ചൂടുള്ള വാർത്ത…

ചൂടുള്ള വാർത്തയിൽ ലയിക്കുവാൻ കുളിരാർന്ന …
പ്രഭാതത്തിൽ പതിവെന്നപൊൽ ഉണർന്നിരുന്നു ഞാൻ…

മുറ്റത്ത് മണ്ണിൽ മടങ്ങിക്കിടപ്പിതാ പത്രം…
അച്ചടികളേറ്റ് തളർന്നതാവും പാവം…

ചാരുകസേര ക്കടുത്തുള്ള മേശയിൽ ആവിപറത്തി തിളക്കുന്ന ചായ…
ചാരുകസേര ആഞ്ഞൊന്ന് മാറി…
എന്റെ ഇരിപ്പിൽ കസേരയോന്നാടി…

ചൂടുള്ള ചായയെ ചുണ്ടോടു ചേർത്തു ഞാൻ ..
നുകർന്നു, നൽപൂമ്പാറ്റ പൂവിനെയെന്നപോൽ…
ചായതൻ ചൂടെന്‍റെ തൊണ്ടയിൽ തട്ടി…
തീജ്വാലപോൽ അത് താഴേക്കിറങ്ങി…

കണ്ണട വച്ച് ഞാൻ പത്രം തുറന്നു…
കടന്നുപോയി കണ്മുൻപിൽ ജീവിതങ്ങൾ ആയിരം…

മരണം, ശരണം, രാഷ്ട്രീയ ഭരണം…
പീഢനം, മോഷണം, അമ്മതൻ രോദനം…
തട്ടിപ്പ്, വെട്ടിപ്പ്, നാടിൻ നടത്തിപ്പ്…
ദുർഘടം, അപകടം,അഴിമതി ആരോപണം…

തൊണ്ടയിലെ ചൂടിപ്പോൾ നെഞ്ചിലേക്കാളി…
കൈയ്യിലിരുന്ന എൻ ചായയും ആറി…
മേശപ്പുറത്തേക്കു വച്ചു ഞാൻ ചായയെ…
ഉള്ളിലെ തീയുമായി ഞാൻ ഒന്ന് ഓതി..
“ചായ അവിടിരിക്കട്ടെ,ഇനി
ഞാൻ ഒന്നാറട്ടെ…..”

കെവിന്‍. പി

Leave a Reply

Your email address will not be published.

error: Content is protected !!