പച്ചകം

അകം വെളുപ്പാണെന്നൊരാള്‍ഇല്ല ,കറുപ്പെന്നു മറ്റൊരാള്‍ .കറുപ്പും വെളുപ്പും വറ്റിയൊരകപ്പാളം –മുറിച്ചുഗ്രവേഗത്തില്‍ തീവണ്ടി പായവേപച്ചകം പച്ചകംപച്ച തോര്‍ന്ന വയലകംനഗരത്തിന്‍റെ മുഷ്ടിക്കരുത്തില്‍തകരുന്ന നേരകം. വെളുപ്പാന്‍നേരമായിട്ടുംവേലിക്കല്‍ നിന്നകൂട്ടുകാരിപ്പെണ്ണിന്‍റെമോതിരവിരലില്‍ നിന്നല്ലോസൂര്യനെങ്ങോ മറഞ്ഞത് . അഞ്ചിതള്‍പ്പൂക്കളുണ്ട് .ഇതളിലൊന്നില്‍നിറം കെട്ടൊരാകാശം,രണ്ടാമിതളില്‍ഉറവ വറ്റിയ കിണര്‍ ,മൂന്നാംവിരലി-ലനന്തമൃത്യുവിന്‍ വായുസഞ്ചാരങ്ങള്‍ ,നാലാമിതളില്‍നിലയറ്റൊരഗ്നി ,അഞ്ചിലടിമപ്പെട്ട ദിക്കും…

error: Content is protected !!