വാക്കനലാൽ എരിഞ്ഞവൾ

“ഞാൻ കണ്ടതിൽവച്ചേറ്റവും പൊരുത്തമുള്ള ജോഡിയാരെന്നറിയുമോ? നിന്റെ അച്ഛനും അമ്മയും! അങ്ങ് പരലോകത്തിലും അവരൊരുമിച്ചു ഉല്ലസിക്കുവാ!” ഒരു ബന്ധുവിന്റെ വാക്കുകൾ. ഭൂമിയുടെ രണ്ടറ്റത്തു രണ്ടായി തന്നെ ജീവിച്ചു മരിച്ചുപോയവരെക്കുറിച്ചാണ്. അസംബന്ധം. കേട്ടിട്ട് ഒന്നും തോന്നിയില്ല, ഒരു ഉറുമ്പു കടിച്ച വേദനപോലും. പിന്നീടാലോചിച്ചപ്പോൾ ചോദിക്കണമെന്ന്…

നല്ശ്രാദ്ധം

  പിതൃക്കൾക്ക് കർമ്മം ചെയ്യുക, അവരെ ഊട്ടുക ഇത്യാദി കാര്യങ്ങളിലൊന്നും നമുക്ക് വലിയ താല്പര്യമില്ലാത്തതാണ്. എന്നിരുന്നാൽത്തന്നെയും… വിശ്വാസക്കുറവ്, സമയമില്ലായ്മ, പണ്ടത്തെ കുടുംബങ്ങളിലെ ബന്ധുക്കൾക്കെല്ലാം ഒത്തുചേരാനുള്ള സന്ദർഭങ്ങളില്ലായ്മ, ഇവയൊക്കെയാണ് കാരണങ്ങൾ. എങ്കിൽത്തന്നെയും… എന്തോ ഇക്കൊല്ലം ചില കാരണവൻമാർ മനസ്സുവച്ചു. വീട്ടുകാർ നിർബന്ധിച്ചപ്പോൾ ഒരു…

ഒലിച്ചിറങ്ങിയ ചന്ദനം

വീടിന്റെ തൊട്ടടുത്താണ് ലീലാന്റിയുടെ വീട്. ലീലാന്റിയെന്നു പറഞ്ഞാൽ ഡോ .ലീലാമണി. ഭർത്താവ് ദിവാകരൻ മാമൻ പി.ഡബ്ള്യു.ഡി എഞ്ചിനീയർ. ഏകമകൻ എങ്ങാണ്ടോ പഠിക്കുന്നു. ഓ! ഇതൊക്കെ പറയുന്ന എനിക്ക് എന്തു  പണിയാണെന്നല്ലേ. ഇപ്പൊ പ്ലസ്‌ടു കഴിഞ്ഞതേയുള്ളൂ. റിസൾട്ട് വരാൻ ഇനിയും സമയമെടുക്കും. കൂട്ടുകാരൊക്കെ…

ഉറുമ്പുപുരാണം (തുടർച്ച)

അപ്രാവശ്യത്തെ വരവിലെന്തോ കൊച്ചമ്മച്ചി രണ്ടുദിവസത്തിൽ കൂടുതൽ നിന്നില്ല. മാറ്റിയുടുക്കാൻ ആകെയുള്ള വെള്ളമുണ്ടും റൗക്കയും പത്രക്കടലാസിൽ പൊതിഞ്ഞു കെട്ടുന്നത് നോക്കി വിഷമത്തോടെ ഞാനിരുന്നു. “എന്തിനാ ഇത്രയും നേരത്തെ പോണേ? എല്ലാ വട്ടവും ഒരാഴ്ച കഴിഞ്ഞല്ലേ പോകാറുള്ളൂ?” “അമ്മൂമ്മയ്ക്ക് പോയിട്ടൊരത്യാവശ്യമുണ്ട് മക്കളേ. കുഞ്ഞൻ തേങ്ങയിടാൻ…

ഉറുമ്പുപുരാണം (തുടരുന്നു)

നീണ്ടൊരു ഇടവേളയ്ക്കു ശേഷം കൊച്ചമ്മച്ചിയെത്തിയൊരു ദിവസമായിരുന്നു അന്ന്. ആങ്ങള സുന്ദരക്കുട്ടപ്പന്മാരും പട്ടാളക്കാരന്റെ സുന്ദരിമാരും കൂടി എന്നിൽ അപകർഷത വളർത്തി ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി നിൽക്കുന്ന നേരത്താണ് എന്റെ രക്ഷകയായി കൊച്ചമ്മച്ചി വന്നുകയറിയത്. അവധി ദിവസമായിട്ടും മജിസ്‌ട്രേറ്റ് എന്നെ കൂട്ടാതെ എങ്ങോ പോയിരുന്നു.…

