ഹെസ്സേ നീയൊരു പാഠം! അറിഞ്ഞതും അറിയാത്ത വഴികളും ചേർത്തുനീ ചൊരിയുന്നു വലിയൊരു ജീവപാഠം ആദ്യം കയ്യിൽ തടഞ്ഞൊരു പുസ്തകത്താളിൽ നീ നൽകിയ ധ്യാനപാഠം ബോധിസത്വന്മാർക്കു ബോധനിലാവായി നീ വരച്ചിട്ടൊരു ജ്യോതിപാഠം സിദ്ധാർത്ഥവഴികളിൽ നീ ആദ്യമറിയിച്ചു ജ്ഞാനദീപം തേടുമാദിപാഠം ഗൗതമമാർഗ്ഗമാണാദ്യം തടഞ്ഞതും ഉള്ളിൽ…