2024 പുതുവത്സര ആഘോഷം

ഗാന്ധി സമദർശൻ ഫൌണ്ടേഷന്റെ പുതുവത്സര ആഘോഷം തിരുവനന്തപുരം കുമാരപുരത്തെ പ്രത്യാശയിൽ നടന്നു.

തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സക്കായി എത്തുന്ന കുട്ടികൾക്കും, അവരോടൊപ്പമുള്ള മാതാപിതാക്കൾക്കും ചികിത്സാ കാലയളവിൽ സൗജന്യ താമസവും ഭക്ഷണവും നൽകുന്ന സ്ഥാപനമാണ് പ്രത്യാശ.

പുതുവത്സര ദിനത്തിൽ അവർക്കാവശ്യമായ അരി, പലവ്യഞനങ്ങൾ, പഴവർഗ്ഗങ്ങൾ, മിനറൽ വാട്ടർ എന്നിവ നൽകി.

ഗാന്ധി സമദർശൻ ഫൌണ്ടേഷൻ ദേശീയ സെക്രട്ടറി വേണു ഹരിദാസ്, സംസ്ഥാന പ്രസിഡന്റ്‌ അഴിപ്പിൽ അനിൽകുമാർ, പ്രത്യാശ മേധാവി ഡോ. പി.കുസുമ കുമാരി, കോർഡിനേറ്റർ വിദ്യ, അന്തേവാസികൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!