മഴ

മഴ പെയ്ത നാളിൽ ഞാൻ മനസ്സിന്റെ ഒരു കോണിൽ
മധുര പ്രതീക്ഷതൻ മലർവാടി തീർത്ത നാൾ
മൗനമാം സ്നേഹത്തിൻ മല്ലിക പൂക്കളെൻ
മനസ്സിന്റെ മൂകത മാറ്റി മറിച്ച നാൾ
വിണ്ണിലെ മേഘം നിറഞ്ഞൊരാ പൊന്മഴ
മണ്ണിലേക്കെത്തുമ്പോൾ മധുരമഴ..
മോഹനമായൊരു പൂമഴ കണ്ടപ്പോൾ
മായാത്ത ഓർമ്മകൾ മങ്ങിപ്പോയി..
മഴ എന്നിൽ സ്നേഹത്തിൻ പൂന്തേൻ നിറച്ചപ്പോൾ
മതിവരുവോളം ഞാൻ മധു നുകർന്നു
മിഴിനീരുമായി ഞാൻ മിണ്ടാതിരുന്നപ്പോൾ
മഴയെന്നെ മൗനമായ് ആശ്ലേഷിച്ചു..
മഴയെന്ന പ്രതിഭാസം എന്നുള്ളിലെപ്പോഴും
മായാത്ത മുദ്രതൻ മാണിക്കമേകിടും
മാനത്തു മഴ വന്നാൽ മനസ്സിനും പെരുമഴ
മഴ കൊണ്ട മണ്ണിനു മതിയാകുമോ ?

മല്ലിക വേണുകുമാർ

Leave a Reply

Your email address will not be published.

error: Content is protected !!