ഈ പുഴയുടെ ഒഴുക്കിനു തടസമില്ലാതെ അതിനെ ഗതിതിരിച്ചു വിടുകയെന്നത് പ്രയാസകരമായ അവസ്ഥയാണെങ്കിലും അങ്ങനെയുള്ള ഗുരുക്കന്മാർ നമുക്കുണ്ടായിട്ടുണ്ട്, ഇന്നും ഉണ്ടാകുന്നുണ്ട്. തടയിണകൾ കെട്ടാതെ, കല്ലുകളിൽ തടയാതെ, ചെളി പുരളാതെ, അതങ്ങനെയവർ ഒഴുകിക്കൊണ്ടു പോകുന്നതനുഭവിക്കാൻ ഒരു സുഖമുണ്ട്. പരുക്കേൽക്കാതെ, സ്വയം താളം കണ്ടെത്തിയൊഴുകുന്നതു കാണാൻ…
Category: Columns
മനസ്സ്
മനസ്സെപ്പോഴെങ്കിലും നിന്നെ ഭ്രാന്തുപിടിപ്പിച്ചാൽ ആ സമയത്തുണ്ടാകുന്ന ബോധമണ്ഡലത്തെ നിന്റെ ശത്രുവായി കാണുക. അത് നിനക്ക് ‘അന്യ’യാണ്. നിന്നോടു ‘സമരസ’പ്പെടാൻ അതിനു താല്പര്യമില്ലെന്നർത്ഥം. നിന്റെ ആന്തരികയുദ്ധഭൂമികയിൽ അപ്പോൾ യുദ്ധം നടക്കും. ആ കുരുതിക്കളത്തിൽ കണ്ണുനീരും നിലവിളികളുമുണ്ടാകും, അതുനിന്നെ വാരിയെടുത്ത് ചുഴറ്റിയെറിയും.. സ്നേഹം വെറുപ്പായും,…
ജോൺസൺ മാസ്റ്റർ ഓർമ്മയിൽ ഒരു ഓണപ്പാട്ട് ..
ജോൺസൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് പത്തുവർഷം. മലയാളിയെന്നും പാടുന്ന ഒരു ഓണപ്പാട്ട്, അദ്ദേഹത്തിന്റെ ഓർമ്മപ്പാട്ടായി അടയാളം വായനക്കാർക്ക് മുന്നിൽ സമർപ്പിക്കുന്നു. ആ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമം
മൗനം
മൗനമേ.. നീ എന്നില്‍ മിടിക്കേണമേ.. നിന്നെ പുൽകുവാനല്ല, നീ തന്നെയായിത്തീരുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. നിനക്ക് മുന്നേ വന്ന കൊടുങ്കാറ്റിനേയോ, നിനക്ക് പിന്നാലെ വരുന്ന വേനല്‍ച്ചുഴികളെയോ എനിക്ക് ഭയമില്ല. കാരണം, ശാന്തമായ നിന്റെ തിരയനക്കങ്ങള്‍ക്കു മുകളിലൂടെ ഒഴുകിനടക്കുമ്പോള്‍, നിന്റെ വേരുകള്‍ ആഴിയെ തൊടുന്നതും,…
പ്രാര്‍ത്ഥന
പ്രാര്‍ത്ഥിക്കാം… ചുറ്റും ഞെരുങ്ങി വെറുപ്പിലും അറപ്പിലും ശ്വാസംമുട്ടുമ്പോഴും,തിരിച്ചു വെറുക്കാതിരിക്കുന്നവരെ ഓര്‍ത്ത്.. കഠിനപരിസരം വിദ്വേഷപൂര്‍വ്വം ഒരുങ്ങിയിട്ടും,സ്നേഹപരിസരം സൃഷ്ടിക്കാന്‍ പാടുപെടുന്നവരെ ഓര്‍ത്ത്.. കരിയാതുറയുന്ന മുറിപ്പാടുകള്‍ക്കു മുകളില്‍,എന്നും പൂക്കള്‍ വിരിയിക്കുന്നവരെ ഓര്‍ത്ത്.. ഇരുണ്ട അറകളിലെ ഏകാന്ത യാമങ്ങളിലും,തെളിഞ്ഞ ആകാശം സ്വപ്നം കാണാന്‍ പാടുപെടുന്നവരെയോര്‍ത്ത്.. മനുഷ്യനായിരിക്കുക എന്ന…
കോവിഡാനന്തരം നമ്മൾ…
കോവിഡാനന്തരം എന്നു പറയാറായിട്ടില്ലെങ്കിലും അങ്ങനെ ഒരു കാലം വിദൂരമല്ല എന്ന ശുഭപ്രതീക്ഷയിലാണ് ഞാനും നിങ്ങളുമടങ്ങുന്ന ലോകം. 2019 ഡിസംബറിൽ ചൈനയിൽ ഹുബെയ് പ്രവിശ്യയിലെ വുഹാനിൽ റിപ്പോർട് ചെയ്യപ്പെട്ടെങ്കിലും ലോകാരോഗ്യസംഘടന പൊതുജനാരോഗ്യത്തിനെതിരെയുള്ള വെല്ലുവിളിയായി ഈ പകർച്ചവ്യാധിയെ പ്രഖ്യാപിച്ചത് 2020 ജനുവരി 30-നാണ്. ഇന്നുവരെയുള്ള…
ചെമ്പകത്തൈകൾ പൂത്ത മാനത്തു പൊന്നമ്പിളി..
മലയാളത്തിലൊരു ഗസൽ എന്ന് ഓർക്കുമ്പോൾ മനസ്സിലുയരുന്ന മനോഹരഗാനം. അത്രയ്ക്ക് ഇഴചേർന്നുപോയ രചനയും സംഗീതവും ആലാപനവും.. ശ്രീകുമാരൻതമ്പി, എം. കെ. അർജുനൻ, യേശുദാസ്.
നാനാത്വത്തിൽ ഏകത്വം -2
ഐസിയുവിൽ സെക്യൂരിറ്റിമാർ മാറി മാറി വരുമായിരുന്നു. പകൽ ഷിഫ്റ്റിൽ ലേഡി സ്റ്റാഫും, ഈവെനിംഗ്, നൈറ്റ് ഷിഫ്റ്റ്സിൽ മെയിൽ സ്റ്റാഫും. ഇടയ്ക്ക് ലേഡി സ്റ്റാഫിനെ മറ്റു വാർഡിലോട്ടു മാറ്റുമ്പോൾ മെയിൽ സെക്യൂരിറ്റി പകലും വരുമായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ഷറഫുദ്ധീനെ മാറ്റി നിർത്തിയാൽ മറ്റു…