അകലെ… അടുത്തിരിക്കാം..

മനുഷ്യരാശിക്ക് ഭീഷണിയായി പടർന്നു പിടിക്കുകയും ഇതിനോടകം ലക്ഷക്കണക്കിന് ജീവനപഹരിക്കുകയും ചെയ്ത കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള ജനത ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുന്ന ഈ അവസരത്തിൽ കലാകാരന്മാരും അവരവരുടെ പ്രവർത്തന മേഖലകളിൽ സജീവമാണ്. നിസ്വാർത്ഥമായി കർമ്മനിരതരാകുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം, എഴുത്തുകളും ചിത്രങ്ങളും ഗാനങ്ങളുമായി, പ്രതിരോധമാർഗ്ഗങ്ങളിലേയ്ക്ക് ഓരോരുത്തരെയും അടുപ്പിക്കുന്ന പ്രവർത്തനങ്ങളുമായി നീങ്ങുന്ന കലാരംഗത്തുള്ളവരെയും ശ്ലാഘിക്കാതെ തരമില്ല. വേറിട്ടൊരു ആലാപന ശൈലിയോടെ അർച്ചനയും കൂട്ടുകാരുമൊരുക്കുന്ന ഈ ഗാനം ശ്രദ്ധേയമാകുന്നു. അക്ഷരമായും ശബ്ദമായും കാതിനിമ്പം പകർന്ന ഗാനമായി അവതരിപ്പിച്ച ഇതിന്റെ അണിയറപ്രവർത്തകർക്ക് നന്ദിയോടെ..

അകലെ.. അടുത്തിരിക്കാം…

 

 അടയാളം ഡെസ്ക്

 

 

 

Leave a Reply

Your email address will not be published.

error: Content is protected !!