അവളെ പുൽകാനായിഅവൻ തൻ്റെ ചില്ലകളെ അനന്തതയിലേക്കു വിടർത്തി..എവിടെ നിന്നോ നീണ്ടു വരുന്ന കരുണയുടെയും സ്നേഹത്തിൻ്റെയും കരങ്ങൾക്കായ്രാപ്പകലുകളെ ധ്യാനമാക്കി തീർത്തു..തൻ്റേതു മാത്രമായ ഒരു കാത്തിരിപ്പിൽ വിരിയുമെന്നോർത്തസുഗന്ധ സൂനങ്ങളെ കിനാവിലൊളിപ്പിച്ച്വിചിത്രമായ ആകാശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞ്..തിരിച്ചറിയപ്പെടുന്ന അർഥശൂന്യതയ്ക്കൊടുവിൽതന്നിലേക്കു തന്നെ മടങ്ങിയെത്താനുള്ള ക്ഷണംനിരസിക്കാനാവാതെ മൗനത്തിൻ്റെ കൂട്ടിലേക്ക്..! എത്രയോ…
Category: Home
അച്ഛനില്ലാത്ത പെൺകുട്ടി
അച്ഛനില്ലാത്തപെൺകുട്ടിക്ക്ചുളുങ്ങിപ്പോയപ്യാരിമുട്ടായിയുടെകടലാസിൻറെ രൂപമാണ്.നിവർത്തിയും മടക്കിയുംനിറം മങ്ങിമങ്ങി. ചുളിവുമാറാൻബുക്കിന്റെ ഒത്തനടുക്കിൽമുട്ടായികടലാസ് വെക്കും.അടുത്ത പേജിൽ ഒരുമയിൽപ്പീലിയുണ്ടാവും,മാനം കാണാതെ!! മുറ്റത്തേക്കിറങ്ങികാജാബീഡിയുടെകുറ്റിയോ മുറുക്കാൻറെചെല്ലമോ വരാന്തയിലുണ്ടോയെന്നുനോക്കും. മുറ്റത്തിരിക്കുന്നഹെർക്കുലീസ് സൈക്കിൾവെറുതെ തുടച്ചുവെക്കും. ഒരു തുടം കട്ടൻകാപ്പിയുടെപങ്ക്, പാത്രത്തിൻറെ അരുകിൽരാവിലെ കണ്ണുതിരുമ്മി ഉണ്ടോയെന്നുനോക്കും. അശയിൽ തൂക്കിയഷർട്ടുകൾ വെറുതെമണത്തുനോക്കും. സന്ധ്യക്ക്കപ്പലണ്ടി മിഠായിയുടെപൊതിക്കായ് നോക്കിയിരുന്ന്നാമം ജപിക്കും.…
വഴിവിളക്ക്
പുൽമൂടി ഉടൽ മുറിഞ്ഞൊരാവഴിയരികിൽആസന്നമരണം കാത്ത്വെളിച്ചം വിതറി നിൽക്കുന്നുണ്ടൊരുവഴി വിളക്ക്,ചിതൽ തിന്നൊരാ മരക്കാലിൽസമരചരിത്രം അയവിറക്കികാറ്റിൽ നിറംമങ്ങി പാറുന്നൊരു കൊടികാടും മരവും നഷ്ടപ്പെട്ടൊരു കിളികൂടുകൂട്ടി മുട്ടയിട്ട്കാവലിരിക്കുന്ന മാതൃത്വം കാലം നൽകിയ മുറിപ്പാടുകളിൽഉപ്പു വിതറി കടൽക്കാറ്റ്ഇനിയും വെളിച്ചം തിരയുന്നവർക്കായിതലയിൽ ജീവഭാരവുമേറിപേമാരിയും വെയിലും നേരിട്ട്ഇപ്പോഴും വഴികാട്ടുന്നവിപ്ലവം വഴിപോക്കരെല്ലാംവഴിമാറി…
പുസ്തകം- എൻറൊ
പുസ്തകം- എൻറൊഇനം-കവിതാസമാഹാരംകവി-റാസിപ്രസാധകർ-ബ്ലാക്ക്ലാഷ് പബ്ലികാവില-150പേജ്-112 നിങ്ങളുടെ മുന്നിൽ ഇന്നു പരിചയപ്പെടുത്തുന്ന പുസ്തകം തിരോന്തോരത്തെ ജീവിതകവിതസിറാ റാസിയുടെ രണ്ടാമത്തെ ‘കവിതാജീവിതസമാ-ആഹാരം’ ‘എൻറൊ’യാണ്. ഭാഷയുടെ പരിണാമമാണോ അതോ മനുഷ്യന്റെ പരിണാമമാണോ കവിതകൾ എന്നു തോന്നിപ്പോകുന്നവിധംതന്റെ സ്വതസിദ്ധമായ ശൈലിയിൽ നാട്ടുവർത്തമാനങ്ങളുടെ, ജീവിതഗന്ധിയായ അനുഭവങ്ങളുടെ കാഴ്ചകളെ‘കബിതയായി’എഴുതി കവിതകളെത്തന്നെ വെല്ലുവിളിക്കുന്ന…
Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..
