ഇന്നസെന്റ് വിടവാങ്ങി

മലയാളത്തിന്റെ പ്രിയതാരം ഇന്നസെന്റ് വിടവാങ്ങി. ചാലക്കുടി മുൻ എം പിയായിരുന്ന അദ്ദേഹം മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ചു. മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി എഴുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1989-ൽ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (മഴവിൽക്കാവടി) 1981 ലും ’82 ലും മികച്ച നിർമ്മാതാവിനുള്ള സംസ്ഥാനപുരസ്കാരങ്ങളും (വിടപറയും മുൻപേ, ഓർമ്മയ്ക്കായ്) നേടിയിട്ടുണ്ട്. 2009 ൽ ‘പത്താംനിലയിലെ തീവണ്ടി’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാർഡിന് അർഹനായി. മലയാളികളെ ഏറെ ചിരിപ്പിച്ചു കടന്നുപോയ മഹാനായ കലാകാരന് ആദരവോടെ, അങ്ങേയറ്റം വേദനയോടെ വിട ചൊല്ലുന്നു.
അടയാളം ഡെസ്ക്

error: Content is protected !!