“നമ്മൾ, മനുഷ്യർക്ക് എങ്ങനെ ഒത്തൊരുമയോടെ വർത്തിക്കാനാവും?”“How can we as humans all just get along?”“One of the most important things we can do to get along with others is to cultivate empathy…
Category: Article
വിട, പ്രിയ ലതാജീ
കാലം ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ട്‍ ഇന്ത്യ ചൈന യുദ്ധം കഴിഞ്ഞ നാളുകൾ. യുദ്ധത്തിൽ തിരിച്ചടി നേരിട്ട രാജ്യം വിതുമ്പി നിൽക്കുമ്പോൾ, ആ കണ്ണീരു തുടയ്ക്കാനായി ഒരാൾ മൈക്കെടുത്ത് മൃദുലമായ സ്വരത്തിൽ, എന്നാൽ ഉറച്ച വാക്കുകളിൽ ഒരു ഗാനം ആലപിച്ചു. ഏ മേരെ വതൻ…
ഉള്ളിൽ പതിഞ്ഞ ഉൾച്ചുമരെഴുത്തുകൾ
“മോളോന്നും കഴിച്ചിട്ടില്ലെന്നു വേവലാതി കൊള്ളുന്ന അമ്മയെ പിന്നിൽ വിട്ടു നടക്കുമ്പോൾ സ്കൂളിലേയ്ക്കുള്ള വഴി ഒരൂഹം മാത്രമായിരുന്നു. കടത്തുകഴിഞ്ഞ് ഏഴുകിലോമീറ്റർ ദൂരം ഒഴിഞ്ഞ വയറുമായി കണ്ണീരിടയ്ക്കിടെ തുടച്ചു വഴിചോദിച്ചു നടന്നു പോകുന്ന ഒരു പതിമൂന്നുകാരി.” കണ്ണു നിറഞ്ഞൊഴുകിയിരുന്നു വായിച്ച് തീർന്നപ്പോൾ. നന്ദയുടെ ദുഃഖം…
ആർക്കുവേണം മലയാളം
ശരിയായകാര്യങ്ങളിലേക്ക് ‘വ്യതിചലിക്കുവാൻ’ സമൂഹം വിസമ്മതിയ്ക്കുന്ന കാലഘട്ടത്തിലാണ് ഈ ലേഖനം നിർമ്മിക്കപ്പെടുന്നത്. ഒരു ചെറു ചലനം ഉണ്ടാക്കുവാൻ പോലും കടുത്ത നിലപാടുകൾ അല്ലെങ്കിൽ പ്രകോപനങ്ങൾ ആവശ്യമായിവരുന്നു. വിപണി സാധ്യതകൾ നോക്കി മാത്രം ആക്ഷൻ പ്ലാനുകൾ തയ്യാറാക്കുന്ന ആധുനിക ചിന്താപരിസരങ്ങൾ ഈ സന്ദർഭത്തിൽ വലിയ…
അഭ്രപാളിയിലെ പെരുന്തച്ചൻ
ഒരു സന്ധ്യാസമയം. വഴിയിൽ നാട്ടിയിരുന്ന കൽവിളക്കിൽ ദീപം തെളിയിക്കാൻ ഒരു വൃദ്ധൻ നന്നേ പാടുപെടുന്നു. തെക്കുനിന്നു വീശിയടിക്കുന്ന കാറ്റാണ് പ്രശ്‌നം. വൃദ്ധന്റെ സങ്കടം മനസിലാക്കിയ വഴിപോക്കൻ തോളിൽ കിടന്ന തോർത്ത് മുകളിലേക്കുയർത്തി കാറ്റിന്റെ ദിശ മനസിലാക്കി. ഒരു നീളൻ കല്ലു കൊണ്ടുവന്ന് …
കോവിഡാനന്തരം നമ്മൾ…
കോവിഡാനന്തരം എന്നു പറയാറായിട്ടില്ലെങ്കിലും അങ്ങനെ ഒരു കാലം വിദൂരമല്ല എന്ന ശുഭപ്രതീക്ഷയിലാണ് ഞാനും നിങ്ങളുമടങ്ങുന്ന ലോകം. 2019 ഡിസംബറിൽ ചൈനയിൽ ഹുബെയ് പ്രവിശ്യയിലെ വുഹാനിൽ റിപ്പോർട് ചെയ്യപ്പെട്ടെങ്കിലും ലോകാരോഗ്യസംഘടന പൊതുജനാരോഗ്യത്തിനെതിരെയുള്ള വെല്ലുവിളിയായി ഈ പകർച്ചവ്യാധിയെ പ്രഖ്യാപിച്ചത് 2020 ജനുവരി 30-നാണ്. ഇന്നുവരെയുള്ള…
ഫെമിനിസം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ
കീഴ്പ്പെടുത്തുവാനുള്ള വേട്ടയോട്ടങ്ങളോ അക്രമാസക്തമായ ഗ്വാഗോ വിളികളോ അല്ല ഫെമിനിസം. മനുഷ്യനേയും പ്രപഞ്ചത്തേയും അതിന്റ അറ്റം വരെ പ്രണയിക്കുന്നതിന്റെ മറുപേരാണത്.വിദ്വേഷ കലുഷിതം മായ അന്തരീക്ഷത്തിലെ മനുഷ്യാർദ്രതയുടെ പെയ്ത്താണത്. ഒരാൾ സ്ത്രീയായി ജനിക്കുകയല്ല സ്ത്രീയായി വളർത്തപ്പെടുകയാണ് എന്ന തിരിച്ചറിവാണത്, ഈ ഒരു കാഴ്ച്ചപ്പാടിലാണ് അപക്വവും…
അവസാനത്തെ ആയുധവും പ്രയോഗിക്കുമ്പോൾ.
കോവിഡിനെതിരായ യുദ്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കകത്ത് രോഗികളുടെ എണ്ണം നിയന്ത്രിച്ച് അതിനെ കൈകാര്യം ചെയ്യാൻ നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് അവസരം നൽകുക എന്നതാണെന്ന് കൊറോണയുടെ ആദ്യകാലം തൊട്ടു തന്നെ പറയാറുണ്ടല്ലോ.ലോകത്ത് എവിടെയൊക്കെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് പുറത്ത്…
പുണർതവും പൂയവും വ്യാകുലമാതാവും
ഈ കുറിപ്പെഴുതുന്നത് 2017 ഓഗസ്റ്റ് 28, രാത്രി ഒൻപതുമണിക്കാണ്. കൃത്യം ഒരുവർഷം മുന്നേ, ഇതേ തീയതിയിൽ ഇതേസമയം ഹോസ്പിറ്റലിൽ ഞങ്ങൾ ‘അച്ഛനും അമ്മയു’മാകാൻ നിമിഷങ്ങൾ എണ്ണി കാത്തിരിക്കുകയായിരുന്നു. ഇടയ്ക്കിടെ സഹധർമ്മിണിയുടെ വയറിലെ തുള്ളിച്ചാട്ടങ്ങളിൽ ആത്മനിർവൃതി കണ്ടെത്തി ഞങ്ങൾ പരസ്പരം പുഞ്ചിരിച്ചു. നാളെ,…