അമ്മ മലയാളം പദ്ധതി ഉദ്ഘാടനം ചെയ്തു

ഗാന്ധിജി സമദർശൻ ഫൌണ്ടേഷൻ കേരളപ്പിറവി ദിനം സമുചിതമായി ആചരിച്ചു. യുവതലമുറയിൽ മലയാള ഭാഷയോട് ആഭിമുഖ്യം വർധിപ്പിക്കാൻ ‘അമ്മ മലയാളം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം
ദേശീയ സെക്രട്ടറി വേണു ഹരിദാസ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി നിറപ്പകിട്ടാർന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ മലയാളം അക്ഷരമാല അച്ചടിച്ച് സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ വിതരണം ചെയ്തു.

സംസ്ഥാന പ്രസിഡന്റ്‌ അഴിപ്പിൽ അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ. എം സുരേഷ് കുമാർ, കെ ജയകുമാരൻ നായർ, ബാലരാമപുരം വിനുകുമാർ, കെ ആർ ബാലകൃഷ്ണൻ നായർ, ജി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!