ചെമ്മീന്‍ വെജിറ്റബിള്‍ സ്റ്റൂ

ചെമ്മീന്‍ വെജിറ്റബിള്‍ സ്റ്റൂ

അപ്പം, ബ്രെഡ് എന്നിവയ്ക്കൊപ്പം കഴിക്കുവാന്‍ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു വിഭവം.

ആവശ്യം വേണ്ട ചേരുവകള്‍:

1) ചെമ്മീന്‍ – 1 കപ്പ്
2) തക്കാളി – 1/2 എണ്ണം
3) സവാള അരിഞ്ഞത് – 1 എണ്ണം
4) ഇഞ്ചി – 1/2 ഇഞ്ച് കനത്തില്‍
5) വെളുത്തുള്ളി – 2 അല്ലി
6) പച്ചമുളക് – 3 എണ്ണം
7) കറിവേപ്പില – ആവശ്യത്തിനു
8) പച്ചക്കറികള്‍ അരിഞ്ഞത് (കാരറ്റ്, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ് തുടങ്ങിയവ) – 3 കപ്പ്
9) മഞ്ഞള്‍ പൊടി – 1/2 tsp
10) മല്ലി പൊടി – 1/2 tsp
11) മുളക് പൊടി – 1/2 tsp
12) തേങ്ങപ്പാല്‍ – 2 കപ്പ്
13) വോള്‍ സ്പൈസ് (പട്ട, ഗ്രാമ്പൂ, ഏലക്ക) – 1/2 tsp
14) കുരുമുളക് പൊടി – 1/2 tsp
15) വെളിച്ചെണ്ണ
16) ഉപ്പ്
17) വെള്ളം – 1 കപ്പ്

തയ്യാറാക്കുന്ന വിധം:

ചെമ്മീന്‍ കഴുകി വൃത്തിയാക്കിയത് ഉപ്പ്, കുരുമുളക് പൊടി, മല്ലി പൊടി എന്നിവ ചേര്‍ത്ത് പുരട്ടി മാറ്റി വെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ചെമ്മീന്‍ ഗോള്‍ഡണ്‍ ബ്രൌണ്‍ ആകുന്നത് വരെ (ഏകദേശം 3 മിനിറ്റ്) വറുത്ത് കോരി എണ്ണ തോരാനായി മാറ്റി വെയ്ക്കുക.

ഈ പാനില്‍ ആവശ്യമെങ്കില്‍ കുറച്ച് എണ്ണ് കൂടി ചേര്‍ത്ത് ചൂടാകുമ്പോള്‍ വോള്‍ സ്പൈസ് ഇട്ട് വറുക്കുക. നല്ല മണം വരുമ്പോള്‍ സവാള അരിഞ്ഞത്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം തക്കാളി, പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് ചൂടാക്കുക. ഇതിലേയ്ക്ക് മസാല പൊടികള്‍ ചേര്‍ത്ത് പുറകെ പകുതി തേങ്ങപ്പാലും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് മൂടി വേവിക്കുക. വെന്ത് കഴിയുമ്പോള്‍ (ഏകദേശം 5 മിനിറ്റ്) വറുത്ത് മാറ്റി വെച്ചിരുന്ന ചെമ്മീന്‍ ചേര്‍ത്ത് ഒരു മിനിറ്റ് ചൂടാക്കി അതിലേയ്ക്ക് ബാക്കി തേങ്ങാപ്പാലും ചേര്‍ത്ത് ഇളക്കി ഒരു മിനിറ്റ് ചൂടാക്കുക. തിളപ്പിക്കരുത്. കറിവേപ്പില വിതറി വാങ്ങി വെയ്ക്കുക.

 

ഡോ.സുജ മനോജ്‌

Leave a Reply

Your email address will not be published.

error: Content is protected !!