ഗുരു

ഈ പുഴയുടെ ഒഴുക്കിനു തടസമില്ലാതെ അതിനെ ഗതിതിരിച്ചു വിടുകയെന്നത് പ്രയാസകരമായ അവസ്ഥയാണെങ്കിലും അങ്ങനെയുള്ള ഗുരുക്കന്മാർ നമുക്കുണ്ടായിട്ടുണ്ട്, ഇന്നും ഉണ്ടാകുന്നുണ്ട്‌. തടയിണകൾ കെട്ടാതെ, കല്ലുകളിൽ തടയാതെ, ചെളി പുരളാതെ, അതങ്ങനെയവർ ഒഴുകിക്കൊണ്ടു പോകുന്നതനുഭവിക്കാൻ ഒരു സുഖമുണ്ട്. പരുക്കേൽക്കാതെ, സ്വയം താളം കണ്ടെത്തിയൊഴുകുന്നതു കാണാൻ…

ചിഹ്നങ്ങൾ

അശാന്തി നിറയും താഴ്വാരത്തിലൊ- രരക്കിറുക്കൻ വന്നു വളഞ്ഞുകുത്തി തളർന്നു നിന്നവൻ വെളിച്ചമെങ്ങും പരതി ഉയർത്തി ചൂണ്ടുവിരൽ, അതിലായിരം ഉരുക്കുചോദ്യം വന്നു തളർന്നുനിന്നവൻ ഉയർത്തെണീറ്റു വളർന്നു ചോദ്യചിഹ്നം അശാന്തിനിറയുംതാഴ്വര കേട്ടു അവന്റെ ചോദ്യശരങ്ങൾ വാക്കുകൾ വാളുകളായി ജ്വലിച്ചു പാട്ടുകൾ പിറവിയെടുത്തു താഴ്വരയാകെ പാടിനടന്നു…

error: Content is protected !!