‘കർമ്മഭൂമി’ വായിക്കുമ്പോൾ

സാഹിത്യ എഴുത്തുകളിൽ, ഏറ്റവും ലളിതമായി പറഞ്ഞുപോകുന്ന രീതിയും ഒന്ന് ചുറ്റിത്തിരിഞ്ഞ് ഒരൽപം യുക്തിയൊക്കെ കടത്തി, ബുദ്ധിപരമായി കാര്യങ്ങളവതരിപ്പിക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്. ആദ്യം പറഞ്ഞ ലളിതമായ അവതരണ രീതിയാണ് ശ്രീ. കെ. റ്റി. ഉണ്ണികൃഷ്ണൻ, ഗുരുവായൂർ എഴുതിയ കർമ്മഭൂമി എന്ന ചെറുനോവലിന്റേത്. ഒരു ചെറിയകാലഘട്ടത്തിലൊതുക്കി തുടർച്ചയായി പറഞ്ഞുപോകുന്ന കഥാതന്തു. നോവലുകളിൽ പ്രത്യേകിച്ചും, രീതിപോലെ തന്നെ ഭാഷയും പ്രധാനമാണ്. ഒറ്റ വായനയിൽ വായനക്കാരനു മനസ്സിലാവുന്ന ഒഴുക്കുള്ള ഭാഷയാണ് ഈ പുസ്തകത്തിന്റെ പ്രത്യേകതയും.
ശ്രീ.സി. രാധാകൃഷ്ണൻ തന്റെ അവതാരികയിൽ പറയുന്നതുപോലെ ‘ഒരു ചെറു അരുവിപോലെ മുന്നോട്ടുപോകുന്നു ഈ നോവൽ, ഒരു തെളിനീരരുവിയിൽ മുഖം നോക്കുന്നപോലെ ഇതിലെ ഓരോ കഥാപാത്രങ്ങളും നിങ്ങളിലേക്കിറങ്ങി വരുന്നു.’ കൂടുതൽ എഴുത്തുകളിലേയ്ക്കുള്ള പ്രചോദനമാവട്ടെ ‘കർമ്മഭൂമി’ എന്ന ആശംസകളോടെ,

ബിന്ദു ഹരികൃഷ്ണൻ

പുസ്തകം: കർമ്മഭൂമി(നോവൽ)
Author : കെ.റ്റി. ഉണ്ണികൃഷ്ണൻ
വില : 110 രൂപ

error: Content is protected !!