ദൂത്..

പ്രിയപ്പെട്ടവളെ.. നിറമിഴികളുടെ ജാലകവിരികൾ വകഞ്ഞു വെച്ച് നീ പുഞ്ചിരിക്കുമ്പോൾ ഞാൻ സന്ധ്യകളെക്കുറിച്ചോർക്കാറുണ്ട്, അത്രയും മനോഹരമായി വേർപാടിനെ വരച്ചു വെച്ച മറ്റൊരിടം ഞാൻ കണ്ടിരുന്നില്ല.. അന്ന്, കാത്തിരിപ്പിന്റെ ഓരോ നിമിഷത്തിലും ആയിരം സൂചിമുനയിറക്കങ്ങളായെന്റെ നെഞ്ചിൽ കീറിയ മുറിവുകളെയെല്ലാം ഞാനിപ്പോൾ അഗാധമായി പ്രണയിക്കുന്നു.. പണ്ടെങ്ങോ…

അക്ഷരം…..

അക്ഷരങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നടക്കണം പിണങ്ങിയ മാത്രകളെ അണച്ചു പിടിക്കണം കൊമ്പുകോർക്കുന്ന ചില്ലക്ഷരങ്ങളെ ഇണക്കിയെടുക്കണം. നീണ്ട വാചകങ്ങളെ ചുരുക്കിയെടുത്ത് അർത്ഥം നിറച്ച് വിളമ്പി വെയ്ക്കണം. സ്വരങ്ങളെയും വ്യഞ്ജനങ്ങളെയും കോർത്തെടുക്കണം. അക്ഷരങ്ങളെ വാക്കുകളിലേക്കും വാക്കുകളെ വാചകങ്ങളിലേക്കും പടർത്തി വെക്കണം. എനിക്കു വീണ്ടും എന്റെ…

മകൾക്കായ്

നിന്‍ കിളിക്കൊഞ്ചലെന്‍ കരളിലൊരു ഗീതം കണ്‍മണീ നിന്‍ മുഖം കമലദളസൗമ്യം ചന്ദനച്ചേലുള്ള മൃദുലകരമോടെന്‍ കൈവിരല്‍ത്തുമ്പിനേ കവരൂ മകളേ നീ ! പേടിയാലാ കണ്ണു നനയരുതു പെണ്ണേ കൂരിരുള്‍ കാണ്‍കിലും കരയരുതു കണ്ണേ അച്ഛനുണ്ടന്‍പൊട- ങ്ങരികിലിനിയെന്നും കാവലായ് കാരുണ്യ നിറവിനുയിരായി. പൂവായ്, നിലാവായി,…

മഷിപ്പേന

അമ്മതൻ താരാട്ടിലും താതന്റെ തലോടലിലും കരഞ്ഞുകൊണ്ടെഴുതിതുടങ്ങിയ ചുവന്ന മഷിപ്പേന. സ്നേഹവും ചിരിയുമെഴുതി താളുകൾ മറിച്ചു ശൈശവം വിദ്യാലയചുവരുകളിൽ സഹൃദങ്ങളെഴുതി, കേളികളാടി, എഴുതി തീർന്നാലും മറി ക്കുവാനാഗ്രഹിക്കാത്ത ബാല്യത്തിൻ താളുകൾ. പുതുമഷിനിറച്ച ചിന്തകൾക്കു വേഗതയേറി പ്രണയം തളിരിട്ട വരികളാശങ്കയോടെഴുതി മറിച്ച കൗമാരത്തിൻ താളുകൾ.…

കാവ്യ മാതാവ്

അണയുന്നുവോ ദീപ്ത ദീപകണം നീ അലിവുള്ള സ്നേഹത്തിൻ മാതാവ് നീ അന്നു മിന്നുമെന്നുമെന്നുടെ ഉള്ളിലെ അണയാത്ത അക്ഷര ജ്വാല നീയേ നാമം സുഗതകുമാരി സുകൃതമേ നമ്മുടെ നാട്ടിന്റെ അഭിമാനമേ നന്മയ്ക്കു വേണ്ടി പടനായിക നീ നാട്ടിന്റെ പുത്രി നീ ധന്യമാതേ തൂലിക…

