വിദ്യാലയം

വിദ്യാലയം നിശബ്ദതയിലേക്ക് കൊണ്ട് പോയ മണി മുഴക്കം.ഉച്ഛഭാഷിണിയിലൊഴുകിയിറങ്ങിയ പ്രാർത്ഥനാഗീതം.ചുവരുകളിൽ കുറിച്ചിട്ട സൗഹൃദങ്ങൾ,ചൂരൽ കണ്ടു പിന്നോട്ട് വലിയുന്നകൈകളൊടുവിൽ നീറ്റലും, മരവിപ്പുമേറ്റ് വാങ്ങി.പതിയെ താളുകൾ മറിച്ചു ഉത്തരം തേടിയ നിമിഷങ്ങൾ,കണ്ടമാത്രയിൽ കണ്ണുരുട്ടിയ അധ്യാപകർ.ഉച്ചക്കഞ്ഞികുടിച്ചുല്ലാസരായിഡസ്ക്കിൽ താളമിട്ട മധ്യാഹ്നങ്ങൾ.ഉറക്കം കണ്ണിനെ തഴുകുമ്പോഴും,ചെവികളിൽ മന്ത്രിച്ച സമവാക്യങ്ങൾ.കൂട്ടമണിക്കായി കാത്തിരുന്ന നിമിഷങ്ങൾ.കൂട്ടമായോടി…

ചിഹ്നങ്ങൾ

അശാന്തി നിറയും താഴ്വാരത്തിലൊ- രരക്കിറുക്കൻ വന്നു വളഞ്ഞുകുത്തി തളർന്നു നിന്നവൻ വെളിച്ചമെങ്ങും പരതി ഉയർത്തി ചൂണ്ടുവിരൽ, അതിലായിരം ഉരുക്കുചോദ്യം വന്നു തളർന്നുനിന്നവൻ ഉയർത്തെണീറ്റു വളർന്നു ചോദ്യചിഹ്നം അശാന്തിനിറയുംതാഴ്വര കേട്ടു അവന്റെ ചോദ്യശരങ്ങൾ വാക്കുകൾ വാളുകളായി ജ്വലിച്ചു പാട്ടുകൾ പിറവിയെടുത്തു താഴ്വരയാകെ പാടിനടന്നു…

വർത്തമാനം

തോറ്റുപോയ ജനതയ്ക്ക്ശ്വാസം മുട്ടി രാജാവ് ഉച്ചത്തിൽ ഗീത വായിച്ചുധർമ്മാധർമ്മങ്ങളുടെ പോരിലുംകർമ്മയോഗത്തിന്റെ പെരുമയിലുംപുളകം കൊണ്ടു തെരുവിൽ രാമാനന്ദ് സാഗറിന്റെരാമനും രാവണനും പോരടിച്ചു ദൂരദർശൻ പതിവുപോലെ‘മിലെ സുർ മേരാ തുമാരാ’ഈണത്തിൽ പാടി അമ്മയ്ക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞമകനെ നോക്കി കണ്ണുരുട്ടി അമാത്യൻആത്മനിർഭരനാകാൻ പറഞ്ഞു ഉയർന്നുപൊങ്ങിയ…

ആരോപിതൻ

അയാൾ എല്ലായിടവുമുണ്ടായിരുന്നു എന്നാലൊട്ടില്ലതാനും എവിടേലും പിടിച്ചുകെട്ടിയേപറ്റൂ എന്നൊരുകൂട്ടർ  കെട്ടുകൾക്കതീതനാണ് താനെന്നയാളും. ഒടുവിൽ കൂട്ടം വിധിയെഴുതി, മുറിച്ചെടുക്കുകതന്നെ മുറികൂടുന്ന ഇനമാണ്. തുണ്ടത്തിൽനിന്നും മുഴുവനിലേക്ക് വളരാൻ നിമിഷങ്ങൾ മതി മുറിച്ച് പലകോണിൽ കൊണ്ടുപോയിടണം എന്നിട്ട് നോക്കാം ഓരോന്നും എന്താവുമെന്ന് ഒടുവിൽ മുറിച്ച് വീതം വച്ച്…

വിഷു

‘നീയറിഞ്ഞോ? ഞാൻ നട്ട കണിക്കൊന്ന വയസറിയിച്ചു! സമയം തെറ്റിയാണെന്നു മാത്രം. കണികാണാൻ നേരം പൂക്കുമെന്നു കരുതി മീനത്തിലേ പൂത്തു മേടത്തിലിനി പൂവൊന്നുമുണ്ടാവില്ല!’ ‘നീയെന്തൊരു മനുഷ്യനാണ്! നിന്റെ മോളെന്നു പൂത്തോ അന്നാണ് നിന്റെ വിഷു വേഗം പോയി കാണിക്കാണിക്കവളെ ഓട്ടുരുളി, വാൽക്കണ്ണാടി, കൃഷ്ണവിഗ്രഹം…

