ഓർമ്മകൾ.. ഗതകാലസ്മരണകൾ.. അവയിൽമാത്രം ജീവിക്കുന്നവർക്ക് അതെത്ര വിലപ്പെട്ടതാണ്.. പ്രിയപ്പെട്ടതാണ്!! ചിലപ്പോഴെങ്കിലും പൂർണ്ണമായ ഉണർച്ചയിലേയ്ക്ക്, ഉന്മേഷത്തിലേയ്ക്ക്, ഉത്സാഹത്തിലേയ്ക്ക് മനസ്സിനെ കൊണ്ടെത്തിക്കാനുള്ള അവയുടെ കഴിവ് അപാരമാണ്. കരിഞ്ഞുണങ്ങിയ പൂമരം വീണ്ടും തളിർക്കുന്നതുപോലെ.. നഷ്ടമായെന്നു വിശ്വസിച്ചിരുന്ന സന്തോഷങ്ങൾ തിരികെ വരുന്നപോലെ.. ഓർമ്മകൾ ഒരിടയെങ്കിലും നീറുന്ന ആത്മാവിനു…
Category: Columns
ചെമ്പക പുഷ്പ സുവാസിത യാമം..ചന്ദ്രികയുണരും യാമം..
പുലരിയെക്കാളും സന്ധ്യയ്ക്കല്ലേ പ്രണയിയുടെ മനസ്സറിയുക..എന്തോ അങ്ങനെ തോന്നീട്ടുണ്ട്. വിടപറയുന്ന പ്രണയത്തിന്റെ ഓർമ്മ ഇപ്പോഴും സന്ധ്യയുടെ പശ്ചാത്തലത്തിൽ മാത്രം വന്നണയുന്നത് ഒരു നഷ്ടവസന്തത്തിന്റെ ഓർമ്മപ്പെടുത്തലായതുകൊണ്ടാവാം. വെറുതെയിരുന്ന് ഓർമ്മകൾക്ക് പാടാൻ സന്ധ്യയുടെ പശ്ചാത്തലം തന്നെ അനുയോജ്യം. ഇതിലെ ഇതിലെ ഒരുനാള്‍ നീ വിടയോതിയ കഥ…
ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു..
അനുരാഗത്തിന്റെ ദിനങ്ങൾ.. കാണുന്നതെല്ലാം സുന്ദരവും കേൾക്കുന്നതെല്ലാം മധുരിതവുമായ കാലം. വർണാഭമായ ആ കാലഘട്ടം ഒരിക്കലും പോയിമറയരുത് എന്നാശിച്ചിട്ടുണ്ട്. അരികിലിരിക്കാൻ, ആ കണ്ണിലെ തിളക്കം നോക്കാതെ അറിയാൻ, തൊടാതെ ഹൃദയമിടിപ്പറിയാൻ, നിശ്വാസം കാറ്റായി എന്റെ മുടിയിഴകളെ തഴുകാൻ അന്നെത്ര കൊതിച്ചിരുന്നു. നിന്റെ ഹൃദയം…
കണ്ണേ കലൈമാനെ..
സ്നേഹം, പ്രണയമായി, വാത്സല്യമായി, പിന്നെ എണ്ണിയാലൊടുങ്ങാത്ത വികാരങ്ങളായി, അനിർവചനീയമായൊരു നിർവൃതിയിലേക്ക് വീഴുന്ന ആ അവസ്ഥ.. അതിലെപ്പോഴോക്കെയോ നമ്മളും വീണുപോയിരുന്നില്ലേ? ബോധ്യപ്പെടുത്തലുകളില്ലാതെ, ബോധ്യങ്ങൾമാത്രമായി ജീവിച്ചൊരുകാലം. അന്ന് ഉള്ളുരുകിയിരുന്നത് വ്യഥയാലല്ല, സ്നേഹത്താലായിരുന്നു. വാക്കുകൾക്കതീതമായ കരളുരുക്കങ്ങൾ എന്നും നിന്നെക്കുറിച്ചായിരുന്നു. ഈ ലോകത്ത് ഞാനില്ലാതായാൽ നീയെങ്ങനെ ജീവിക്കുമെന്നോർത്തായിരുന്നു.…
മിഴികളിൽ നിറകതിരായി സ്നേഹം..
നേർത്ത മഞ്ഞിൻപാളി കട്ടിയുള്ള മൂടൽമഞ്ഞായി രൂപപ്പെട്ടതിന്റെ ഇടയിലൂടെ നടന്നുവരുന്നതായാണ് ആദ്യം കണ്ടത്. മെലിഞ്ഞുനീണ്ട ഉടലിന്റെ ഉടമയ്ക്ക് അങ്ങനെയാണ് എന്റെ കണ്ണിലും മനസിലും എന്നും മഞ്ഞിന്റെ നിറവും തണുപ്പുമായത്. തനിച്ച് ആദ്യമായിക്കണ്ട നിമിഷങ്ങളായിരുന്നു അത്. സങ്കോചമെന്റെ നാവിനെ കെട്ടിയിട്ടിരുന്നു. കൈയ്യുറകളെ തോൽപ്പിച്ചു വിറച്ചുകൊണ്ടിരുന്ന…
ആനവണ്ടി ഉയിർ..