ഉറുമ്പു പുരാണം

മോന്റെ സൺ‌ഡേ ബിരിയാണിയിലേയ്ക്ക് നാരങ്ങ പിഴിയുമ്പോഴാണ് അച്ഛമ്മയുടെ ഇഷ്ടക്കാരിയും ഞങ്ങളുടെ നാട്ടിലെ അക്കാലത്തെ പ്രമുഖ വയറ്റാട്ടിയുമായ ഗൗരിയച്ചിയെ ഓർമ്മ വന്നത്. സ്വന്തം പേരുകാരികൂടി ആയതുകൊണ്ടാവാം അച്ഛമ്മയ്ക്ക് അവരെ വലിയ കാര്യമായിരുന്നു. നാരങ്ങ പിഴിയുമ്പോൾ ഗൗരിഅച്ചിയെ ഓർക്കാൻ കാരണമുണ്ട്. ജനിച്ചപ്പോഴേ അച്ഛന്റെയോ അമ്മയുടേയോ…

പടവുകൾ -(നോവലൈറ്റ്‌)

ഇത്‌ ജോണിയുടെ കഥയാണ്   ആറുമക്കളിൽ അഞ്ചാമനായിരുന്ന ജോണിയുടെ കഷ്ടതകൾ നിറഞ്ഞ ജീവിതത്തിന്റെ ഏടുകൾ മറിച്ചു നോക്കാം.. ബെല്ലടിച്ച്‌ സ്കൂൾ വിട്ടപ്പോൾ ജോണി ഓടുകയായിരുന്നു. വീട്ടിൽ ചെന്നിട്ട്‌ വേണം  കൊപ്രാ ആട്ടിക്കാൻ മില്ലിൽ പോകാൻ. ജോണി ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ, അപ്പൻ…

ഒരു കോഫീഹൌസ് പ്രണയം

രാവിലെ തുടങ്ങിയ ഒരുക്കമാണ്. മുടിയെത്ര ചീകീട്ടും ശരിയാവുന്നേയില്ല. സംശയിക്കണ്ട, ഫാഷൻ ഷോയ്ക്കൊന്നും പങ്കെടുക്കാൻ പോണപോക്കല്ല. ഫസ്റ്റ് ഡേറ്റ് എന്നു സ്വയം അങ്ങു തീരുമാനിച്ചു, പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ഞാൻ. വെള്ളയിൽ നീല പ്രിന്റുള്ള ലോങ്ങ്‌ കുർത്തയിട്ടു കണ്ണാടിയിൽ തിരിഞ്ഞും പിരിഞ്ഞും നോക്കി…

ശാന്തം.. ദീപ്തം

“വരുന്നോ? വെളിയിലിറങ്ങി അല്പം കാറ്റുകൊള്ളാം” ചോദ്യവും നിർദ്ദേശവും സുഹൃത്തിന്റെയാണ്. തിരക്കിട്ടു എന്തോ ജോലിതീർക്കാൻ പോകുന്ന ബദ്ധപ്പാടിലാണ് അയാൾ. സിറ്റി ലിമിറ്റ് കഴിഞ്ഞുപോകേണ്ടൊരിടത്തേയ്ക്കു തനിയെ പോകുന്നതിനേക്കാളും ഒരുകൂട്ടു കൂടി ഉണ്ടെങ്കിൽ കൊള്ളാമല്ലോ എന്നതായിരുന്നു അയാളുടെ ചിന്ത. അല്ലാതെ എന്റെ ബോറടിയെന്നത് ഒരുവിഷയമായതുകൊണ്ടല്ലെന്നു സ്പഷ്ടം.…

സ്വർഗ്ഗത്തിലൊഴുകുന്ന പുഴ

സാധാരണയുള്ള പാതിമയക്കമല്ല, ആഴമുള്ള ഉറക്കം തന്നെയായിരുന്നു. അപ്പോഴാണ് കൗസർ വന്നത്. വ്യക്തമായൊന്നും പറയാതെ ഒരു സാന്നിധ്യമറിയിച്ചു പോയ അവനെ ഞാൻ പേരെടുത്തു വിളിച്ചു. പിൻവിളി പ്രതീക്ഷിക്കുന്നില്ലെന്ന മട്ടിലവൻ അപ്രത്യക്ഷനായി; എന്റെ ഉറക്കം പൂർണ്ണമായ ഉണർച്ചയിലേക്കും. പകലെപ്പോഴോ കൗസർ എന്ന പേര് ഓർമ്മയിൽ…

error: Content is protected !!