മനസ്സെപ്പോഴെങ്കിലും നിന്നെ ഭ്രാന്തുപിടിപ്പിച്ചാൽ ആ സമയത്തുണ്ടാകുന്ന ബോധമണ്ഡലത്തെ നിന്റെ ശത്രുവായി കാണുക. അത് നിനക്ക് ‘അന്യ’യാണ്. നിന്നോടു ‘സമരസ’പ്പെടാൻ അതിനു താല്പര്യമില്ലെന്നർത്ഥം. നിന്റെ ആന്തരികയുദ്ധഭൂമികയിൽ അപ്പോൾ യുദ്ധം നടക്കും. ആ കുരുതിക്കളത്തിൽ കണ്ണുനീരും നിലവിളികളുമുണ്ടാകും, അതുനിന്നെ വാരിയെടുത്ത് ചുഴറ്റിയെറിയും.. സ്നേഹം വെറുപ്പായും,…
Category: Poems
എന്റെ നിഴൽച്ചിത്രത്തിന് ഏതാനും വരകൾ..
വിലാസം മാറിഎഴുതിപ്പോയ വരികളുടെഗതിവിപര്യയം എന്നും നിനക്കായിരുന്നുഅപാരതയുടെ ഉൾത്തുടുപ്പിന്നന്വേഷണങ്ങളിൽമൊഴി തെരഞ്ഞിറങ്ങുമ്പോൾനിന്റെ , ഉറവ വറ്റാത്ത പെരുംപുണ്യത്തിന്റെ പാലംസൗരദുഖത്തിന്റെ പേരിടാനാവാത്ത സമസ്യകൾചോരവാർന്നുഴലുമ്പോൾആകാശദൂത് മറന്ന് ലന്തപ്പഴം പറിക്കുന്നബാല്യപ്പെരുമയുടെ മാമ്പഴസ്മൃതികൾആരോ ഓതിത്തന്നുറപ്പിച്ച പഴഞ്ചൻ ഗുണകോഷ്ഠകങ്ങളിൽസൂര്യകാന്തിപ്പൂവിന്റെ , മഴയുടെ , മണ്ണിരയുടെത്രിസന്ധ്യത്തിരിയുടെ,അമ്മയുടെ വിയർപ്പിന്റെപുണ്യംപെരുത്ത സുഗന്ധപൂരം പൂതപ്പാട്ടിലലിഞ്ഞു ,തോട്ടിന്കരയിൽ ഒന്നാമനായിക്കുളിച്ചുകഞ്ഞിപ്പശയുള്ള…
മൗനം
മൗനമേ.. നീ എന്നില്‍ മിടിക്കേണമേ.. നിന്നെ പുൽകുവാനല്ല, നീ തന്നെയായിത്തീരുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. നിനക്ക് മുന്നേ വന്ന കൊടുങ്കാറ്റിനേയോ, നിനക്ക് പിന്നാലെ വരുന്ന വേനല്‍ച്ചുഴികളെയോ എനിക്ക് ഭയമില്ല. കാരണം, ശാന്തമായ നിന്റെ തിരയനക്കങ്ങള്‍ക്കു മുകളിലൂടെ ഒഴുകിനടക്കുമ്പോള്‍, നിന്റെ വേരുകള്‍ ആഴിയെ തൊടുന്നതും,…
ഊർന്നുവീഴുന്നത്..
എങ്ങോട്ടാണ് ഞാൻ ഊർന്നുവീഴുന്നത്എങ്ങോട്ടാണ് ഞാൻ അടർന്ന് വീഴുന്നത്ഞെട്ടറ്റ കരിയിലകണക്കല്ലകയ്യിൽ കോരിയ ചൊരിമണൽ കണക്കും അല്ല ചരിഞ്ഞുതൂങ്ങിയ ഒരു ജനാലവാതിൽ പോലെഅവസാനത്തെ തുരുമ്പിനോടും വിടചൊല്ലിവേർപെട്ട് വീഴുന്ന ഒരു ജാലകപ്പൊളി പോലെ എങ്ങോട്ടാണ് ഞാൻ വീഴുന്നത് പാതി തുറന്ന , പാതിയടഞ്ഞ ശബ്ദങ്ങളുടെപാതി തെളിഞ്ഞ…
പ്രാര്‍ത്ഥന
പ്രാര്‍ത്ഥിക്കാം… ചുറ്റും ഞെരുങ്ങി വെറുപ്പിലും അറപ്പിലും ശ്വാസംമുട്ടുമ്പോഴും,തിരിച്ചു വെറുക്കാതിരിക്കുന്നവരെ ഓര്‍ത്ത്.. കഠിനപരിസരം വിദ്വേഷപൂര്‍വ്വം ഒരുങ്ങിയിട്ടും,സ്നേഹപരിസരം സൃഷ്ടിക്കാന്‍ പാടുപെടുന്നവരെ ഓര്‍ത്ത്.. കരിയാതുറയുന്ന മുറിപ്പാടുകള്‍ക്കു മുകളില്‍,എന്നും പൂക്കള്‍ വിരിയിക്കുന്നവരെ ഓര്‍ത്ത്.. ഇരുണ്ട അറകളിലെ ഏകാന്ത യാമങ്ങളിലും,തെളിഞ്ഞ ആകാശം സ്വപ്നം കാണാന്‍ പാടുപെടുന്നവരെയോര്‍ത്ത്.. മനുഷ്യനായിരിക്കുക എന്ന…
ആറു കാൽപ്പാടുകൾ..