അനാഥന്‍

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു ഇരവിന്റെ നൊമ്പരംപോലൊരു കുഞ്ഞിന്റെ തേങ്ങലെന്‍ കാതില്‍പ്പതിഞ്ഞു തെരുവിന്റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍ ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊള്‍ ഇടനെഞ്ചറിയാതെ തേങ്ങി.. നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടു നഗ്‌നയാമവളുടെ തുടചേര്‍ന്നു…

മണം

പെർഫ്യൂമുകളുടെ വലയത്തിൽ അപരിചിതമായ മണത്തിൽ എന്നെ കെട്ടിയിട്ട നിന്നോട് എന്റെ ഉടലിനു അതിന്റെ ചരിത്രം പറയാനുണ്ട് ; മാങ്ങയുടെയും ചക്കയുടെയും മണങ്ങൾ മാറി മാറി അണിഞ്ഞു നടന്ന പകലുകൾ വൈക്കോൽ മണത്തിൽ കിടന്നുറങ്ങിയ നട്ടുച്ചകൾ പച്ചപ്പുല്ലിൻ മണം പടർന്ന വയലിൽ പുള്ളിപ്പയ്യിന്റെ…

നന്ദി

  എന്റെ വഴിയിലെ വെയിലിനും നന്ദി, എന്റെ ചുമലിലെ ചുമടിനും നന്ദി. എന്റെ വഴിയിലെ തണലിനും,മര- ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി. വഴിയിലെ കൂര്‍ത്ത നോവിനും നന്ദി, മിഴി ചുവപ്പിച്ച സൂര്യനും നന്ദി. നീളുമീ വഴിച്ചുമടുതാങ്ങിതന്‍ തോളിനും വഴിക്കിണറിനും നന്ദി. നീട്ടിയോരു കൈക്കുമ്പിളില്‍…

എല്ലാം വൃത്തിയാക്കി

എല്ലാം വൃത്തിയാക്കി . ശുചിയാക്കൽ ഇപ്പോൾ ഒരു നേരം പോക്കല്ല സമയോചിതമായ ഒരിടപെടലാണ്. കാലം കഴിഞ്ഞ കലണ്ടറുകൾ അടഞ്ഞൊരു അദ്ധ്യായത്തിലെ കത്തി ചാമ്പലായ അവസാന താളിൽ എരിഞ്ഞടങ്ങാത്തൊരക്ഷരത്തെയും എല്ലാം വൃത്തിയാക്കി . എന്റെ സത്യേനേഷണ പരീക്ഷയിലെ പേജുകൾക്കിടയിൽ ഒരെട്ടുകാലി ആത്മഹത്യ ചെയ്തിരിയ്ക്കുന്നു.…

ഊഴം

ഇടക്കെപ്പോഴോ; ഞാനുണർന്നിരുന്നു ഉറക്കത്തിന്റെ അങ്ങേയറ്റത്തെ ഇടനാഴിയിൽ നീ നിൽപ്പുണ്ടായിരുന്നു. ഇവിടിപ്പോൾ, അകത്ത് അത്യാഹിത വിഭാഗത്തിൽ മരണതുല്യനായ് കിടക്കുന്നത് നീ തന്നെയല്ലേയെന്ന് ഞാൻ സംശയമുണർത്തുന്നു; നീ ചിരിക്കുന്നു. അത്ഭുതം; നിന്റെ രാഷ്ട്രീയങ്ങൾ നിന്നിലേൽപ്പിച്ച മുറിവുകൾ അപ്രത്യക്ഷമായിരിക്കുന്നു. വീശുകത്തിയുടെ പിടികൊണ്ട് കലങ്ങിയ നിന്റെ വലതു…

error: Content is protected !!