പിച്ചിപ്പൂമണവും ഒരസ്ഥിത്തറയും

പിച്ചിത്തടവും അസ്ഥിത്തറയും; രണ്ടും ഓർമ്മകളാണ്, വളരെ ചെറുപ്പത്തിൽ മനസ്സിൽപ്പതിഞ്ഞുപോയ ഓർമ്മ! കേശവക്കുറുപ്പെന്നു നാട്ടുകാർ വിളിക്കുന്ന കേശോപ്പൂപ്പൻ അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരമ്മാവനാണ്. ശുദ്ധനും പരമഭക്തനുമായ ഒരു നാട്ടുമ്പുറത്തുകാരൻ കാരണവർ. ശുദ്ധനായതുകൊണ്ടുതന്നെ ദുഷ്ടന്റെ ഫലം ചെയ്യുന്നതായിപ്പോകുന്നുണ്ട് പ്രവൃത്തികളിൽ പലതും എന്നിരുന്നാലും, കുടുംബത്തിലെ ഇളമുറക്കാർ അതെല്ലാം…

മകന്റെ വീട്

മനസ്സിലെപുതിയ വീടിന്ഒരു മുറി കൂടുതലായിരുന്നു!വരാന്തയിൽ നിന്നു കയറി,പൂമുഖത്ത് നിന്നുവലത്തോട്ട് തിരിഞ്ഞ്,മുറ്റത്തെ സുഗന്ധത്തിലേക്കുംതൊടിയിലെ പച്ചപ്പിലേക്കുംജനൽ തുറക്കുന്നചെറുതല്ലാത്ത ഒരു മുറി!ആ മുറിയിൽഒരു കട്ടിൽ,കടന്നു പോയ പകലിനെതിരിച്ചു കൊണ്ടുവരുന്നശ്വാസ താളങ്ങൾ !സന്ധ്യയെ കുറിച്ചുള്ളചിന്തകളൊഴിഞ്ഞ്,ഇരുട്ടിനെ ഭയമില്ലാത്തനാലു കണ്ണുകൾ!കാതിനോട് ചുണ്ട്പറയുന്ന സ്വകാര്യങ്ങളിൽഒച്ചയെടുക്കാത്ത ഇക്കിളികൾ!മനസ്സിലെ വീട്ടിൽസ്വപ്നങ്ങളേറെയായിരുന്നു! മനസ്സിലെ വീട് മകൻവരച്ചപ്പോൾആ…

റെയിൻകോട്ട്‌

നോവുകൾ ആത്മദുഃഖങ്ങളേയും കടന്ന് അസ്തിത്വദുഖങ്ങളിലേയ്ക്ക് ചേക്കേറുന്നത്, ഒരു കലാകാരന്റെ ജീവിതത്തിൽ സ്വാഭാവികം മാത്രം. ഒരുപക്ഷെ ആ നോവുകളാവും അയാളെ ഒരു ഉത്തമ കലാകാരനാക്കുന്നതും! ഋതുപർണ്ണഘോഷിന് തീർച്ചയായും വേദനകൾ അന്യമല്ല. അത് അദ്ദേഹത്തിന്റെ വർക്കുകളിൽ പ്രകടമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത്തരമൊരു ആത്മപ്രകാശനം എന്നു…

വാക്ക്

ഞാൻമൗനത്തിൻ്റെആകാശ ശോണിമനീയൊരുവാക്കിൻ്റെ പക്ഷിയാവുക…പറന്നുയരാൻമാടി വിളിക്കുന്ന ആകാശം…ചിറകു മുളച്ച വാക്കുകൾക്ക് തളർച്ച …ഉടലിൽ .. ഉയിരിൽ..സ്വപ്നങ്ങളിൽവാക്കുകൾക് ശാന്തി..കരുണയിലും വാത്സല്യത്തിലുംവാക്കുകൾക്ക്ആർദ്രത …സ്നേഹത്തിൽ വാക്കുകൾക്ക് മിതത്വം..പ്രണയത്തിൽ അസ്തമയ ശോഭ ..സൗഹൃദങ്ങളിൽപങ്കുവയ്ക്കലിൻ്റ ആഴം..ദു:ഖങ്ങളിൽ മിഴിനീരിൻ്റെ തിളക്കം ..നിൻ്റെ സംയമനത്തിൻ്റെ ഭൂമികയിൽഞാൻ നട്ട വാക്കുകൾഎൻ്റെ ആകാശങ്ങളിലേക്ക്ചില്ലകൾ വിടർത്തി ..പടരാൻ…