1*അമ്മയ്ക്കായ്പിചണ്ഡത്തിൽ വച്ചുതെളിയാതെ വരച്ചആദ്യത്തെ ചേവടി2*മണ്ണിലൂന്നിഇക്കിളിയിട്ട്ഒറ്റക്ക് വരച്ചആദ്യത്തെ വിരൽച്ചിത്രം3*കാൽക്കുഴകൾക്ക്ശക്തിപ്പോരാഞ്ഞുകൂട്ടു വിളിച്ചൊരുത്തൻഞെരിച്ചു വച്ചകാലിലെ പതിഞ്ഞഞരമ്പിന്റെ ഇലയടയാളം4*കുഞ്ഞിച്ചുവടിനുകൂട്ടായ്ച്ചെന്ന്വഴിക്കാട്ടിയസ്നേഹചിത്രം…5*ഊന്നി നിൽക്കാൻകാലിനൊപ്പമൊരുവടിക്കൂടി ചേർത്തുവച്ചഅവ്യക്തതയുടെനിഴൽവര6*ആരോ ഒരാൾഅളന്നുവച്ചകള്ളകണക്കിന്റെആറടി മയക്കം ദത്താത്രേയ ദത്തു
പുഴ കരയുന്നു..
പുഴ ജനിക്കും കാടിന്റെ കുലം മുടിച്ച്‌പുഴയൊഴുകും വഴികളിൽവേലികൾ തീര്‍ത്ത്‌പുഴ പതിയ്ക്കും കടലിന്റെകരയരിഞ്ഞ്‌പുഴയുടെ മാറുപിളർന്നൊഴുകുംജലം കവർന്ന്,പുഴ മരിക്കുന്നു,ഇന്ന് പുഴ കരയുന്നു..കണ്ണുനീരായി പുഴയൊഴുകിനിലവിളികൾ നിശബ്ദമാക്കിനീരെടുത്തവർ പുഴയെ വിൽക്കുന്നു.പുഴയുടെ കരളരിഞ്ഞവർകാശുവാരുന്നു.പുഴയുടെ മാനം കവരുന്നുകണ്ണുനീരിൽ ചോര പടർന്ന്പുഴ നിറയുന്നു,പുഴ കരയുന്നു;“കുലം മുടുച്ചത് നിങ്ങളല്ലേ?മാറുപിളർന്നത് നിങ്ങളല്ലേ?ഇനിയുമില്ലൊരു ജന്മമിവിടെ!ഇനിയുമരുതൊരു ജന്മമിവിടെ!ഞാൻ…
മഴ
മഴ പെയ്ത നാളിൽ ഞാൻ മനസ്സിന്റെ ഒരു കോണിൽമധുര പ്രതീക്ഷതൻ മലർവാടി തീർത്ത നാൾമൗനമാം സ്നേഹത്തിൻ മല്ലിക പൂക്കളെൻമനസ്സിന്റെ മൂകത മാറ്റി മറിച്ച നാൾവിണ്ണിലെ മേഘം നിറഞ്ഞൊരാ പൊന്മഴമണ്ണിലേക്കെത്തുമ്പോൾ മധുരമഴ..മോഹനമായൊരു പൂമഴ കണ്ടപ്പോൾമായാത്ത ഓർമ്മകൾ മങ്ങിപ്പോയി..മഴ എന്നിൽ സ്നേഹത്തിൻ പൂന്തേൻ നിറച്ചപ്പോൾമതിവരുവോളം…
നിറപ്പെൻസിൽ
കളഞ്ഞുപോയ സ്നേഹംകാണാതെപോയ പുഞ്ചിരിവിടചൊല്ലിയ സൗഹൃദം-ഇന്നെന്റെ ഖേദംഇതൊന്നുമല്ല.പുസ്തകസഞ്ചിയുടെ ഇരുളിൽനഷ്ടപ്പെട്ട നിറപ്പെൻസിൽതിരഞ്ഞുതിരഞ്ഞ്കാണാതെ കാണാതെപിണങ്ങിപ്പിണങ്ങിചിണുങ്ങിച്ചിണുങ്ങിനടന്നുനടന്നുപോയഒരുകുട്ടിയെകാണുന്നില്ലഎവിടെയെന്നറിയുന്നില്ലഅതാണ്,അതു മാത്രമാണ്ഇന്നെന്റെ ഖേദം ശ്രീകുമാർ കക്കാട്
പെണ്ണ്
ത്യാഗത്തിൻ മറുവാക്കു പെണ്ണ് ,നല്ല സ്നേഹത്തിൻ നിറവാണു പെണ്ണ്,സഹന പർവത്തിൻ്റെ സിരകളിൽ നോവിൻ്റെഉറവയായ് നിറവതും പെണ്ണ്.പൂവായി പുലരിയായ് സന്ധ്യയായ് പൂക്കുന്നസൗന്ദര്യ സങ്കല്പമാണു പെണ്ണ് .മന്ത്രിയും രാജാവും ശാസ്ത്ര പുരോഹിതർ,പണ്ഡിതർ പാമരന്മാരുമെല്ലാംപിറവിക്കു തേടുന്ന പാത്രഭാഗത്തിൻ്റെഉടമയാണടിമനോവാണവൾ പെണ്ണ്.എന്നിട്ടുമെന്നിട്ടുമാരാണു പെണ്ണിൻ പ്രതീകം?അവൾക്കൊരു ചിരി മുദ്ര ചാർത്തുവാനേതുമുഖം?ദ്വാപര…