മനുഷ്യന്റെ ഉപബോധമനസിലടക്കിവച്ച വികാരങ്ങളെ സൂക്ഷ്മമായി പഠിച്ച് കഥപറഞ്ഞ ഒരു കഥാകാരൻ ഇവിടെ ജീവിച്ചിരുന്നു. പ്രകടമാകുന്ന കാഴ്ചകളിൽ ഒതുങ്ങി നിൽക്കാതെ നിഗൂഢതയുടെ ആഴങ്ങൾ തേടിയുള്ള യാത്രയായിരുന്നു അദ്ദേഹത്തിനിഷ്ടം. മഞ്ഞു വീഴുന്ന രാത്രിയിൽ തീകായുന്ന നമ്മുടെ ഇടയിലേക്ക് അദ്ദേഹം ഭ്രമിപ്പിക്കുന്ന കഥകൾ ചൊരിഞ്ഞു. ചിത്രശലഭമാകാനും…
Category: Memories
ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചു..
പ്രണയംപോലെ തന്നെ വിരഹവും. ഒരുപക്ഷെ പ്രണയത്തെക്കാളും തീവ്രതയോടെ ഉള്ളിൽതട്ടുന്നത് വിരഹമാണെന്ന് തോന്നീട്ടുണ്ട്. തൽക്കാലത്തെ വേർപിരിയലുകളെക്കാൾ, എന്നെന്നേയ്ക്കുമായി വിടപറഞ്ഞുപോയ സ്നേഹസാമീപ്യങ്ങൾ മനസ്സിലേൽപ്പിക്കുന്ന മുറിവുകൾ ചില മനസ്സുകളിലെങ്കിലും ഉണങ്ങാതെ അവശേഷിക്കും, അവസാനമില്ലാത്ത നീറ്റലായി. നീ എന്നിലവശേഷിപ്പിച്ചതും അത്തരമൊരു നീറ്റലാണ്, ശേഷകാലമത്രയും ഉള്ളുപൊള്ളിക്കാൻ പോന്ന വേദന.…
അരികിൽ.. നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ…
ഒന്നായിരുന്ന നമ്മുടെ ലോകമിന്ന് പലതായി പിരിഞ്ഞെങ്കിലും നീ അരികിലുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കാത്ത ഒറ്റ ദിവസം പോലുമില്ല. പഴയ ഓർമ്മകളുടെ തീരത്തിരുന്ന് ഞാനിന്നും പാടുന്നു..
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ..
വിഷാദത്തിന്റെ കൊടുമുടിയിൽ ഞാനെന്റെ പ്രണയം ചേർത്തുവയ്ക്കുന്നു. നീ എന്ന വസന്തത്തിന് എന്നെക്കടന്നുപോകാതെ വയ്യെന്ന് അറിയുന്നു.. എങ്കിലും..
ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും..
അനുപമസ്നേഹത്തിൻ അന്തരാർത്ഥങ്ങൾ കൂടണയുന്ന മൗനമായി.. ആ നിമിഷങ്ങളെ ആസ്വദിക്കാം..
ചില്ലുജാലക വാതിലിൽ…
എത്ര സ്നേഹ വസന്ത ചമയമണിഞ്ഞുവെന്നാലും ഇന്നിതേവരെ ആയതില്ലൊരു ചെണ്ടു നിൽകീടാൻ..
പോക്കുവെയിൽ പൊന്നുരുകി..
നമ്മളോന്നിച്ചിരിക്കാറുണ്ടായിരുന്ന കടല്‍ക്കരയിലെ മണല്‍ത്തിട്ടയില്‍ ഞാനിന്നൊറ്റയ്ക്കാണ്. ഓരോ തിരയും കരയെത്തേടി വരുന്ന പോലെ എന്‍റെ ചിന്തകളും എവിടെയെന്നറിയാത്ത നിന്നിലേക്കു തന്നെ. മനസ്സില്‍ മായാത്ത മുറിവായി ആ സായാഹ്നം. വലിയൊരു തിര കരയിലുപേക്ഷിച്ച വെണ്‍ശംഖ് കൌതുകത്തോടെ എടുത്ത് ഉള്ളംകൈയില്‍ വെച്ച് നേര്‍ത്തുനീണ്ട വിരലുകളാല്‍ പൊതിഞ്ഞുപിടിക്കാന്‍…
ആലോല നീലവിലോചനങ്ങൾ…
വീണ്ടും പ്രഭാതം.. നഷ്ടവസന്തങ്ങളിൽ ഉള്ളുപൊള്ളി ജീവിക്കുന്നവരുടെ ആലംബം.. വീണ്ടുമൊരു പുത്തൻ സൂര്യോദയം.. അതൊരു പ്രതീക്ഷയാണ്, ഒരുപക്ഷെ ജീവിതത്തെ, ജീവനെത്തന്നെ മുൻനടത്തുന്ന പ്രതീക്ഷ. കാലങ്ങൾക്കു മുൻപേ ആ പ്രതീക്ഷയിൽ ജീവിച്ചവരെ സങ്കൽപ്പത്തിൽ കാണുന്നു ഞാനിന്ന്.. മനസ്സിലെ ആലിലത്തളിരിൽ മന്മഥനെഴുതുന്ന കാവ്യത്തിലെ നായികയും നായകനുമായി…
പവിഴംപോൽ.. പവിഴാധരംപോൽ….
സൗന്ദര്യസങ്കല്പങ്ങൾ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാകുന്നത് പ്രണയികളുടെ മനസ്സിലാണെന്ന് തോന്നിയിട്ടുണ്ട്. സൗന്ദര്യാധിഷ്ഠിത പ്രണയത്തെക്കുറിച്ചല്ല, സൗകര്യദായകമായതുമല്ല, ഉള്ളിൽത്തട്ടി പ്രണയിക്കുന്നവരുടെ കാര്യമാണ്. കുറച്ചുകൂടി വിശദമായിപ്പറഞ്ഞാൽ പ്രണയികളിൽ കാണുന്നതെന്തും സൗന്ദര്യമാണ്.. അതുകാണുന്ന കണ്ണിന്റെ സൗന്ദര്യസങ്കല്പത്തിനപ്പുറം ഉള്ളടുപ്പങ്ങളല്ലേ. ഒരായുസ്സിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന, പിന്നെന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ആ പ്രണയം.. …