നാഹിദാ..

സീൻ 11

സംസാരം തുടരുന്ന ഹരിശങ്കറും നാഹിദയും. പൊസിഷൻ പഴയതു തന്നെ.

നദി : അബ്ബായ്ക്കു തലയ്ക്കുള്ളിലാ അസുഖം. ബ്രൈയിനുള്ളിൽ എന്തോ ആണെന്നാണ് ഡോക്ടർ
പറഞ്ഞത്.ഓപ്പറേഷൻ വേണം. അതിനായി കൊൽക്കത്തയ്ക്ക് കൊണ്ടുപോണം. ഞാൻ അതിനാ
പോകുന്നത്.
കെട്ടിനിൽക്കുന്ന ഹരിശങ്കർ.

നദി: പൈസ കുറച്ചേറെ വേണമെന്ന് മാജി വിളിച്ചുപറഞ്ഞു. അത് റെഡി ആയിട്ടുണ്ട്. ലീവ് ഒരു വർഷത്തേത്
ഒന്നായിട്ടു വച്ചു.
ഹരി : കൂട്ടി വച്ചു, അങ്ങനാ പറയേണ്ടത്.
രണ്ടാളും ചിരിക്കുന്നു.
നദി : ഭയ്യയ്ക്ക് കാര്യം മനസ്സിലായല്ലോ. നിങ്ങളുടെ ഭാഷ നല്ല ഡിഫിക്കൽറ്റാ. തെറ്റി പോവുന്നു പെട്ടെന്ന്.
ഹരി : കൊൽക്കത്തയിൽ എവിടെയാണ് നദിയുടെ വീട്?
നദി : കൊൽക്കത്തയല്ല ഭയ്യാ, കാനിംഗ്‌ ആണ് പ്ലേസ്. ഹൗറ സ്റ്റേഷനിൽ നിന്നും 46 കിലോമീറ്റര് പോകണം.
കേട്ടിട്ടില്ലേ, സുന്ദർബൻ.. ആ റൂട്ടിലാണ് കാനിംഗ്‌. മാൾട്ടാ റിവറിനടുത്തുള്ള ഗ്രാമമാണ് എന്റെ സ്ഥലം.

വളരെ നാളായി അടുപ്പമുള്ള ഒരാളിനോടെന്നവണ്ണം സംസാരം തുടരുന്ന നദി. ഹരിശങ്കർ കൗതുകപൂർവ്വം ശ്രദ്ധിക്കുന്നു.

നദി : ഭയ്യാ കഥയെഴുതുന്ന ആളല്ലേ? ഞാനെന്റെ ഗ്രാമത്തിന്റെ ഒരുപാട് കഥകൾ പറഞ്ഞുതരാം. ടിക്കറ്റ്
കാര്യം ശരിയാക്കിത്തന്നാൽ.
ഹരിശങ്കർ ചിരിച്ചുപോകുന്നു.

ഹരി : അതെന്തിനാ? ടിക്കറ്റ് ശരിയാക്കാനുള്ള കൈക്കൂലിയാ?
നിഷ്കളങ്കതയോടെ തലയാട്ടുന്ന നദി.
ഹരി : നമുക്ക് നോക്കാം.

ബിന്ദു ഹരികൃഷ്ണൻ
.Rights reserved@BUDDHA CREATIONS.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!