ജമന്തിപ്പാടത്തിനക്കരെ എത്തുമ്പോഴേ അമ്മ വിളിച്ചുകൂവുന്നതു കേട്ടു. “സെൽവീ… കൊഞ്ചം ശീഘ്രം വാമ്മാ.. മണി എന്നാകിറതെന്നു പാത്തിയാ. പുള്ളൈയിന്നും ലേറ്റാകത്താൻ പോകിറത്.” “നില്ല്. എതുക്ക് ഇപ്പടി കത്ത്ത്! വന്നിട്ട് താനേ ഇറ്ക്ക് ത്!” സെൽവിയും വിട്ടുകൊടുത്തില്ല. അവരുടെയൊരു ചെല്ലപ്പിള്ളയും അവന്റെയൊരു സ്കൂളിൽപ്പോക്കും. അവൾക്കു…
Category: Short Stories
ഉള്ളറിഞ്ഞ സൗഹൃദം
പുതിയ അധ്യയനവർഷത്തിനായി സ്കൂൾ തുറക്കാൻ ഇനി ഒരാഴ്‌ച കൂടിയേയുള്ളു. സാധാരണ സ്കൂൾ തുറക്കുന്നതിന്റെ അന്ന് തുടങ്ങുന്ന മഴ ഇക്കൊല്ലം നേരത്തെ വന്നു. ഇന്നലെ തുടങ്ങിയ മഴയാണ്, തോരുന്ന ഒരു ലക്ഷണവും കാണുന്നില്ല. മഴവെള്ളം ശക്തിയായി വീണ് മുൻവശത്തെ റോഡിലേക്കിറങ്ങുന്ന സിമെന്റ് തേയ്ക്കാത്ത…
പരോപകാരം ഇദം ശരീരം
“വനമാലീ ഗദീ ശാര്ങ്ഗീ ശംഖീ ചക്രീ ച നംദകീ |ശ്രീമാന്നാരായണോ വിഷ്ണുര്വാസുദേവോஉഭിരക്ഷതു..” വിഷ്ണു സഹസ്രനാമത്തിലെ ഈ ശ്ലോകം കേട്ട് കൊണ്ടാണ് ജയചന്ദ്രൻ അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ടിരുന്ന ഭാര്യ ഹേമയുടെ അടുത്തെത്തിയത്. അടുക്കളയിൽ വച്ചിരിക്കുന്ന ഹേമയുടെ മൊബൈലിൽ നിന്നും എന്നും രാവിലെ മുഴങ്ങിക്കേൾക്കുന്ന…
രക്തബന്ധമില്ലാത്ത ആത്മബന്ധം
“ഡോക്ടർ ഇന്ന് ഇരുപത്തിരണ്ടാം തീയതി ആയി, ഇന്നും കൂടാതെ മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ അനിയത്തിയുടെ കല്യാണം ആണ്, ഇരുപത്തിയാറാം തീയതി. എന്തായാലും അച്ഛൻ വെന്റിലേറ്ററിൽ അല്ലെ? കല്യാണം കഴിയുന്നത് വരെ അച്ഛനൊന്നും സംഭവിക്കില്ലല്ലോ?”, അച്ഛനെ ട്രീറ്റ് ചെയ്യുന്ന പൾമണോളജിസ്റ്റിനോട് ഒരു…
ജന്മാന്തരബന്ധം
ഒരു വെള്ളിയാഴ്ച അവധി ദിവസത്തിന്റെ സുഖത്തിൽ മയങ്ങുകയായിരുന്ന നിതിൻ നിർത്താതെ അടിക്കുന്ന മൊബൈലിന്റെ ബെൽ കേട്ടാണ് തന്റെ കണ്ണുകൾ തുറന്നത്. സമയം നോക്കിയപ്പോൾ ഏഴാകുന്നേ ഉള്ളൂ. ആലസ്യം വിട്ടു മാറാതെ ആരായിരിക്കും ഇത്ര രാവിലെ എന്ന് ചിന്തിച്ച് ഫോൺ നോക്കിയപ്പോൾ കണ്ടത്…
