ഗോള്‍ഡണ്‍ ഡക്ക്എഗ്ഗ് കറി

ഇതൊരു  ബര്‍മീസ് വിഭവമാണ്.

ഉണ്ടാക്കുന്ന വിധം.

ആവശ്യം വേണ്ട ചേരുവകള്‍:

1) താറാവ് മുട്ട – 4 എണ്ണം
2) സവാള അരിഞ്ഞത് – 2 എണ്ണം
3) തക്കാളി – 3 എണ്ണം
4) ഇഞ്ചി-വെളുത്തുള്ളി പേയ്സ്റ്റ് – 1 tsp
5) ഉപ്പ്    – ആവശ്യത്തിന്
6) ചെമ്മീന്‍ പേയ്സ്റ്റ് – 1 tsp
7) പുളിപിഴിഞ്ഞത് – ഒരു നെല്ലിക്ക വലുപ്പത്തിലുള്ളത്
8) പഞ്ചസാര – 1 tsp
9) മഞ്ഞള്‍പൊടി – 1/3 tsp
10) മുളക്പൊടി – 1 tsp
11) ഗ്രീന്‍ ചില്ലി – 2 എണ്ണം
12) എണ്ണ
13) മല്ലിയില

തയ്യാറാക്കുന്ന വിധം:

മുട്ട വേവിച്ച് വരഞ്ഞ് മഞ്ഞള്‍പൊടിയും ഉപ്പും പുരട്ടി മാറ്റി വെയ്ക്കുക. തക്കാളി പ്യൂരി ആക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി മുട്ട ഇട്ട് രണ്ട് മൂന്ന് മിനിറ്റ് കൊണ്ട് പുറം പൊരിച്ച് എടുക്കുക. മുട്ട മാറ്റിയ ശേഷം എണ്ണയില്‍ സവാള ഇട്ട് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേയ്സ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് സവാള ഗോള്‍ഡണ്‍ ബ്രൌണ്‍ ആകുന്നത് വരെ വഴറ്റുക. ഇതിലേയ്ക്ക് തക്കാളി പേയ്സ്റ്റ് ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വേവിക്കുക. എണ്ണ തെളിഞ്ഞ് വരുമ്പോള്‍ ചെമ്മീന്‍ പേയ്സ്റ്റ്, മുളക്പൊടി, പുളി പിഴിഞ്ഞത്, പഞ്ചസാര, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് വരുമ്പോള്‍ മാറ്റി വെച്ച മുട്ട ഇട്ട് ചെറു തീയില്‍ 5 മിനിറ്റ് വേവിക്കുക. മല്ലിയില വിതറി ഇറക്കി വെയ്ക്കുക.

ഡോ. സുജാ മനോജ്‌

Leave a Reply

Your email address will not be published.

error: Content is protected !!