നക്ഷത്രങ്ങളുടെ ചിരി

ചെത്തിമിനുക്കിയ പുല്ലില്‍ മഞ്ഞുപുതഞ്ഞുണ്ടായ ഈര്‍പ്പമുണ്ടെങ്കിലും നന്ദു പുല്ലില്‍ മലര്‍ന്നുകിടന്നു. നേരം സന്ദ്യയൊടടുത്തു ആകാശ നീലിമയില്‍ മേഘപാളികള്‍ ഒഴുകി നടക്കുന്നത് നക്ഷത്രങ്ങള്‍ക്ക് കണ്ണ് പൊത്തി കളിക്കാനാണോ…?. മേഘങ്ങളുടെ വലിയ വിടവിലൂടെ കണ്ണ് മനസ്സിനെയും കൊണ്ട് ശൂന്യതയിലേക്ക് ശരവേഗത്തില്‍ കുതിക്കുമ്പോള്‍ വന്‍മേഘങ്ങളില്‍ തട്ടി കൊള്ളിമീനായ്‌…

മുഖമൊളിപ്പിച്ചവർ

ഏകാന്തത അകറ്റാൻ പുതിയതായി കണ്ടുപിടിച്ച സൂത്രമായിരുന്നു അത്; ചുമ്മാതൊരു തർക്കത്തിലേർപ്പെടുക. തർക്കവിഷയം ഇന്നതെന്നൊന്നുമില്ല, എന്തുമാകാം. രണ്ടു സൈഡിലും ഞാൻ തന്നെ. ഒന്നിൽ യഥാർത്ഥ ഞാനും മറുസൈഡിൽ എതിരാളി ഞാനും. ഈ എതിരാളിയുടെ കണ്ടെത്തലുകളും നിലപാടുമൊക്കെ ഭയങ്കര രസമാണ്. ഒരുകാലത്ത് എന്നെ ഒരുപാടു…

ചുവന്ന ഭൂമി

     മെയ്ദിന പുലരിയിൽ ഞങ്ങൾ, പഴയ വിപ്ലവങ്ങളെ പെറുക്കിക്കൂട്ടി സൂക്ഷിച്ചിരുന്ന പനങ്ങാട്ടെ  പാർട്ടി ഓഫീസിൽ ഒത്തുകൂടി. കൈയ്യിൽ വന്നൊരു നിർമ്മാണ കരാർ നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രം മെനയലായിരുന്നു ലക്ഷ്യം. അങ്ങനെ വരുമ്പോൾ കുറച്ച് ചരിത്രം കൂടി പറയാനുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ്…

മരുതമ്മാൾ പാട്ടി

വീട്ടാക്കടം പോലെ ഒരു മസാലദോശ ചില നേരത്ത് അപ്പുവിന്റെ മനസ്സിനെ അലോസരപ്പെടുത്താറുണ്ട്. കുറച്ചു പഴയ കഥയാണ്. അയാളന്ന് തമിഴ് നാട്ടിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ്. കൂടെ ഒരു കുടുംബസംരംഭത്തിന്റെ ചുക്കാൻ പിടിക്കുക എന്ന ദൌത്യവുമുണ്ട്. താമസസൌകര്യം പരിമിതമായ ഒരുൾനാടൻ ഗ്രാമത്തിലാണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്…

കരടി

ഞാനോ എന്റെ വർഗ്ഗമോ , അടിയറവ് പറഞ്ഞവരെ നഖമാഴ്ത്തി ഭുജിക്കില്ല. — കരടി. കരടി കണ്ണും പൂട്ടിക്കിടന്നു. ചെറിയ അസ്വസ്ഥതയുണ്ട്. പക്ഷെ, വാക്കുകൾ കൊണ്ടതിന് പറയാനറിയില്ലല്ലോ. ” സുമംഗലീ! ആരാണ് വന്നിരിക്കുന്നതെന്ന് നോക്കെടി! നിന്റെ പേറെടുക്കാനാ ഡോക്ടറ് കുഞ്ഞ് വന്നത്” തങ്കപ്പേട്ടൻ…