‘ആനവണ്ടി ഉയിർ!!’ കെ.എസ്.ആർ.റ്റി.സി യെ സ്നേഹിക്കുന്നവരുടെ മുദ്രാവാക്യം. ഇപ്പൊഴാ മുദ്രാവാക്യം ഉറക്കെവിളിക്കാൻ താല്പര്യം കൂടുന്നു. കൊറോണക്കാലം വലിയതോതിൽ മാറ്റങ്ങളുടെയും കാലമാണെന്ന് ഉറപ്പിച്ചുകൊണ്ടു ഇത്തവണ മുന്നോട്ടുവന്നിരിക്കുന്നതു നമ്മുടെ സ്വന്തം കെ.എസ്.ആർ.റ്റി.സിയാണ്; ഗരുഡ മഹാരാജാവും ഗരുഡ കിങ്ങും ഗരുഡ സഞ്ചാരിയും ഡീലക്സ് ബസുകളും ശബരിയും…
നാഹിദാ..
സീൻ 7 കഴിഞ്ഞ സീനിന്റെ തുടർച്ച. വീടിനകത്തുനിന്ന് ഉമ്മറത്തേക്ക് കടന്നുവരുന്ന ഹരിശങ്കർ. ഉമ്മറത്തെ വട്ടമേശയിൽനിന്ന് പത്രമെടുത്തു നിവർത്തിക്കൊണ്ടു വാതിലിനു ഒരുവശത്തിട്ട കസേരയിലിരിക്കുന്നു. അല്പംകഴിഞ്ഞു പുറത്തുനിന്നു വന്നുകയറുന്ന ബാലകൃഷ്ണൻ മാഷ് ഹരിശങ്കറിനെ ഒന്ന് നോക്കിയശേഷം ചാരുകസേരയിൽ പോയിരിക്കുന്നു. ഒന്നുരണ്ടുനിമിഷം നിശബ്ദമായിരുന്നശേഷം, ബാല:…
രംഗബോധം തീരെയില്ലാത്ത കോമാളി
ഏറെ വേദനകൾ തന്ന ഒരാഴ്ചയാണ് കടന്നുപോയത്. വേദനകൾ കടിച്ചമർത്തി മുന്നോട്ടുപോവുകയാണ് വേണ്ടത്. എങ്കിലും അത് നൽകുന്ന ആഘാതങ്ങളിൽ നിന്നും കരകയറുക വലിയ കടമ്പയാണ്. ഈ കുറിപ്പ് ആദ്യം പേപ്പറിൽ പകർത്തുമ്പോഴും പിന്നീട് ഡിജിറ്റലാവുമ്പോഴും ആ നീറ്റലിനു കുറവൊന്നുമില്ല. കഴിഞ്ഞ തിങ്കളാഴ്ച അനുജൻ…
നാഹിദാ..
സീൻ 6 മൊബൈലിൽ സംസാരിച്ചുകൊണ്ടു അടുക്കളയിലേയ്ക്ക് കയറിവരുന്ന ഹരിശങ്കർ. കൈയ്യിൽ ഒഴിഞ്ഞ ചായക്കപ്പ്. പഴയരീതിയിലുള്ള അടുക്കള, അത്യാവശ്യം modify ചെയ്തിട്ടുള്ള സൗകര്യങ്ങൾ. അടുക്കളയിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന നിത്യയും അമ്മയും. അമ്മ, സരസ്വതിയമ്മ, സെറ്റുമുണ്ടുടുത്ത 65 നോടടുത്ത പ്രായക്കാരി. ചായക്കപ്പ് അടുക്കള കൗണ്ടറിൽ വച്ച്…
നാഹിദാ..
സീൻ 5 സമയം രാവിലെ.ഹെഡ്‌റെസ്റ്റിൽ ചാരി കിടക്കയിലിരുന്നു മടിയിലെ ലാപ്ടോപ്പുപയോഗിക്കുന്ന ഹരിശങ്കർ. അരികിൽ ഉറങ്ങിക്കിടക്കുന്ന മകൾ. മുറിയിലേയ്ക്ക് ഒരുകപ്പ് ചായയുമായി കടന്നുവരുന്ന നിത്യ. ചായ ഹരിശങ്കറിന് കൊടുത്ത്, മകളെ തട്ടിയുണർത്താൻ ബെഡിന്റെ മറുവശത്തേയ്ക്കു പോകുന്നു. നിത്യ: നിങ്ങള് രാവിലെതന്നെ തുടങ്ങിയോ അങ്കംവെട്ട്.…