ആദ്യസ്നേഹത്തിലേയ്ക്കുള്ള തിരിച്ചുവിളികളാണു ഒരോ തലോടലുകളും. മനുഷ്യർ ചിലപ്പോൾ ഒരിക്കലും വിടരാത്ത മൊട്ടുകളാകുന്ന “ക്ലിസ്റ്റോഗമി” ആകാറുമുണ്ട്. മണ്ണിനടിയിൽ പൂഴ്ന്നുകിടന്ന്, അവയെല്ലാം വേരുകളിൽ പുഷ്പങ്ങളായി തീരുന്നുമുണ്ട്. പക്ഷേ സൂര്യവെളിച്ചം അവയെ പുൽകാറില്ല. മുലക്കണ്ണുവരെ എത്തിനോക്കിയിട്ട് മരിച്ചുപോകുന്ന ശിശുക്കളെപ്പോലെ.. മാസങ്ങൾ ഇരുട്ടിലിങ്ങനെ മയങ്ങി കാത്തിരുന്നിട്ട് ഉടയവൻ…
Tag: kavitha robin kuryan
മിത്രം
എന്റെ ആത്മമിത്രമേ.. എന്തിനു നീ തലകുനിച്ചിരിക്കണം..? നിന്നിൽ വിരിയുന്ന പൂക്കളെ ശ്രദ്ധിക്കുക. അവർ നിന്റെ പ്രണയിനികളാണ്. ഇതൾ വിടരുന്ന സമയത്തിന്റെ അകലം നിനക്ക് അളക്കാനാവില്ലെങ്കിലും, പടരുന്ന പരിമളത്തിന്റെ ആസക്തി നിന്നെ മത്തു പിടിപ്പിക്കാതെ നോക്കണം. എന്നും നിനക്കിഷ്ടം മുറിവുകളായിരുന്നു. അതിനോട് ചേർന്നിരിക്കാൻ…
പരിണാമം
നിന്റെ നിർമ്മലമായ ഭാവനയുടെ ഇരിപ്പിടത്തിലാണ് ഞാനിരിക്കുന്നത്. തകർക്കപ്പെടുന്നതിൽ നിന്നും വിമലീകരിക്കുന്ന ഹൃദയമാണെനിക്കു കൂട്ട്. ഏതു സത്രത്തിൽ ചെന്നാലും നിനക്കൊരു മുറിയുണ്ടാവണം. എന്നും തുടച്ചു വൃത്തിയാക്കിയ കിടക്കയും, മേശവിരിപ്പും പിന്നെ കുറെ പുസ്തകങ്ങളുമായിക്കണം അവിടെ നിനക്കുള്ളത്. ആവോളം നിനക്കവിടെ വിശ്രമിക്കാം. പരിശുദ്ധമായ ഭാവനയുടെ…