പുത്രകാമേഷ്ടി

കോളേജിൽ പഠിക്കുമ്പോഴേ ഉള്ള അടുപ്പമാണ് വിനോദിന് സുനന്ദയോട്. എപ്പോഴും ചിരിച്ച മുഖവുമായി ക്യാമ്പസിൽ പാറിനടന്ന സുന്ദരിക്കുട്ടി. അയാൾക്കവളെ ഇഷ്ടമായിരുന്നു. ഒരു വൺവേ ലൈൻ. പലവട്ടം തൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചിട്ടും വിനോദ് സുനന്ദയെ പ്രണയിച്ചു. പിന്നീട് ഡിഗ്രി കഴിഞ്ഞ് രാഷ്ട്രീയം തലക്കുപിടിച്ച് സമരവും…

ഞാനന്ന് ജീവിച്ചിരുന്നു..

തിരികെ വരുമ്പോൾ ഇത്രയും വിചാരിച്ചില്ല. ഇങ്ങാനാവും എന്നറിഞ്ഞെങ്കിൽ തിരിച്ചൊരു വരവ് ഉണ്ടാകുമായിരുന്നില്ല. പണ്ടെങ്ങോ നാടുവിട്ടതാണ്. അതെന്നെന്നോ അതിനുള്ള കാരണമോ ഓർമ്മയിലില്ല. വീടെന്നും മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് അന്യനാട്ടിലിനി വയ്യ എന്ന് തോന്നിയപ്പോൾ തിരികെ വരാൻ തോന്നിയതും. അമ്മയെ കാണണമെന്നുണ്ടായിരുന്നു, എത്രയൊക്കെയായാലും താൻ മൂത്ത…

ഓ(ഹോ)ണർ കില്ലിംഗ്

മഞ്ഞിന്റെ നേർത്തപടലം വീണുകിടക്കുന്ന വഴിയിലൂടെയുള്ള നടത്തം, പുലർച്ചെയുള്ള ആ നടത്തത്തിന്റെ ലഹരിയിലായിരുന്നു ഞാൻ. നേരം വെളുക്കാൻ പിന്നെയും സമയം ബാക്കിയാണ്. നേർത്ത ഇരുളിൽ നാട്ടിപുറത്ത് എന്തപകടം നടക്കാനാണ് എന്ന് നടത്തയ്ക്ക് കൂട്ടുവന്ന ചേച്ചിയോട് തർക്കിച്ചു. എന്റെ ആവേശം തെല്ലൊന്നടങ്ങിയപ്പോൾ ചേച്ചി പറഞ്ഞു,…

മൃത്യുഞ്ജയം (കഥ)

ദേവരാജൻ സർക്കാർ ജോലിക്കാരനാണ് അഞ്ചക്ക ശമ്പളം, സിറ്റിയുടെ കണ്ണായ ഭാഗത്ത് അരയേക്കർ പുരയിടം ആഢ്യന്മാർ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ സ്വന്തമായൊരു ഫ്ലാറ്റ് ഇവ കൂടാതെ പൂച്ചക്കണ്ണുകളുള്ള രണ്ടു ഇരട്ട പെൺകുട്ടികളും അയാൾക്ക് സമ്പാദ്യമായുണ്ട് ഇതൊക്കെ ആണെങ്കിലും ഓഫീസ് കഴിഞ്ഞു വരുന്ന സന്ധ്യകളിൽ…

ദാമ്പത്യത്തിന് ഓരോരോ കാരണങ്ങൾ

  ഇത് പൈങ്കിളിയായിട്ടുള്ള ഒന്നാണ്. ജീവിതമാകമാനം തന്നെ ഒരു പൈങ്കിളി ഭാഷ്യമാകുമ്പോൾ ഒരിക്കലെങ്ങാനും സംഭവിക്കുന്ന ജീവിത മുഹൂർത്തങ്ങൾ അങ്ങനെയാകുന്നതിൽ അത്ഭുതമൊന്നുമില്ല. പണ്ട് ഒളിവർ ഗോൾഡ്സ്മിത്ത് എഴുതിയ വാക്കുകൾ നോക്കാം. ‘ഞാൻ ഭാര്യയെ തിരഞ്ഞെടുത്തത്  അവൾ വിവാഹ വസ്ത്രങ്ങൾ തിരഞ്ഞെടുത്തത് പോലെ’ എന്നിങ്ങനെ..…

error: Content is protected !!