സമയം പൊഴിഞ്ഞ ഇലയുടെപൊടിഞ്ഞു തുടങ്ങിയഞരമ്പിൽകാലംഒളിച്ചു കളിച്ചു. മുള പൊട്ടാൻവെമ്പുന്നവിത്തിന്റെ വിങ്ങലിൽവിറ കൊണ്ട്നേരംമുന്നോട്ടു കുതിച്ചു. പ്രണയം നിന്റെ ഭൂമിയിൽവേരാഴ്ത്തി.എന്റെ ആകാശത്തിൽഉയർന്ന്,കാറ്റിലുലഞ്ഞ്,നക്ഷത്രശോഭയിലലിഞ്ഞ്,നിലാവിന്റെ കുളിരണിഞ്ഞ്,എന്നിലൂടെനിന്നിലേയ്ക്കൊന്നുനോക്കണം..! എത്ര ഉയരേയ്ക്ക്പോയാലും,എത്രതന്നെ പടർന്ന്പന്തലിച്ചാലും,നിന്നിലെ നീരുറവകൾഇല്ലെങ്കിൽഞാൻഞാനാവുന്നതെങ്ങനെ? (കട: ക്യാംപസ് കവിതകൾ) പ്രജീഷ് വളയംകുന്നത്ത്
Author: Admin
സത്യം
നീ അനുഭവിക്കുന്ന വേദനകള്‍ക്ക് ഒരു അവസാനമില്ലായിരിക്കാം.. പക്ഷെ അതില്‍നിന്നും സ്വയം പുറത്തുവരാനുള്ള ഒരു വാതില്‍ എവിടെയോ നിന്നെ കാത്തിരിപ്പുണ്ട്.. കണ്ടുപിടിക്കാനുള്ള തുറവി ഉണ്ടാകുവാന്‍ ശ്രദ്ധയോടെ പാര്‍ത്തിരിക്കുക. നിന്‍റെ ചങ്കില്‍ ഒരായിരം കനലെരിയുന്നുണ്ടായിരിക്കാം, പക്ഷേ, ആ കനലിന്റെ ചൂടില്‍ കുളിരുമാറ്റുന്ന മറ്റൊരു പുല്‍നാമ്പെങ്കിലും…
അഭ്രപാളിയിലെ പെരുന്തച്ചൻ
ഒരു സന്ധ്യാസമയം. വഴിയിൽ നാട്ടിയിരുന്ന കൽവിളക്കിൽ ദീപം തെളിയിക്കാൻ ഒരു വൃദ്ധൻ നന്നേ പാടുപെടുന്നു. തെക്കുനിന്നു വീശിയടിക്കുന്ന കാറ്റാണ് പ്രശ്‌നം. വൃദ്ധന്റെ സങ്കടം മനസിലാക്കിയ വഴിപോക്കൻ തോളിൽ കിടന്ന തോർത്ത് മുകളിലേക്കുയർത്തി കാറ്റിന്റെ ദിശ മനസിലാക്കി. ഒരു നീളൻ കല്ലു കൊണ്ടുവന്ന് …
മനോമലാർത്തവം
ചിത്തഭ്രമത്തിനു കണ്ണുകളില്ല, പക്ഷേ,കണ്ണുകൾക്കിവിടെ ചിത്തഭ്രമവും.ഇരുട്ടിന്റെ മറപറ്റിഉറഞ്ഞുകൂടിയ കണങ്ങളെല്ലാം ഒഴുകുന്നു.. ഈ അഴുക്കുചാലിൽ വിഷമുണ്ട്,വിഷത്തിൽ ജീവനുണ്ട്.ജീവനിൽ തുടിപ്പില്ല, നനവില്ല! വിറകൺതുള്ളിയിൽ ഉപ്പുരസമില്ല..എങ്കിലും അടിവയറിൽ വേദന ശമിക്കുന്നില്ല.നീതിബോധത്തിനോ, തത്വശാസ്ത്രത്തിനോമയപ്പെടുത്തുവാനാവാതെ ഒഴുക്കു തുടരുന്നു.. കട്ടപിടിച്ച കറുത്ത മേഘത്തിൽനിണമൊഴുക്കിയ മനുഷ്യചിന്തകൾ..ഒഴുക്കു തുടരുന്നു.. കരിഞ്ഞുണങ്ങിയ ഇലകളിൽപോലുമൊന്നുരുമ്മിയുണരുവാൻ കൊതിച്ച,തളർന്ന ദലമതിൽപോലുമൊന്നമർന്നു…
Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..
ഉൽസബ് ഇരുപതു വർഷം മുൻപ് പ്രക്ഷകനിലേക്കെത്തിയ, അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ, ഇന്നും പ്രാധാന്യമൊട്ടും കുറയാതെ ചർച്ച ചെയ്യപ്പെടണമെങ്കിൽ, സമകാലീക സാദൃശ്യത്തോടെ നിൽക്കണമെങ്കിൽ, അത്രയും ഗൗരവത്തോടെ ആ ഒരു വിഷയം അത് കൈകാര്യം ചെയ്യപ്പെട്ടിരുന്നിരിക്കണം. അവിടെയാണ് ഋതുപർണ്ണോഘോഷ് എന്ന രചയിതാവിന്റെ,…