ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

ദൃശ്യാനുഭവത്തിന്റെ പുതിയ തലത്തിലേക്ക് സാഹിത്യവായനയെ ഉയർത്തിയ അതുല്യ കലാകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി. കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച അർധരാത്രി 12.21നായിരുന്നു അന്ത്യം. രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂർ ലളിതകലാ അക്കാദമി ഹാളിലും പൊതുദർശനം ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം.

രേഖാചിത്രങ്ങളിലൂടെ പല പ്രശസ്ത കൃതികളുടെയും ഭാഗമായിരുന്ന അദ്ദേഹം ശില്പകലയിലും സാഹിത്യത്തിലും ചലച്ചിത്രകലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മഹാനായ ആ കലാകാരന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അടയാളം ഡെസ്ക്
വര: സംഗീത് ബാലചന്ദ്രൻ

error: Content is protected !!