ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ വായന പക്ഷാചരണം

ഗാന്ധിജി സമദർശൻ ഫൗണ്ടേഷന്റെ വായന പക്ഷാചരണത്തോട് അനുബന്ധിച്ച് വായനാ പ്രതിജ്ഞ, ഗ്രന്ഥശാല സന്ദർശനം, അക്ഷര ജാഥ, പുസ്തക സമർപ്പണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജൂൺ 19 ന് ബാലരാമപുരം സെന്റ് ജോസഫ് സ്കൂളിൽ നടന്ന വായനാദിന ഉൽഘാടന ചടങ്ങുകളിൽ പി.…

രാമുവിന്റെ കഥ.. തുടരുന്നു

രണ്ടാമതൊരു സീരിയലുകാരൻ രാമുവിന്റെ കഥയ്ക്കായി വിളിക്കുമ്പോൾ സത്യനാഥൻ അടുക്കളയിലായിരുന്നു. ശൂന്യതയില്‍നിന്ന് തീറ്റപ്പണ്ടങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള സ്മിതയുടെ കഴിവിനെ കണ്ണുകൊണ്ടും മനസ്സുകൊണ്ടും പ്രശംസിച്ചുകൊണ്ട് അടുക്കളപ്പാതകത്തിൽ കാലാട്ടി ഇരിക്കുകയായിരുന്നു അയാൾ. സ്മിതയുടെ കയ്യിൽ കിണ്ണത്തിൽ അവലും ശർക്കരയും തേങ്ങയും ചേർത്തു കുഴച്ചെടുത്തതുണ്ടായിരുന്നു. കുഞ്ഞുങ്ങൾക്കായല്ലോ എന്നയാൾ ആശ്വസിച്ചു.…

കാലാവസ്ഥാ അഭയാർത്ഥികൾ: അതിജീവനത്തിന്റെ സ്ത്രീ സാക്ഷ്യങ്ങൾ.. സെമിനാറിൽ നിന്ന്

വേലിയേറ്റ വെള്ളപ്പൊക്കം വൈപ്പിൻ ദ്വീപസമൂഹങ്ങളിലെ ഇരുപതിലേറെ പഞ്ചായത്തുകളെ അതിരൂക്ഷമായി ബാധിക്കുന്ന ഒരു പ്രശ്നമായി തുടരുകയാണ്. പണ്ടൊക്കെ വർഷത്തിൽ ഒരിക്കൽ വൃശ്ചിക വേലിയേറ്റം എന്ന് അറിയപ്പെട്ടിരുന്ന ഒരു പ്രതിഭാസമായിരുന്നു വേലിയേറ്റ വെള്ളപ്പൊക്കം. എന്നാലിപ്പോൾ വർഷത്തിൽ പന്ത്രണ്ട് മാസവും വീടുകളിൽ വെള്ളം കേറുന്നു. പൊട്ടിയൊലിച്ച…

തിത്ലി

കൊങ്കണ സെൻ ശർമ്മ, അപർണ്ണ സെൻ, മിഥുൻ ചക്രവർത്തി എന്നിവർ അഭിനയിച്ച 2002- ലെ ഋതുപർണോ ഘോഷ് ചിത്രമാണ് തിത്ലി. ചിത്രശലഭമായി പാറിനടന്ന തിത്ലി എന്ന പെൺകുട്ടിയുടെ കൗമാരകുതൂഹലത്തിനുമപ്പുറം അമ്മ- മകൾ ബന്ധത്തിന്റെ ദൃഢതയും സ്നേഹവായ്പ്പും കരുതലും വരച്ചുചേർത്ത് മറ്റൊരു ഘോഷ്…

നാഹിദ പറയാതെ പോയത്..

