നിറപ്പെൻസിൽ

കളഞ്ഞുപോയ സ്നേഹം
കാണാതെപോയ പുഞ്ചിരി
വിടചൊല്ലിയ സൗഹൃദം-
ഇന്നെന്റെ ഖേദം
ഇതൊന്നുമല്ല.
പുസ്തകസഞ്ചിയുടെ ഇരുളിൽ
നഷ്ടപ്പെട്ട നിറപ്പെൻസിൽ
തിരഞ്ഞുതിരഞ്ഞ്
കാണാതെ കാണാതെ
പിണങ്ങിപ്പിണങ്ങി
ചിണുങ്ങിച്ചിണുങ്ങി
നടന്നുനടന്നുപോയ
ഒരുകുട്ടിയെ
കാണുന്നില്ല
എവിടെയെന്നറിയുന്നില്ല
അതാണ്,
അതു മാത്രമാണ്
ഇന്നെന്റെ ഖേദം

ശ്രീകുമാർ കക്കാട്

3 thoughts on “നിറപ്പെൻസിൽ

  1. Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!