ഉണർവ്വേകുന്ന ഉത്തരങ്ങളുമായി GPT-4


“നമ്മൾ, മനുഷ്യർക്ക് എങ്ങനെ ഒത്തൊരുമയോടെ വർത്തിക്കാനാവും?”
“How can we as humans all just get along?”
“One of the most important things we can do to get along with others is to cultivate empathy and understanding!”
പരസ്പര വിശ്വാസവും അപരനോടുള്ള സഹാനുഭൂതിയും വളർത്തുകവഴി മനുഷ്യന് ഒത്തൊരുമയോടെ പോകാനാവും.
OpenAI കമ്പനിയുടെ ChatGPT ഏറ്റവും അഡ്വാൻസ്ഡ് മോഡലായ GPT-4 നൽകിയ മറുപടിയാണ് മുകളിൽ പറഞ്ഞത്. ചോദ്യം ചോദിച്ച സബ്സ്ക്രൈബറെ ഏറെ തൃപ്തിപ്പെടുത്തിയ നിർമ്മിതബുദ്ധി ഉത്തരം!
CHATBOT, ‘How humans can strive to get along with one another’ എന്നതിൽ ചില ചിന്തകൾ പങ്കുവയ്ക്കുന്നതായും ന്യൂസ്‌പോസ്റ്റിൽ പറയുന്നു. നിരന്തരം മാറ്റങ്ങൾ കൊണ്ടുവന്ന്‌ ഇമ്പ്രൂവ് ആയിക്കൊണ്ടിരിക്കുന്ന നിർമ്മിതബുദ്ധി മേഖല അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും കൃത്യതയോടും വ്യക്തമായും പ്രതികരിക്കുന്ന പുതിയ ലാംഗ്വേജ് മോഡലിന് വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നതിൽ തർക്കമില്ല.
പെട്ടെന്ന് ഉണ്ടായ മാറ്റമായി എണ്ണാനാവില്ലെങ്കിലും എല്ലാ മേഖലയിലേക്കും നിർമ്മിത ബുദ്ധിയുടെ അധിനിവേശം എത്തിക്കഴിഞ്ഞു. മറ്റുമേഖലകൾ എന്നപോലെ സാഹിത്യശാഖയും ഇനി AI ഭരിക്കുമെന്ന് ഒട്ടൊരു പരിഹാസത്തോടെ പറയുന്നത് മെഷീനിന്റെ പരിമിതികളെ മനുഷ്യഭാവന കീഴ്പ്പെടുത്തുമെന്ന വിശ്വാസം കൊണ്ടാണ്. ആ വിശ്വാസം തൽക്കാലത്തേക്ക് എഴുത്തെന്നാൽ ആത്മസാക്ഷാൽക്കാരമെന്ന് എണ്ണുന്നവർക്ക് ആശ്വാസമേകുമെങ്കിലും എഴുത്തിലൂടെയുള്ള ബിസ്സിനെസ്സിന് വെല്ലുവിളിയാകുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
പുത്തൻ പ്രതീക്ഷകളുയർത്തി വരുന്ന ഓരോ മാറ്റങ്ങളും മനുഷ്യരാശിയെ ഉന്നമനത്തിലേയ്ക്കു നയിക്കും എന്നത് പ്രത്യാശയും പ്രതീക്ഷയുമായല്ല, ഉറപ്പുള്ള കാര്യമായി മാറുന്നു. അടിമുടി പരിവർത്തനപ്പെട്ട ഒരു കാലം അങ്ങ് വിദൂരമല്ലെന്നു ഓരോ കണ്ടുപിടിത്തങ്ങളും സൂചിപ്പിക്കുന്നു.
എല്ലാ ഭാവുകങ്ങളോടെയും,
ബിന്ദു ഹരികൃഷ്ണൻ,
എഡിറ്റർ

error: Content is protected !!