ബിന്ദുവിനെ ഫേസ്ബുക്കിലാണ് ഞാൻ പരിചയപ്പെടുന്നത്.ഞങ്ങൾക്ക് പൊതുവായി ഒരു കാർഷിക വിദ്യാഭ്യാസ പാരമ്പര്യം ഉണ്ടായിരുന്നു എന്ന ഒരു കൗതുകവും ഉണ്ടായിരുന്നു. എന്നാൽ ബിന്ദു ഒരു എഴുത്തുകാരിയാണ് എന്ന് പിന്നീടാണ് അറിയുന്നത്. അങ്ങനെയാണ് ബിന്ദു എഴുതിയ ‘നാഹിദ പറയാതെ പോയത്’ എന്ന നോവൽ വായിക്കാനായി…

പാച്ചുവിന്റെ അലാറം

ഒരിടത്ത് പാച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. പാച്ചു ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. അവന്റെ സ്കൂൾ വീടിന്റെ തൊട്ടടുത്തായിരുന്നു. പാച്ചു മിടുക്കനായിരുന്നു. പക്ഷേ അവൻ ഭയങ്കര പേടിത്തൊണ്ടനായിരുന്നു. അവന്റെ അച്ഛൻ ഭയങ്കര മടിയനാണ്. ഒരു ദിവസം പാച്ചുവിന്റെ അച്ഛൻ അശ്രദ്ധ കാരണം അലാറം വച്ചത്…

ഞാൻ കണ്ട ഋതു – ശുഭോ മഹുരത്

ശുഭോ മഹുരത് ഋതുപർണോ ഘോഷ് അധികം കൈകാര്യം ചെയ്യാത്ത ജോണർ ഏതെന്നു ചോദിച്ചാൽ മിസ്റ്ററി ത്രില്ലർ എന്ന് പറയേണ്ടിവരും. സാധാരണ മനുഷ്യന്റെ കുഴഞ്ഞുമറിഞ്ഞ ജീവിതത്തിലേയ്ക്കും അതിലും സങ്കീർണ്ണമായ അവന്റെ മാനസികവ്യാപാരങ്ങളിലേയ്ക്കും ഉറ്റുനോക്കുന്നവയായിരുന്നു ഒട്ടുമിക്ക ഋതു സിനിമകളും! ഒന്നോർത്താൽ അതിലൊട്ടും അതിശയോക്തിക്കും വകയില്ല.…

മലൈക്കോട്ടൈ വാലിബൻ- റിവ്യൂ

മലൈക്കോട്ടൈ വാലിബന്റെ ആദ്യ ഷോട്ട് തന്നെ സിനിമയുടെ മുഖ്യപ്രമേയത്തിലേക്ക് തുറക്കുന്ന വാതിലാണെന്ന് മനസ്സിലായത് അവസാന സീനുകളിലാണ്. ചക്കിൽ കെട്ടപ്പെട്ട കഴുതപോലെ മറ്റാരുടെയോ ലക്ഷ്യത്തിനു വേണ്ടി തിരിയുന്ന വാലിബന്റെ ജീവിതചക്രം തുടങ്ങുന്നതു തന്നെ മറ്റാർക്കോ വേണ്ടിയാണ്; കർണനെപ്പോലെ! വാലിബനും കർണകുണ്ഡലമുണ്ട്, അവനും അനാഥനാണ്,…

സൗപർണിക

ബൈണ്ടൂർ സ്റ്റേഷനിലേയ്ക്ക് ട്രെയിൻ അടുത്തു കൊണ്ടിരിക്കുന്നു. നിരത്തി നിർത്തിയിരിക്കുന്ന ടാക്സി കാറുകൾ കണ്ടപ്പോൾ തുണിസഞ്ചിയെടുത്ത് തോളത്തിട്ട്, ബെർത്തിനടിയിൽ നിന്നും കൊച്ചുബാഗും എടുത്ത് ഇറങ്ങാൻ തയ്യാറായി. “അമ്മ ഇറങ്ങാൻ റെഡിയായോ?” മുന്നിലിരുന്ന വിവേക് ചോദിച്ചു. തിരുവനന്തപുരത്ത് നിന്ന് കയറിയപ്പോൾ മുതൽ അവൻ ഓരോന്ന്…

ചിത്രാംഗദ- ദ ക്രൗണിങ് വിഷ്

Manipur’s king wished for heirsFor continuity to his powerHe dreamt, he prayed, he meditatedUntil god it is said relentedAnd in the middle of the celebrations was born… a girl Undaunted…

error: Content is protected !!