ഹുമയൂൺ തെരുവിലെ സാക്ഷി

ഒരു നേരത്തെ ആഹാരത്തിനായി റിക്ഷ വലിക്കുന്നവരുടെ മുതുകിൽ പൊടിയുന്ന വിയർപ്പിൽ വെട്ടിത്തിളങ്ങുന്ന വെയിൽ ആരുടെ പുഞ്ചിരിയാണ്? ആരുടെ അഹങ്കാരഗർവ്വാണ് തെരുവോരത്ത് നിരന്ന പ്രതിമകളിൽ നിന്നും വായിച്ചെടുക്കാനാവുക? ദേശത്തെ ജനത ദാരിദ്ര്യത്തിൽ നിന്നും അജ്ഞതയിൽ നിന്നും ദാരിദ്ര്യത്തിലേക്കും അജ്ഞതയിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കേ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയം യാതൊരു ദയയുമില്ലാതെ അതേ ജീവിതങ്ങളെ ചവിട്ടിമെതിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാഴ്ച്ച ആരുടെ ക്രൂര ഫലിതമാവാം. നോട്ട് നിരോധിച്ചത് ഇനിയും അറിയാത്ത ശ്യാമമാർ ഈ അജ്ഞതയുടെ ഇരുൾമൂടിയ കാട്ടിൽ ഏതെല്ലാമോ തുരുത്തുകളിൽ ഫംഗസ് കലർന്ന കഥാപാത്രങ്ങളായി ഒരായുസ് കൊണ്ട് നേടിയ ധനവും മുറുകെ പിടിച്ച് ഭാവിയിലേക്ക് കിനാവ് കാണുന്നുണ്ടാവാം. വർത്തമാന ഇന്ത്യയുടെ നേർചിത്രം പകർത്തിയ നോവൽ.

രചന അനീഷ് തകടിയിൽ 

പ്രസാധകർ ബുദ്ധാ ക്രിയേഷൻസ് 

വില 100 രൂപ 

https://buddhacreations.myinstamojo.com/product/3011570/-d5f72

error: Content is protected !!