“ഉണ്ണിയേട്ടാ….” അതിരാവിലെയാണ് ഫോൺ വന്നത്. മറുതലയ്ക്കൽ ജയചന്ദ്രൻ. ഇവനെന്തിനാ ഈ കൊച്ചുവെളുപ്പാൻകാലത്തേ വിളിച്ചുണർത്തുന്നത്? അൽപ്പം ഈർഷ്യയോടെയാണ് ഫോണെടുത്തത്. “ഉണ്ണിയേട്ടാ….. ങ്ങളറിഞ്ഞോ കാര്യം?” “എന്താന്നു പറയെടോ” “മ്മടെ വെളിച്ചപ്പാടിന്റെ അച്ഛൻ പോയി!” കേട്ടപ്പോൾ ചിരിയാണു വന്നത്. “ടോ മൂപ്പര് പണ്ടേ പറയുന്നതല്ലേ പുറപ്പെട്ടു…
Category: Home
അമ്മ മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു
ഗാന്ധിജി സമദർശൻ ഫൌണ്ടേഷൻ കേരളപ്പിറവി ദിനം സമുചിതമായി ആചരിച്ചു. യുവതലമുറയിൽ മലയാള ഭാഷയോട് ആഭിമുഖ്യം വർധിപ്പിക്കാൻ ‘അമ്മ മലയാളം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനംദേശീയ സെക്രട്ടറി വേണു ഹരിദാസ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി നിറപ്പകിട്ടാർന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ മലയാളം അക്ഷരമാല അച്ചടിച്ച് സംസ്ഥാനത്തെ…
‘കിറുക്കി’ ഭാർഗ്ഗവി
‘കിറുക്കി’ ഭാർഗ്ഗവി ഇങ്ങനെയൊരു പേരിടുമ്പോൾ ഞാൻ കുറ്റബോധത്തിനടിമയാണ്. ‘അരുത്.. അങ്ങനെ വിളിക്കരുത്..’ എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നുണ്ട്. വേറൊരു പേര് ഈ കഥയ്ക്ക് യോജിക്കുന്നുമില്ല. കിറുക്കില്ലാത്ത ഒരേയൊരാൾ എന്ന് എന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞുപോയ ആ അമ്മയെ നമുക്ക് ഭാർഗ്ഗവിയമ്മയാക്കാം. എനിക്കന്ന് ഏഴെട്ടുവയസ്സാണ്. വീടിനകത്തോ…
ഡോ. എം. എസ്സ് സ്വാമിനാഥൻ വിടവാങ്ങി
ഡോ. എം. എസ്സ് സ്വാമിനാഥൻ വിടവാങ്ങിപ്രശസ്ത കൃഷിശാസ്ത്രജ്ഞൻ, ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന ഡോ. എം. എസ്സ്. സ്വാമിനാഥൻ (മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ) അന്തരിച്ചു. 1925 ഓഗസ്റ്റ് 7 ന് കുട്ടനാട് താലൂക്കിലെ മങ്കൊമ്പിൽ ജനിച്ച അദ്ദേഹം, കോയമ്പത്തൂർ കാർഷിക കോളേജ്,…
സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു
സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു..ആദരാഞ്ജലികൾ പ്രശസ്ത സംവിധായകൻ ശ്രീ. കെ. ജി ജോർജ് അന്തരിച്ചു. എഴുപത്തെട്ടുവയസ്സായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. എഴുപത്- എൺപതു കാലഘട്ടങ്ങളിൽ നിറഞ്ഞുനിന്ന, വിപ്ലവാന്മക സിനിമകളുടെ സംവിധായകനായിരുന്നു കുളക്കാട്ടിൽ ഗീവർഗ്ഗീസ് ജോർജ് എന്ന കെ.ജി. ജോർജ്. കാലത്തിന്റെ മാറ്റങ്ങൾക്ക്…
പിച്ചിപ്പൂമണവും ഒരസ്ഥിത്തറയും
പിച്ചിത്തടവും അസ്ഥിത്തറയും; രണ്ടും ഓർമ്മകളാണ്, വളരെ ചെറുപ്പത്തിൽ മനസ്സിൽപ്പതിഞ്ഞുപോയ ഓർമ്മ! കേശവക്കുറുപ്പെന്നു നാട്ടുകാർ വിളിക്കുന്ന കേശോപ്പൂപ്പൻ അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരമ്മാവനാണ്. ശുദ്ധനും പരമഭക്തനുമായ ഒരു നാട്ടുമ്പുറത്തുകാരൻ കാരണവർ. ശുദ്ധനായതുകൊണ്ടുതന്നെ ദുഷ്ടന്റെ ഫലം ചെയ്യുന്നതായിപ്പോകുന്നുണ്ട് പ്രവൃത്തികളിൽ പലതും എന്നിരുന്നാലും, കുടുംബത്തിലെ ഇളമുറക്കാർ അതെല്ലാം…