സാധ്യത

ഒരുപാട് ഏകാന്തമായ ഭൂമിയില്‍ വല്ലപ്പോഴും മുളക്കുന്ന ചെടികളായിരുന്നു എനിക്കു കൂട്ട്. ചിലവ മുളച്ചാലും വളരില്ല, ചിലത് രണ്ടിലകളായി അവിടെ വാടി വീഴും.. പക്ഷെ മറ്റു ചിലതു മുളച്ചു പൊങ്ങി, ഒരു പൂ മാത്രം വിരിയിച്ച് ചെറുപുഞ്ചിരി തൂകി കടന്നു പോകും. ആ…

അച്ഛൻ

ഒന്നിനും വ്യക്തമായ കാരണങ്ങളില്ല.. യുക്തിയുടെ അതിഭാവുകത്വമില്ല.. ബഹളമയമായ സങ്കടമില്ല.. സന്തോഷത്തിന്റെ ആധിക്യമില്ല.. ഉള്ളു കലങ്ങിയിരിക്കുമ്പോഴും “ഞാനുണ്ട്” എന്ന് എല്ലാവരോടും ആ മുഖം വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.. പുലരിയിൽ മുറ്റത്തേയ്ക്ക് കുഞ്ഞിനെ ഇറക്കി വിട്ടിട്ട് ഇമവെട്ടാതെ അവനെ ഉറ്റുനോക്കിയിരിക്കും.. പെൺകുട്ടികളെ ദൂരേയ്ക്ക് പഠിക്കാൻ പറഞ്ഞയയ്ക്കുമ്പോൾ…

ഇന്നലെകള്‍

ഇന്നുകൊണ്ടു നിലക്കുന്ന ഒരു ഘടികാരമാണത്. പരിചിതമല്ലാത്ത പല മുഖങ്ങളും നമുക്കു പരിചിതമാക്കിത്തന്ന പുസ്തകത്താളുകൾ. അവിടെ ഒരുപാട് മുരടനക്കങ്ങള്‍ ഉണ്ടായിരുന്നിരിക്കാം..സിംഹമടയിലെ ഗര്‍ജ്ജനങ്ങളുണ്ടായിരുന്നിരിക്കാം..പൂക്കളുടെ ചിരികളുണ്ടാവാം..കരിഞ്ഞുപോയ കിനാക്കളുടെ ചെറുസ്പന്ദനങ്ങളുണ്ടാകാം..രക്തം പുരണ്ട ആടകള്‍ ഉണ്ടാകാം..അഴിഞ്ഞു വീണ മുടിക്കെട്ടുകള്‍ ഉണ്ടാകാം..ഒരിക്കലും പൊട്ടിമാറാത്ത പാറകള്‍ ഉണ്ടാകാം..വൈകിവന്ന വസന്തങ്ങള്‍ ഉണ്ടാകാം.. എങ്കിലും…

ഗർഭഭൂമി

പൂമ്പാറ്റകളെ പോലെ വർണ്ണച്ചിറകു വെച്ച് പാറിപ്പറക്കാൻ പാകത്തിൽ എത്ര എത്ര സുന്ദര സ്വപ്നങ്ങളാണ് നമ്മിൽ ഉറങ്ങികിടക്കുന്നത്. “നീ പാറിപ്പറക്കൂ…” എന്ന് നൂറു പ്രാവശ്യം ഉള്ളിലിരുന്നു മൊഴിയുന്ന ബോധത്തോടു നീതി പുലർത്തനാവാതെ, നിരർത്ഥകമായ നിസ്സംഗതയോടെ ജീവിച്ചു മരിക്കയാണ് നമ്മൾ. നൂറ്റാണ്ടുകളിലെ ഒരു ദിവസം…

ദൈവം

ദൈവം എന്നത്‌ നമ്മുടെ ശുഭകാലങ്ങളിൽ പലപ്പോഴും തീരെ പരിചയമില്ലാത്ത ഒരാളാണ്. എന്നാൽ പരിഹരിക്കാനാവാത്തതോ, പ്രതീക്ഷിക്കാനാവാത്തതോ, മനസിലാക്കാനാകാത്തതോ ആയ ചിലകാര്യങ്ങൾ നമ്മുടെ മുന്നിൽ ചില്ലുപാത്രങ്ങളുടയും പോലെ പൊടിഞ്ഞുവീഴുമ്പോൾ നമ്മൾ അയാളെ പരിചയപ്പെടാൻ ശ്രമിക്കുന്നു. ഉടഞ്ഞതെല്ലാം സാവധാനം പെറുക്കിക്കൂട്ടാൻ അയാളെ കൂട്ടുപിടിക്കുന്നു. ഈ കാരണങ്ങളിലൂടെ…

error: Content is protected !!