ദഹൻ ഋതുപർണോഘോഷ് സിനിമകൾ മിക്കതും അതിഭാവുകത്തിനിടമില്ലാത്ത ജീവിത- നേർചിത്രങ്ങളാണ്. ‘ദഹനും’ വ്യത്യസ്തമല്ല. സമൂഹത്തിലെ ആണധികാരങ്ങളുടെ മേൽക്കോയ്മയ്ക്ക് സ്ത്രീപക്ഷത്തു നിന്നു കിട്ടുന്ന ശക്തമായ താക്കീതായി ഓരോ ഘോഷ് സിനിമയും ആസ്വാദകരെ തേടിയെത്തുന്നു. സുമിത്ര ഭട്ടാചാര്യയുടെ നോവലിനെ ആസ്പദമാക്കി 1997- ൽ ചിത്രീകരിച്ച ദഹൻ…
പുസ്തകം- മനോയാനം
പുസ്തകം -മനോയാനoഇനം-നോവൽനോവലിസ്റ്റ്-ശ്രീജാ വാര്യർപ്രസാധകർ-സാഹിത്യ പ്രവർത്തക സഹകരണ സംഘം (നാഷണൽ ബുക്ക് സ്റ്റാൾ)പേജ്-44വില= 50 രൂപ മനസ് സഞ്ചരിക്കാത്ത വഴികളില്ല, അതൊരു സാധാരണക്കാരന്റെതായാലും എഴുത്തുകാരന്റെതായാലും ശരി മനസിൻറെ പാത പലപ്പോഴും നമ്മെ അദ്ഭുതപ്പെടുത്താറുണ്ട്. ഒരു രചയിതാവിനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്തകൾ, മനസിന്റെ സഞ്ചാരപഥം,…
മാമുക്കോയ വിടവാങ്ങി
നടന്‍ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മവുമായി, ഗഫ്ഫൂർ കാ ദോസ്ത് ന്റെ ഗഫൂറായും കീലേരി അച്ചുവായും ‘മലബാറിൽ ജനിച്ചു ആ ഭാഷയിൽ സംസാരിക്കുന്ന അബ്ദു…
പവനരച്ചെഴുതിയ രാഗങ്ങൾ..
മനഃപ്പൂർവ്വമല്ലാതെ ചില ധാരണകൾ നമ്മൾ വച്ചുപുലർത്തും. യാതൊരു അടിസ്ഥാനവുമില്ലെങ്കിലും രണ്ടാമതൊന്നു ചിന്തിക്കാൻ പോലും നിൽക്കാതെ തർക്കിക്കാനും പോകും. അത്തരമൊരു ധാരണാപിശക് കഴിഞ്ഞ ദിവസമായുണ്ടായി. മനസ്സുഖം നഷ്ടപ്പെടുത്തുക മാത്രമല്ല, വല്ലാത്തൊരു നഷ്ടബോധം ഉണ്ടാക്കിക്കൊണ്ട് അതിന്നും ഉള്ളിൽ നിന്നു പോകാതെ നിൽക്കുന്നു. അന്തരിച്ച ഗായിക…
ഞാൻ കണ്ട ഋതു..
ഉണിഷെ ഏപ്രിൽ (April 19 ) ഒരു ഏപ്രിൽ 19 ന് അവൾക്കവളുടെ അച്ഛനെ നഷ്ടപ്പെട്ടു. അന്ന്, മിട്ടു എന്ന അദിതിയ്ക്ക് എട്ടുവയസ്സായിരുന്നു. പിന്നീട്, 18 വർഷങ്ങൾക്കു ശേഷം ഒരു ഏപ്രിൽ 19 ന് Dr. അദിതിയ്ക്ക് അവളുടെ അമ്മയെ നേടാനായി;…
വേഷം മാറുന്ന കടൽ
ഏകാന്തത ഭ്രാന്തു പിടിപ്പിച്ചിരുന്ന വേളയിൽ മനസ്സിലേയ്ക്കറിയാതെ കയറിവന്നതാണ് ഒരു യാത്രയിൽ കണ്ട കടല്. വാസ്തവത്തിൽ അത്, പല വർണ്ണത്തിലും ഭാവത്തിലും കടലും കടലോളം സ്നേഹവും നിറഞ്ഞൊരു യാത്രയായിരുന്നു; ഇങ്ങിനി വരാത്തവണ്ണം നഷ്ടമായ ചിലതിൽ ഒന്ന്. അന്നു കണ്ടതിൽ ഏറ്റവും ആകർഷകമായി തോന്നിയത്…