പുഴ ജനിക്കും കാടിന്റെ കുലം മുടിച്ച്
പുഴയൊഴുകും വഴികളിൽ
വേലികൾ തീര്‍ത്ത്
പുഴ പതിയ്ക്കും കടലിന്റെ
കരയരിഞ്ഞ്
പുഴയുടെ മാറുപിളർന്നൊഴുകും
ജലം കവർന്ന്,
പുഴ മരിക്കുന്നു,
ഇന്ന് പുഴ കരയുന്നു..
കണ്ണുനീരായി പുഴയൊഴുകി
നിലവിളികൾ നിശബ്ദമാക്കി
നീരെടുത്തവർ പുഴയെ വിൽക്കുന്നു.
പുഴയുടെ കരളരിഞ്ഞവർ
കാശുവാരുന്നു.
പുഴയുടെ മാനം കവരുന്നു
കണ്ണുനീരിൽ ചോര പടർന്ന്
പുഴ നിറയുന്നു,
പുഴ കരയുന്നു;
“കുലം മുടുച്ചത് നിങ്ങളല്ലേ?
മാറുപിളർന്നത് നിങ്ങളല്ലേ?
ഇനിയുമില്ലൊരു ജന്മമിവിടെ!
ഇനിയുമരുതൊരു ജന്മമിവിടെ!
ഞാൻ മടങ്ങുന്നു
എന്റെ ജീവൻ മറയുന്നു”
പുഴ കരയുന്നു
ഇന്ന് പുഴ മരിക്കുന്നു. . .
ദാഹമേറി നാവുണങ്ങി
കാട്ടുമക്കള്‍ വീണടിയുന്നു
മണ്ണിന്‍ ദാഹമേറുന്നു,
ഈ കാടെരിയുന്നു..
കാടെരിച്ച് ,പുഴ മരിച്ച്
മഴയൊഴിഞ്ഞ്
ഭൂമി വരളുന്നൂ
ഈ നാടെരിയുന്നു
പുഴ കരയുന്നു
പുഴ കരിഞ്ഞ്
പൊടിക്കാറ്റ് വീശുന്നു
കണ്ണില്‍ പൊടി കലങ്ങുന്നു
പുഴ മടങ്ങുന്നു…
ദാഹമേറുന്നൂ, കരളു നോവുന്നു…
ദാഹമേറുന്നൂ, കരളു നോവുന്നു…
എസ്.ജെ. സുജീവ്
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. odprite racun na binance
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?