സ്വപ്നംപോലൊരാൾ..
ഒരു പ്രത്യേക താളത്തിൽ ഇഴച്ചുവയ്ക്കുന്നൊരു ഇടങ്കാൽ.. വളരെക്കാലം പുലർകാല സ്വപ്നങ്ങളിൽ ആ നടത്തയുണ്ടായിരുന്നു. പതിയെ മനസ്സിന്റെ പടിയിറങ്ങിപ്പോയി ആ നടത്തയും അതിന്റെ ഉടമയും.. പിന്നെയെപ്പോഴൊക്കെയോ അകാരണമായി വന്നുമൂടുന്ന വിഷാദമേഘങ്ങൾക്കിടയിൽ ഒഴുകി നടക്കുന്നപോലെ ആ കാലടികൾ കാണുമായിരുന്നു. തീർത്തും അവ വിസ്മൃതിയിലായിട്ട് വർഷങ്ങളായി.…