പൊയ്മുഖം
“നിനക്ക് എന്നും അവിടെ പോയി കിടന്നാലേ ഉറക്കം വരുകയുള്ളോ രാഖി? ഇവിടെ കിടന്നാലെന്താണ്? വയസ്സറിയിച്ച പെണ്ണാണ് നീ, അതോർമ്മ വേണം. എത്ര പറഞ്ഞാലും ഈ പെണ്ണിന്റെ തലയിൽ കയറില്ല എന്ന് വെച്ചാൽ ഞാനെന്താണ് ചെയ്യുന്നത്?കിടന്നു വായിട്ടലയ്ക്കാനല്ലേ എനിക്ക് കഴിയൂ?”. തൊട്ടപ്പുറത്ത് താമസിക്കുന്ന…
പുതുവെളിച്ചം
ഇന്ന് രാവിലെ ആണ് ഡ്യൂട്ടി, ദുബായിലെ ഒരു ഹോസ്പിറ്റലിൽ തിരക്കുള്ള സർജന്റെ നേഴ്സ് ആയതു കൊണ്ട് തന്നെ എട്ട് മണിക്കൂറിൽ ഒന്നും ഡ്യൂട്ടി സമയം ഒതുങ്ങില്ല, അത് ചിലപ്പോൾ എട്ടരയായും, ഒൻപതായും ഒക്കെ നീളാറുണ്ട്. വർഷം എട്ടായി ദുബായിൽ വന്നിട്ടു, ഈ…
അച്ഛൻ..
നന്ദിത സിസ്റ്റം ടെർമിനലിൽ നിന്ന് കണ്ണെടുത്ത് വാച്ചിലേക്ക് ഒന്ന് പാളിനോക്കി, സമയം 5 .30. സിസ്റ്റം ഷഡ്ഡൗൺ ചെയ്ത് മുഖത്തു നിന്ന് കണ്ണട എടുത്തു മാറ്റി, കണ്ണുകൾ ഒന്നിറുക്കി അടച്ചു.“വല്ലാത്ത തലവേദന , ഈ തലവേദന ഈയിടെയായി വല്ലാതെ ശല്യം ചെയ്യുന്നു,…
ഉണങ്ങാത്ത മുറിവ്
“വിനുവേട്ടാ, മോളുടെ ഈ മാസത്തെ സ്കൂൾ ഫീസ് അടച്ചല്ലോ അല്ലെ?”. “ഇന്നലെ മറന്നു പോയി, മറന്നതല്ല, സമയം കിട്ടിയില്ല, ഇന്ന് അടയ്ക്കാം, സമയം ഉണ്ടല്ലോ, കഴിഞ്ഞ മാസങ്ങളിലെ ഡ്യൂസും ഇല്ല, പിന്നെന്തിനാ അമ്മു നീ എപ്പോഴും മോളുടെ സ്കൂൾ ഫീസിന്റെ കാര്യത്തിൽ…
ഉച്ചിവെന്തു പോയവർ
സിനിമാ കഥ എഴുതാൻ ത്രെഡ് തേടുന്ന യുവഎഴുത്തുകാരൻ സുഹൃത്തിനോട് അനിയൻ പറഞ്ഞു,‘നീ ചേച്ചിയോട് ചോദിക്ക്, അവൾക്ക് പറയാനാവും ഉച്ചിവെന്ത സുഭദ്രയുടെയും മറ്റും കഥകൾ..’ഞാനൊരു നിമിഷം സ്തബ്ധയായി. അവന് ഈ പേരൊക്കെ എങ്ങനെ അറിയാമെന്നോർത്ത്. അനിയന് തിരിച്ചറിവാകും മുൻപ് ഉപേക്ഷിച്ചുപോന്ന ഒരു ലോകത്തിലെ…