സർവ്വം ശിവമയം

രാത്രിയുടെ ഇരുണ്ടയാമങ്ങളിൽ ചിന്തകളുടെ വേലിയേറ്റത്തിനൊടുവിൽ സദാശിവൻപിള്ള ദൈവത്തെ തേടിയിറങ്ങാൻ തീരുമാനിച്ചു. തലേന്ന് വൈകുന്നേരം അമ്പലത്തിൽ നടന്ന മതപ്രഭാഷണമാണ് ഈശ്വരനെ തേടാൻ പ്രേരിപ്പിച്ചതെന്ന് പറയാമെങ്കിലും ശരിയായ കാരണം മറ്റൊന്നാണ്! തന്റെ പകുതിപോലും സാമ്പത്തികമില്ലാത്ത, ഉന്നതകുല ജാതനല്ലാത്ത അയ്യപ്പൻ കൈലാസത്തിൽ പോയി വന്നതും, അമ്പലകമ്മിറ്റി…

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

ദൃശ്യാനുഭവത്തിന്റെ പുതിയ തലത്തിലേക്ക് സാഹിത്യവായനയെ ഉയർത്തിയ അതുല്യ കലാകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി. കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച അർധരാത്രി 12.21നായിരുന്നു അന്ത്യം. രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂർ…

വി.എം ആര്യയെ അനുമോദിച്ചു

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 36-ാമത് റാങ്ക് കരസ്ഥമാക്കി ഉജ്വലവിജയം നേടിയ കുമാരി വി.എം ആര്യയെ മനുഷ്യാവകാശ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ സോസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) അനുമോദിച്ചു.ചെയർമാൻ എം.എം.സഫറിന്റെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും ആര്യയുടെ…

തിരയിളക്കം

അസ്തമയത്തുണ്ടുകൾ കൊണ്ട് ഹൃദയത്തിൽ ചിത്രങ്ങൾ കോറിയിടുമ്പോഴും അവളുടെ മനസ്സിലെ തിരയിളക്കം അവസാനിച്ചിരുന്നില്ല. നിലാവിനെ കുടിച്ചു വറ്റിക്കുന്ന ഈ ഭൂമിയെപ്പോലെ തനിക്കും ഈ കടലിനെ കുടിച്ചു വറ്റിക്കാനായെങ്കിലെന്ന് എത്ര ഭ്രാന്തമായ ചിന്ത.. ശരിക്കും കടലൊരു ഭ്രാന്തു തന്നെയല്ലേ.. ഒരു കൗതുകത്തിനുമപ്പുറം അഗാധമായ മൗനങ്ങളിലൊളിപ്പിച്ച…

തനിച്ചിരിക്കുമ്പോൾ …

തനിച്ചിരിക്കുമ്പോൾവാക്കുകൾ കൊണ്ടുപൂക്കൾ കൊരുക്കണമെന്ന്തോന്നും…അകലങ്ങളിലേക്ക്കണ്ണുനട്ട്പിറക്കാത്ത സ്വപ്നങ്ങളെഅരുമയായ് ചേർത്തുപിടിക്കാൻതോന്നും.. മഴ നനഞ്ഞ്പുലരികളിലൂടെകൈവിരൽ കോർത്ത്നടക്കാൻതോന്നും..ആർദ്രതയിലമർന്നാഴ്ന്ന്ഹിമകണങ്ങളെമാറോടണയ്ക്കാൻതോന്നും..നിശബ്ദത കൊണ്ട്നീ നെറുകയിലുമ്മ വയ്ക്കുമ്പോൾനിറന്ന പൂക്കൾപൊഴിഞ്ഞു വീണപുഴയിറമ്പിലൂടെമിഴിയിണ കോർത്ത്നടക്കാൻ തോന്നും.. ഓരോ വാക്കുംനിനക്ക് പകരുമ്പോൾപുതുമഴയേറ്റുണർന്നകുഞ്ഞു പൂവായ്ഞാനുണരും ..എന്നിട്ടും…എത്രയെത്ര സ്വപ്നസന്ദേഹങ്ങളുടെനീഹാര മറകൾക്ക്അപ്പുറത്തിരുന്നാണ്നീയെൻ്റെ ചിന്തകളെകോർത്തിണക്കുന്നത്.. കവിത. ബി

ഞാൻ കണ്ട ഋതു..

ഞാൻ കണ്ട ഋതു..ഒരു ഐഡിയയും ഇല്ലാത്തൊരെഴുത്തിന്റെ വഴിയിലായിരുന്നു. നീണ്ടുനീണ്ടു പോകുന്ന വാചകങ്ങളിലെ വിരസത പൊറുതിമുട്ടിച്ചിരുന്ന ഒരുച്ചയ്ക്ക്, എങ്ങുനിന്നെന്നറിയാതെ മനസ്സിലേയ്ക്ക് കയറിവന്നൊരു ചിത്രം ; കാതിൽ ഞാത്തുകമ്മലിട്ട, നെറ്റിച്ചുട്ടിയും മാട്ടിയും വച്ചൊരുങ്ങിയ, കനത്തിൽ ജെരികയുള്ള പട്ടുസാരിയുടുത്ത ഒരാൺ രൂപം. എന്തേ ഓർത്തില്ല എന്ന്…

error: Content is protected !!