അവൻ

ഒരിടത്തൊരിടത്ത് അവൻ പിറന്നു ഉണർവ്വും ഉയിരുമേകാൻ കൊതിച്ചു. ദർശനങ്ങളിൽ പരതി തത്വസംഹിതകൾ തിരുത്തി ധ്യാനഗുഹകളിൽ ബോധം തിരഞ്ഞു വെയിലു കൊണ്ടു തണലേകി വിയർപ്പിനെ വാഴ്ത്തി ഉയിർപ്പിനായി തപിച്ചു വിത്തും മരവും കാര്യകാരണവുമായി പ്രതിഷ്ഠകൾ പ്രതിഷേധങ്ങളായി അവൻ ബോധവും ബോധിയും ജ്ഞാന ബുദ്ധനുമായി…

മരണം

ശാന്തനായി ഞാനുറങ്ങും, അന്തരീക്ഷമാകെ സുഗന്ധം പടരും. വിലാപങ്ങൾ താരാട്ടു പാടും. ചില മിഴികളെങ്കിലുമെനിക്കായി പെരുമഴ തീർക്കും. വാക്കുകൾകൊണ്ടെന്റെ ഹൃദയം തുളച്ചവരുടെ പുഷ്പചക്രങ്ങൾ പോലുമെൻ നിശ്ചല ഹൃദയത്തിന് മുകളിൽ ഭംഗിയിലണിനിരക്കും. എന്റെ പാതിയെന്നോടൊപ്പം പോരാനൊരുങ്ങി അവശയായി എന്നരികിലുണ്ടാകും. തമാശകൾ പറഞ്ഞു പൊട്ടിചിരിച്ച സൗഹൃദങ്ങളെന്റെ…

അവൾക്കൊപ്പം

അകമേ ഒരുങ്ങണം നീ, നിന്റെ വഴികളെ പതിവായടയ്ക്കുന്ന ചതിയറിയണം ഒരുജന്മമാണുള്ളതോർക്കണം എപ്പോഴും ഒരുമിച്ചുനിൽക്കാൻ ഇറങ്ങിടേണം പിറകേ നടക്കാതിരിക്കണം ഒപ്പമാണ- വകാശമെന്നും തിരിച്ചറിയണം ഒരുജന്മമാണുള്ളതോർക്കണം, അതിനായി ഒരു കുന്നു സ്വപ്‌നങ്ങൾ നെയ്തിടേണം അകലെയാകാശവും അരികത്തെ ഭൂമിയും അലതല്ലുമാഴിയും നിന്റെ സ്വന്തം ഉരുകുന്ന തീയുള്ളിലുണ്ടെന്നതോർക്കണം…

ജയം

കാലപൂരുഷ! നീയേകീ നോവുകള്‍ക്കൊക്കെ നാവുകള്‍ ഗദ്ഗദം വല കെട്ടുന്ന കണ്ഠത്തില്‍ പ്രാണ ധാരകള്‍! നിലയ്ക്കാതെ കുതിക്കൊള്‍വൂ നിന്‍ പദാഹതിയേല്‍ക്കവേ ചുര മാന്തിടുമസ്വസ്ഥ- ധീര യൗവ്വന സാഹസം! മുള പൊട്ടിയ നേരിന്റെ താഴ് വാരങ്ങളിലിന്നിതാ മുരിക്കുപോലെ പൂക്കുന്നൂ മൂടിയോരസ്ഥിപഞ്ജരം; കാണെക്കാണെ വളര്‍ന്നൂഴി- വാനം…

അക്ഷരത്താരാട്ട്

അമ്പാടിക്കണ്ണനാം കുഞ്ഞുമോനെ അൻപോടരികത്ത് നീയുറങ്ങ് ആനന്ദ ചിന്മയ എൻ മകനെ ആമോദമോടെന്നും ചായുറങ്ങ് ഇന്നത്തെ കാഴ്ച നിനക്കുള്ളത് ഇമ രണ്ടും പൂട്ടി എൻ കുഞ്ഞുറങ്ങ് ഈരേഴുലോകവും കണ്ടുകൊണ്ടേ ഈറനണിയാതെ നീയുറങ്ങ് ഉലകത്തിലാകെ പ്രഭചൊരിയാൻ ഉയരങ്ങൾ താണ്ടേണം നീ ഒരിക്കൽ ഊഴിയിലെന്നും നീ…

error: Content is protected !!