സീൻ 10
മുൻസീനിന്റെ തുടർച്ച. വാതിലിനരികിലെ ഭിത്തിയിൽ ചാരി നോക്കി നിൽക്കുന്ന പെൺകുട്ടി. വാതിലിനരികിൽ നിന്ന് വീണ്ടുമൊരു സിഗരറ്റിനു തീപിടിപ്പിക്കാനൊരുങ്ങി ഹരിശങ്കർ. വീണ്ടുവിചാരമുണ്ടായപോലെ കൊളുത്തിത്തുടങ്ങിയ സിഗരറ്റ് വെളിയിൽ കളഞ്ഞ ശേഷം പെൺകുട്ടിയെ നോക്കി ചിരിക്കുന്നു.
പെൺകുട്ടി: കൊൽക്കത്തയ്ക്കാണോ ഭയ്യാ? ഞാനും അവിടേക്കാ.
ഹരിശങ്കർ : ആപ് ബംഗാളി ഹൈ?
പെൺകുട്ടി: ഹാ ഭയ്യാ. ബംഗാളിയാണ്.
ഹരി : മലയാളം നന്നായി പറയുന്നുണ്ടല്ലോ!
പെൺ : അഞ്ചു വർഷമായി കേരളയിൽ. ഇവിടെ ജോലിയായി വന്നതാ.
ഹരി : ഓഹോ.
തെല്ലിട നിശബ്ദത.
പെൺ : ഒരു ഹെല്പ് ചെയ്യാമോ ഭയ്യാ. ഞാൻ പൈസ കൊടുക്കാം, ഒരു സീറ്റ് ഈ കംപാർട്മെന്റിൽ തരാൻ റ്റി
റ്റി സാബിനോട് ചോദിക്കാമോ? ജനറൽ കംപാർട്മെന്റിൽ ആൾക്കൂട്ടമാണ്. സീറ്റ് കിട്ടാൻ
ഡിഫിക്കൽറ്റാ. വോ ആപ്കാ ഫ്രണ്ട് ഹേ ന?
പെൺകുട്ടിയുടെ ആവശ്യം കേട്ട് പുഞ്ചിരിക്കുന്ന ഹരിശങ്കർ. ഒരു നിമിഷം അവളുടെ നിസ്സഹായത നിറയുന്ന മുഖം ശ്രദ്ധിച്ച ശേഷം
ഹരി : അതെങ്ങനെ സാധിക്കും കുട്ടീ. ഈ ബോഗിയൊക്കെ ഫുൾ റിസേർവ്ഡ് ആയിരിക്കില്ലേ?
ദൂരത്തേയ്ക്കുള്ള ട്രൈനല്ലേ , വഴിയിൽ നിന്ന് ആൾക്കാർ കയറാനുണ്ടാവും. അഥവാ ക്യാൻസലേഷൻ
വന്നാലും അത് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്കു പോവും.
പെൺ : ഭയ്യാ ഒന്ന് ട്രൈ ചെയ്യൂ പ്ലീസ്.
അവളുടെ നിർബന്ധത്തിനു വഴങ്ങി
ഹരിശങ്കർ : നോക്കാം. ഒരുറപ്പുമില്ല കേട്ടോ.
വീണ്ടും നിശബ്ദത.
ഹരി : ക്യാ നാം ഹേ ആപ്കാ?
പെൺ : ജീ.. നാഹിദാ. നാഹിദാ മൊയ്‌ല്യ. നദി എന്നു വിളിക്കും.
ഹരി : നൈസ് നെയിം.. നദി!
പെൺ : ആപ്കാ?
ഹരി : ഹരിശങ്കർ.
രണ്ടാളും പരസ്പരം നോക്കി പുഞ്ചിരിക്കുന്നു.
ബിന്ദു ഹരികൃഷ്ണൻ
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.