…
വിദ്യാഭ്യാസചിന്തകള്‍
ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ വളരെ പുകള്‍പെറ്റതും ലോകമെമ്പാടും വളരെയധികം ചര്‍ച്ചകള്‍ക്കും, പഠനങ്ങള്‍ക്കും വിധേയമായതുമായ ഒരു വിഷയമാണ്. ഇന്നും അതിന്മേലുള്ള പഠനങ്ങള്‍ യുറോപിലും മറ്റും കൊണ്ടുപിടിച്ചു നടക്കുകയും, അതിന്റെ മേന്മകളെയും, സാധ്യതകളെയും പൂര്‍ണമായ രൂപത്തിലല്ലെങ്കിലും അവര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിരിക്കുന്നു. എന്തിനാണ് വിദ്യാഭ്യാസം, ജീവിതത്തില്‍…
ലോബിയിംഗ്
ഒന്നാം ലോകരാഷ്ട്രങ്ങള്‍ അതീവ സംക്ഷോഭത്തില്‍ പെട്ടു മഥിക്കുകയാണ് എന്നുള്ളതിന്റെ ഏറ്റവും ബ്രഹത്തായ ഉദാഹരണമാണ് മൂന്നാം ലോകരാഷ്ട്രങ്ങളില്‍ കടുത്ത വൈഷമ്യങ്ങള്‍ പലവിധത്തിലും സൃഷ്ടിക്കപ്പെടുന്നത്. എപ്പോഴൊക്കെ അവര്‍ കൃതൃമമായി കെട്ടിപ്പൊക്കിയ സംസ്കാരം, സമ്പത്ത് , ഭക്ഷ്യസുരക്ഷ, മറ്റു പ്രകൃതിദത്ത വിഭവങ്ങളുടെ സമാഹാരം, ശാസ്ത്രവളര്‍ച്ച, സാമ്പത്തിക…
പ്രകൃതി മുത്തച്ഛന്‍
”താങ്കള്‍ ആരാണ്”? സുന്ദരമായൊരു ശബ്ദം, ആ മധുരശബ്ദത്തിന്റെ ഉടമയെ ആ വൃദ്ധന്‍ തലയുയര്‍ത്തി നോക്കി. ബാല്യം വിട്ടുപോകാന്‍ മടി കാട്ടുന്ന മുഖലാളിത്യം കനിഞ്ഞനുഗ്രഹിച്ച കൌമാരക്കാരിയായ ഒരു പെണ്‍കിടാവ്. ”രൂപവും, ഭാവവും, ഗന്ധവും ഇല്ലാത്ത എന്നെ നീ എങ്ങനെ കണ്ടറിഞ്ഞു കുഞ്ഞേ?” തന്‍റെ…